scorecardresearch

വർഷഫലം: രോഹിണിക്കാർക്ക് സങ്കടം തീരും, മകയിരക്കാർക്ക് പണനഷ്ടം, തിരുവാതിരക്കാർക്ക് കടബാധ്യത കൂടാം

Malayalam New Year Prediction: രോഹിണി, മകയിരം, തിരുവാതിര എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വര്‍ഷ ഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Malayalam New Year Prediction: രോഹിണി, മകയിരം, തിരുവാതിര എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വര്‍ഷ ഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Sorrow

Source: Freepik

രോഹിണി

ഗുരു രണ്ടിലും മൂന്നിലും,  ശനി പതിനൊന്നിലും രാഹു പത്തിലും സഞ്ചരിക്കുന്ന ഈ കാലഘട്ടം  പല നിലയ്ക്കും രോഹിണി നാളുകാർക്ക് ഗുണകരമാണ്. പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കാനാവും. കഴിവിനനുസരിച്ച ജോലി കൈവരുന്നതാണ്. വിദേശത്ത് അവസരങ്ങൾ ലഭിക്കാനിടയുണ്ട്. ഉദ്യോഗസ്ഥർക്ക് ജോലിയിൽ ഉയർച്ച സിദ്ധിക്കുന്നതാണ്. വേതന വർദ്ധനവ് പ്രതീക്ഷിക്കാം. സംഘടനകളിൽ നേതൃപദവിക്കായി മത്സരിച്ചേക്കും. 

Advertisment

ദൂരദിക്കുകളിൽ ജോലി ചെയ്തിരുന്നവർക്ക് ജന്മനാട്ടിലേക്ക് മാറ്റം കിട്ടാം. അവിവാഹിതരുടെ പ്രണയം / വിവാഹം സഫലമാവുന്നതാണ്. സന്താനപ്രാപ്തിയില്ലാതെ വിഷമിച്ചിരുന്നവരുടെ സങ്കടം തീരാനിടയാവും. വസ്തു വാങ്ങാനോ ഗൃഹനിർമ്മാണം നടത്താനോ സാധിച്ചേക്കും. കടബാധ്യതകൾ തീർക്കും. മാത്രമല്ല സാമ്പത്തികമായി ഭദ്രത വരുകയും ചെയ്യും. ബിസിനസ്സുകാർക്ക് ശരാശരിക്കാലമാണ്.  ജീവിത ശൈലീ രോഗങ്ങൾ ഇടക്കിടെ ഉപദ്രവിക്കാം. സുഹൃത്തുക്കളോട്  കരുതലോടെ പെരുമാറേണ്ടതുണ്ട്.

Also Read: ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

മകയിരം

ഇടവം - മിഥുനം രാശികളിലായി വരുന്ന മകയിരം നക്ഷത്രക്കാർക്ക് ഈ വർഷം പ്രതീക്ഷിച്ച കാര്യങ്ങളിൽ ചിലതെങ്കിലും നേടാനാവും. തൊഴിലിലെ ചാഞ്ചാട്ടം മാറി ഉയർന്ന വരുമാനമാർഗം ഉള്ള പദവിയിലേക്ക് എത്തിപ്പെടാൻ കഴിയുന്നതാണ്. ബന്ധുക്കൾ സഹായിച്ചിട്ടോ സ്വർണ്ണപ്പണയത്തിലൂടെ കിട്ടുന്ന ധനത്താലോ  നവസംരംഭം തുടങ്ങാനാവും. കഠിന പരിശ്രമം കൊണ്ടുമാത്രം ഏതുമേഖലയിലും വിജയിക്കാൻ കഴിയുന്ന വർഷമാണിതെന്ന് മറക്കരുത്. 

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

വിദേശജോലി സ്വപ്നം കാണുന്നവർ അതാതു നാടുകളിലെ തൊഴിൽ നിയമങ്ങൾ കൃത്യമായി മനസ്സിലേക്കണ്ടതുണ്ട്. പ്രണയം സഫലമാവാൻ കടമ്പകൾ ഏറെയുണ്ടാവും.  പാരമ്പര്യമായി കിട്ടിയ ഭൂമിയിൽ വീടുവെക്കാനുള്ള സാഹചര്യം സംജാതമാകും. സിവിൽ കേസുകൾ നടത്തുന്നവർക്ക് ഊർജ്ജനഷ്ടവും പണനഷ്ടവും ഭവിക്കാം. സകുടുംബം തീർത്ഥാടനം നടത്താനവസരം കൈവരുന്നതാണ്. ആരോഗ്യകാര്യത്തിൽ ജാഗരൂകത കരണീയമാണ്.

Advertisment

തിരുവാതിര

ശനി പത്താംഭാവത്തിലും രാഹു ഒമ്പതിലും വ്യാഴം ജന്മരാശിയിലും രണ്ടിലും ആയി സഞ്ചരിക്കുകയാൽ പലതരം പ്രശ്നങ്ങളെ അഭിമുഖീകരിക്കും. ക്ഷമയും സഹനശീലവും പരീക്ഷിക്കപ്പെടാം. വിദ്യാർത്ഥികൾ അലസരാവാനിടയുണ്ട്. തൊഴിൽ തേടുന്നവർക്ക് കഴിവിനനുസരിച്ച അവസരങ്ങൾ കരഗതമാവണമെന്നില്ല. മേലധികാരികളുടെ അനിഷ്ടം വരുന്നതിനാൽ ഉദ്യോഗസ്ഥർക്ക് തൊഴിലിടത്തിൽ സമാധാനം കുറയുന്നതാണ്. സാമ്പത്തികമായ അമളികളുണ്ടാവാതിരിക്കാൻ  കരുതലുണ്ടാവണം.   

Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ

പ്രണയശൈഥില്യം, വിവാഹതടസ്സം ഇവ അനുഭവത്തിൽ വന്നേക്കും. ബിസിനസ്സുകാർ വലിയ മുതൽമുടക്കുകൾക്ക് കഴിവതും തുനിയരുത്. നിലവിലെ സ്ഥിതി അങ്ങനെ തന്നെ തുടരുവാനാണ് സാധ്യത. കടബാധ്യത കൂടാതിരിക്കാൻ  ആവശ്യങ്ങൾ വെട്ടിച്ചുരുക്കും. പ്രവാസികൾക്ക് കരുതിയമാതിരി സാമ്പാദ്യം വളർത്താൻ കഴിഞ്ഞേക്കില്ല. ചിങ്ങം, തുലാം, വൃശ്ചികം, മീനം, മേടം എന്നീ മാസങ്ങളിൽ അഭിവൃദ്ധിയുണ്ടാവും.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: