/indian-express-malayalam/media/media_files/2025/08/25/baby-2025-08-25-09-30-57.jpg)
Source: Freepik
തിരുവോണം
വ്യാഴം പൂർണ്ണമായും അനുകൂല ഭാവത്തിലല്ല. കരുതിയ കാര്യങ്ങളും ആസൂത്രണം ചെയ്തവയും സാക്ഷാൽകരിക്കാൻ വിഘ്നങ്ങൾ ഭവിക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിച്ചേക്കാം. പക്ഷേ പ്രതീക്ഷിച്ച പദവിയാവില്ല. അല്ലെങ്കിൽ അന്യനാട്ടിലായേക്കും. സ്വന്തം വ്യാപാരത്തിൽ പുരോഗതിക്ക് വേഗമില്ലാത്തത് വിഷമിപ്പിക്കും. കരണീയം തെളിയില്ല. തൊഴിലാളികളുടെയും സഹപ്രവർത്തകരുടേയും സഹകരണം തുലോം കുറവായിരിക്കും.
മത്സരങ്ങൾ കഠിനമാവുന്നതാണ്. നിഷ്പ്രയാസത ഒരിടത്തും / ഒന്നിലും ഉണ്ടാവില്ല. നിരന്തര പ്രയത്നങ്ങളും ഇച്ഛാശക്തിയും വിജയ കിരീടം ചൂടുന്നതാണ്. വയോജനങ്ങളുടെ പിന്തുണ ലഭിച്ചേക്കും. ആരോഗ്യപരമായി തരക്കേടില്ലാത്ത സന്ദർഭമാണിത്. രണ്ടിലെ രാഹു പഠനത്തിൽ ശൈഥില്യം വരുത്താനിടയുണ്ട്. കുടുംബ ജീവിതത്തിൽ സംതൃപ്തി ശരാശരിയായിരിക്കും. പ്രണയികൾ പിണങ്ങിയും ഇണങ്ങിയും കഴിയും. ഫ്ളാറ്റ് വാങ്ങാനുള്ള പരിശ്രമം തുടരേണ്ടി വരുന്നതാണ്.
Also Read: ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
അവിട്ടം
മകരം - കുംഭം കൂറുകളിൽ വരുന്ന നക്ഷത്രമാണ് അവിട്ടം. മകരക്കൂറിന് സമ്മിശ്ര ഫലമാവും. ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കുന്നവർക്ക് വർഷാന്ത്യം വരെ കാത്തിരിക്കേണ്ടി വരുന്നതായിരിക്കും. ഇഷ്ടദിക്കിലേക്ക് സ്ഥലം മാറ്റത്തിന് തടസ്സങ്ങൾ വരാം. രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാവുന്നതാണ്. ആലസ്യം പ്രവർത്തനങ്ങളെ ബാധിക്കും. മനസ്സ് പെട്ടെന്ന് തളർച്ചയിലേക്ക് പോവും. അസുഖക്കാരനാണ് എന്ന തോന്നൽ പിടികൂടാം.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
ഊഹക്കച്ചവടം ധനനഷ്ടത്തിന് ഇടവരുത്തും. ഇടയ്ക്കിടെ ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിൻ്റെ പിന്തുണ കിട്ടുന്നതാണ്. കുംഭക്കൂറുകാർക്ക് മനസ്സിന് ചാഞ്ചല്യമുണ്ടാവില്ല. ഉറച്ചുനിൽക്കും. ജോലിയിൽ പ്രൊമോഷൻ/ വേതന വർദ്ധനവ് ഇവയുണ്ടാവുന്നതാണ്. ആരോഗ്യ ക്ലേശങ്ങൾ ഒട്ടൊക്കെ നിയന്ത്രണത്തിലാവും. പ്രണയികൾക്ക് ജീവിതത്തിൽ ഒന്നിക്കാൻ കഴിഞ്ഞേക്കും. സന്താനങ്ങൾ ഇല്ലാത്തവർക്ക് സന്താനപ്രാപ്തി കൈവരുന്നതാണ്. ഭൗതികമായ സാഹചര്യങ്ങൾ മെച്ചപ്പെടും.
ചതയം
വ്യാഴം അഞ്ചിലും ആറിലും സഞ്ചരിക്കുന്നു. ഏഴരശ്ശനി അവസാന രണ്ടരവർഷത്തിലാണ്. രാഹു ജന്മരാശിയിൽ പൂരൂരുട്ടാതിയിൽ തുടരുന്നു. വൃശ്ചികത്തിനു ശേഷം ചതയത്തിൽ പ്രവേശിക്കും. ഗുണാനുഭവങ്ങൾ; ഒപ്പം പ്രതിസന്ധികളും -- വർഷഫലം ഏറെക്കുറെ ഈവിധമായിരിക്കും. പുതുസംരംഭങ്ങൾ തുടങ്ങാനാവും. പക്ഷേ ഓരോ ചുവടുവെയ്പിലും കരുതലുണ്ടാവണം. കൃത്യനിഷ്ഠ കുറയരുത്. ഉദ്യോഗസ്ഥർക്ക് തൊഴിലിടത്തിൽ സ്വാധീനം വർദ്ധിക്കും. സംഘടനകളിൽ വാക്കുകൾ വിലമതിക്കപ്പെടും.
Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് ഇൻക്രിമെൻ്റ് ലഭിക്കുന്നതായിരിക്കും. ഉപരിപഠനം ആശിച്ച വിധത്തിൽ പൂർത്തിയാക്കുവാനാവും. വലിയ തീർത്ഥയാത്രകളുടെ ഭാഗമാവുന്നതാണ്. മാതാപിതാക്കളെ / കുടുംബത്തെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോയി ഒപ്പം താമസിപ്പിക്കും. പ്രണയസാഫല്യം, സന്താനപ്രാപ്തി മുതലായ ആഗ്രഹങ്ങൾ ഫലിക്കും. തുടങ്ങിയ വീടുപണി പിന്നെയും നീളുന്നതായിരിക്കും.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us