scorecardresearch

Mars Debilitation: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ? മകം മുതൽ തൃക്കേട്ടവരെ

പാപഗ്രഹമാണ് ചൊവ്വ. ക്രൂരനെന്ന് ചൊവ്വയ്ക്ക് പേരുണ്ട്. മൗഢ്യം വന്ന ചൊവ്വ അഥവാ കുജൻ ദുർബലനാവുകയാൽ ഏറ്റവും ക്രൂരനാവുന്നു. അതിനാൽ വളരെയധികം കരുതൽ വേണ്ട കാലമാണിത്

പാപഗ്രഹമാണ് ചൊവ്വ. ക്രൂരനെന്ന് ചൊവ്വയ്ക്ക് പേരുണ്ട്. മൗഢ്യം വന്ന ചൊവ്വ അഥവാ കുജൻ ദുർബലനാവുകയാൽ ഏറ്റവും ക്രൂരനാവുന്നു. അതിനാൽ വളരെയധികം കരുതൽ വേണ്ട കാലമാണിത്

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
chovva moudyam makam

Mars Debilitation: ചൊവ്വ മൗഢ്യത്തിൽ

Astrology: ചൊവ്വ അഥവാ കുജൻ (Mars) മൗഢ്യാവസ്ഥയിലേക്ക് കടക്കുകയാണ്. ഇനി ഏതാണ്ട് അഞ്ചുമാസക്കാലം, 2025 നവംബർ 5 മുതൽ 2026 ഏപ്രിൽ 1 വരെ (1201 തുലാം 19 മുതൽ മീനം 18 വരെ) ചൊവ്വ / കുജൻ മൗഢ്യത്തിലാവും (Debilitated State). 

Advertisment

ഗ്രഹങ്ങൾക്ക് സൂര്യസാമീപ്യം മൂലം ഉണ്ടാവുന്ന ബലഹാനിയാണ് മൗഢ്യം എന്നറിയപ്പെടുന്നത്. സൂര്യനും ചൊവ്വയും തമ്മിൽ  17 ഡിഗ്രി മാത്രമായി ദൂരവ്യത്യാസം കുറയുമ്പോൾ ചൊവ്വയ്ക്ക് മൗഢ്യം തുടങ്ങും. 

സാധാരണയായി വർഷത്തിൽ 120 ദിവസം/ 4 മാസക്കാലം ചൊവ്വ ഇപ്രകാരം മൗഢ്യത്തിലാവും. ഈ വർഷം ഇത് 150 ദിവസമായി (5 മാസമായി) ഉയരുന്നുണ്ട്.  

വൃശ്ചികം മുതൽ കുംഭം വരെ നാലുരാശികളിലും അനിഴം മുതൽ പൂരൂരുട്ടാതി വരെ ഒമ്പതുനാളുകളിലുമായി ഇക്കാലയളവിൽ ചൊവ്വ കടന്നുപോകും. ധനു, മകരം മാസങ്ങളിൽ സൂര്യനും ചൊവ്വയും തമ്മിലുള്ള അകലം തീരെക്കുറയുന്നതിനാൽ അക്കാലത്തെ മൗഢ്യത്തിൻ്റെ പരമകാഷ്ഠ എന്നുവിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.

Advertisment

മാനസികവും ശാരീരികവുമായ ഓജസ്സിൻ്റെ കാരകഗ്രഹമാണ് ചൊവ്വ. ഭൂമികാരകത്വം, യുദ്ധകാരകത്വം എന്നിവയും ചൊവ്വയ്ക്കുണ്ട്. കനിഷ്ഠ സഹോദരരെ സൂചിപ്പിക്കുന്ന ഗ്രഹവും ചൊവ്വയാണ്. 

മൗഢ്യം വരുമ്പോൾ ഗ്രഹം ഏറ്റവും ദുർബലനാവുന്നു. രോഗഗ്രസ്തരായ മനുഷ്യരെപ്പോലെയാണ് മൗഢ്യം വന്ന ഗ്രഹവും. ആത്മശക്തിയും മനസ്സിൻ്റെയും ശരീരത്തിൻ്റെയും പ്രതിരോധ ശക്തികളും ചോർന്നുപോകുന്നു.

പാപഗ്രഹമാണ് ചൊവ്വ. ക്രൂരനെന്ന് ചൊവ്വയ്ക്ക് പേരുണ്ട്. മൗഢ്യം വന്ന ചൊവ്വ ദുർബലനാവുകയാൽ ഏറ്റവും ക്രൂരനാവുന്നു. അതിനാൽ വളരെയധികം കരുതൽ വേണ്ട കാലമാണിത്. ആപത്തുകൾ നിഴലുപോലെ ഒപ്പമുണ്ടെന്ന തോന്നൽ ശക്തമാകും. പലതരം സമ്മർദ്ദങ്ങളുണ്ടാവും. അകാരണമായ ഭയം ഉടലെടുക്കാം. പരാജയഭീതി അലട്ടുന്നതാണ്.  വിശദവിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

Also Read: നവംബർ മാസഫലം, അശ്വതി മുതൽ രേവതിവരെ

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)

ഭാഗ്യ/ സുഖ സ്ഥാനാധിപനാണ് ചിങ്ങക്കൂറുകാർക്ക് ചൊവ്വ. മൗഢ്യാവസ്ഥയിലുള്ള  അധിപഗ്രഹം ഭാഗ്യാനുഭവങ്ങൾ സമ്മാനിക്കില്ലെന്ന് മാത്രമല്ല ചിലപ്പോൾ നിർഭാഗ്യത്തിനും കാരണമായെന്നു വരാം. പ്രതീക്ഷിച്ച സ്ഥാനമാനങ്ങൾ അവസാന നിമിഷം അനർഹരായവർക്ക് ലഭിക്കുന്നത് വേദനിപ്പിക്കും. ഗുരുജനങ്ങൾ/ പിതൃതുല്യർ രോഗക്ലേശങ്ങൾ മൂലം വിഷമിക്കാം. ധനാഗമം വൈകുന്നതിന് സാധ്യതയുണ്ട്. വാഗ്ദാനം ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായേക്കില്ല. ഉപാസനകൾ മുടങ്ങാനിടയുണ്ട്. നാലാമെടം വീട്, വാഹനം, മാതാവ്, സുഹൃത്തുക്കൾ എന്നിവയെ കുറിക്കുന്നു. 
വീട്ടിൽ സമാധാനം കുറയുന്നതാണ്. കുടുംബാംഗങ്ങൾക്കിടയിൽ അനൈക്യം പുലരും. വാഹനത്തിന് അറ്റകുറ്റപ്പണികൾ വരാം. സുഹൃത്തുക്കൾ/ബന്ധുക്കൾ പിണങ്ങുകയോ നിസ്സഹകരിക്കുകയോ ചെയ്യും. സർവ്വോപരി ദേഹസുഖവും മനസ്സുഖവും കുറയാനിടയുണ്ട്. മാതാപിതാക്കളുടെയും തൻ്റെയും ആരോഗ്യകാര്യത്തിൽ കരുതലുണ്ടാവണം.

കന്നിക്കൂറിന്  (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)

കന്നിക്കൂറുകാർക്ക് മൂന്നാമെടത്തിൻ്റെയും എട്ടാമെടത്തി ൻ്റെയും അധിപനാണ് ചൊവ്വ. മൂന്നാമെടം സാഹോദര്യം, സഹായം, ധൈര്യം, സാഹസം ഇവയെ കുറിക്കുന്നു. സഹോദരരുമായി ഭൂമിസംബന്ധിച്ച തർക്കം ഉണ്ടാവാതിരിക്കാൻ കരുതൽ വേണം. സാഹസകർമ്മങ്ങളിലേർപ്പെടരുത്. ചിലരുടെ സഹായം സ്വീകരിക്കുന്നത് പിന്നീട് ദോഷകരമായേക്കും. എട്ടാമെടത്തിൻ്റെ അധിപനെന്ന നിലയ്ക്കുള്ള ചൊവ്വയുടെ മൗഢ്യാവസ്ഥ കാര്യതടസ്സം ഉണ്ടാക്കുന്നതാണ്. സുലഭ വസ്തുക്കൾ ദുർലഭ വസ്തുക്കളാവും. രോഗാരിഷ്ടങ്ങൾ വരാനിടയുണ്ട്. ജീവിതശൈലീ രോഗങ്ങളുള്ളവർ കൂടുതൽ കരുതൽ പുലർത്തേണ്ടതുണ്ട്.  മറ്റുള്ളവരുടെ വാക്കുകൾ വിശ്വസിച്ച് എന്തെങ്കിലും കാര്യം ചെയ്യുന്നതിനെക്കാൾ സ്വയം ബോധ്യമായിട്ട് കാര്യനിർവഹണം നടത്തുകയാവും ഉചിതം. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത വേണം. അധികാരികൾക്ക് അപ്രിയം വരാം. സാമ്പത്തിക ഇടപാടുകളുടെ കണക്ക് സൂക്ഷിക്കുവാൻ മറക്കരുത്.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)

രണ്ടാമെടത്തിൻ്റെയും ഏഴാമെടത്തി ൻ്റെയും അധിപനാണ് തുലാക്കൂറുകാർക്ക് കുജൻ. രണ്ടാമെടം വാക്ക്, വിദ്യ, കുടുംബം, ധനം എന്നിവയെ കുറിക്കുന്നു. വാക്കുകൾ പരുഷങ്ങളാവാനിടയുണ്ട്. നല്ലത് പറഞ്ഞാലും തെറ്റായി മനസ്സിലാക്കപ്പെടും. പ്രഭാഷണത്തിനും പ്രബന്ധാവതരണത്തിനും ഉള്ള അവസരം നഷ്ടപ്പെടാം. വാഗ്ദാനലംഘനം നടത്തുന്നവരോട് കലഹിച്ചേക്കും. എന്നാൽ സ്വയം വാക്കു തെറ്റിക്കുന്ന സ്ഥിതിയും ഉടലെടുത്താൽ അത്ഭുതപ്പെടാനില്ല. കുടുംബകാര്യങ്ങളിൽ മറവി വരുന്നതുമൂലം ദാമ്പത്യപ്രശ്നങ്ങൾ ഉണ്ടാവുന്നതാണ്. ഇ എൻ ടി രോഗങ്ങൾ വിഷമിപ്പിച്ചേക്കാം. വിദ്യാഭ്യാസത്തിൽ തടസ്സങ്ങൾ ഏർപ്പെടുന്ന സാഹചര്യത്തിന് സാധ്യതയുണ്ട്. പ്രണയികൾക്കിടയിൽ ego കടന്നുവരും. തർക്കങ്ങൾ പതിവായേക്കാം. ഭാര്യാഭർത്താക്കന്മാർ ഉദ്യോഗവശാലോ മറ്റോ രണ്ടുദിക്കിൽ കഴിയേണ്ടതായി വരും.  കൂട്ടുകച്ചവടത്തിൽ ലാഭം കുറയുന്നതാണ്. വിദേശജോലിക്കുള്ള കാത്തിരിപ്പ് തുടരുന്നതായിരിക്കും.  ഉറക്കം കുറയും.

Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)

ജന്മരാശിയുടെ/ കൂറിൻ്റെ അധിപനാണ് കുജൻ! ഒപ്പം ആറാമെട ത്തിൻ്റെയും. അതിനാൽ വൃശ്ചികക്കൂറുകാർക്ക് ചൊവ്വയുടെ മൗഢ്യാവസ്ഥ പലതരം പ്രശ്നങ്ങൾ സൃഷ്ടിക്കാം. ആത്മവിശ്വാസത്തിന് ഹാനിവരുന്നതാണ്. സഹജമായ കഴിവുകൾ മങ്ങുന്നതായി തോന്നും. അനായാസം ഏറ്റെടുത്തിരുന്ന ദൗത്യങ്ങളിൽ /  വെല്ലുവിളികളിൽ ഭയപ്പാടനുഭവപ്പെടും. അവയിൽ നിന്നും പിൻവാങ്ങും.  വിദ്യാർത്ഥികൾക്ക് പഠിച്ച വിഷയങ്ങളിൽ മറവി അനുഭവപ്പെടുന്നതാണ്. മത്സരങ്ങളിലും അഭിമുഖങ്ങളിലും നന്നായി ശോഭിക്കാൻ കഴിഞ്ഞേക്കില്ല. പുതിയ കാര്യങ്ങൾ പഠിച്ചറിയാൻ മുന്നത്തെപ്പോലെ അഭിരുചി കാട്ടില്ല. കടബാധ്യതകൾ കൂടാനിടയുണ്ട്. സാമ്പത്തികമായ അച്ചടക്കം നഷ്ടമാകാം. സഹപ്രവർത്തകരോട് വിരോധിച്ചേക്കും. ശത്രുഭയം അധികമാവുന്നതാണ്.  പണമോ ആഭരണമോ രേഖകളോ കളവ് പോകാനോ കളഞ്ഞുപോകാനോ സാധ്യതകാണുന്നു. പൊതുവേ പലതരം സമ്മർദങ്ങൾ വന്നുചേരുന്ന കാലമായിരിക്കും.

Read More:  ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: