/indian-express-malayalam/media/media_files/2025/08/13/varsha-phalam-edappal-3-2025-08-13-12-31-12.jpg)
New Year Astrology Prediction: വർഷ ഫലം
ധനുക്കൂറ്‍ (മൂലം, പൂരാടം, ഉത്രാടം1/4)
ഭാഗ്യവും ശ്രേയസ്സും അനുഭവിക്കുന്ന കാലമാണ്. കുടുംബ ജീവിതത്തിൽ നിലനിന്നിരുന്ന പ്രയാസങ്ങൾ പരിഹരിക്കപ്പെടും. വരുമാനമാർഗ്ഗങ്ങൾക്ക് താൽക്കാലിക തടസ്സങ്ങൾ ഉണ്ടാകും. അനാവശ്യ കാര്യങ്ങൾക്ക് പണം ധാരാളം ചിലവഴിക്കും. ആരോഗ്യരംഗം തൃപ്തികരം ആയിരിക്കും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ കച്ചവട പുരോഗതി, ദൂര യാത്രകൾ, വിദ്യാലാഭം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ കുടുംബപുഷ്ടി, ധനധാന്യസമൃദ്ധി, സത്കർമ്മങ്ങൾ എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ സർവകാര്യവിജയം, നേതൃസ്ഥാന ലബ്ധി, ധനലാഭം എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കടകം മാസങ്ങളിൽ ഗൃഹ ഐശ്വര്യം, പരീക്ഷാവിജയം, വാഹന ലാഭം എന്നിവ ഉണ്ടാകും.
Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
മകരക്കൂറ് (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
കർമ്മരംഗത്ത് കഠിനാദ്ധ്വാനം ചെയ്യുന്നതിന്റെ ഫലം അനുഭവിക്കും. അനുകൂലമായ സ്ഥലംമാറ്റം, നേതൃപദവികൾ എന്നിവ ഉണ്ടാകും. പ്രതിസന്ധികളെ വിവേകപൂർവ്വം നേരിടും. കൃഷിയിൽ നിന്നും നഷ്ടം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദീർഘകാല രോഗികൾ പ്രത്യേകം ശ്രദ്ധിക്കണം.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ നേതൃപദവികൾ, സ്ഥലം മാറ്റം, കച്ചവട ലാഭം, ഭൂമി ലാഭം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ പരീക്ഷാ വിജയം, അന്യദേശവാസം, ബന്ധുജനസുഖം എന്നിവ ഉണ്ടാകും. കുംഭം മീനം, മേടം മാസങ്ങളിൽ പുണ്യപ്രവൃത്തികൾ, പ്രശസ്തി, വ്യാപാര പുരോഗതി, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കടകം മാസങ്ങളിൽ സാമ്പത്തികമായ ഉയർച്ച, കർമ്മപുഷ്ടി, മനഃസുഖം എന്നിവ ഉണ്ടാകും.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
കുംഭക്കൂറ് (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
സാമ്പത്തികസ്ഥിതി മാറ്റമില്ലാതെ തുടരും. മറ്റുള്ളവരുടെ ആദരവ്, അംഗീകാരങ്ങൾ എന്നിവ ലഭിക്കും. വ്യാപരികൾക്ക് വർഷാരംഭം ഗുണകരമാവില്ല. ഭവനനിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ നേരിടും. പ്രവർത്തനമേഖലകളിൽ ബുദ്ധിശക്തിയും ഉത്തരവാദിത്വബോധവും പ്രകടിപ്പിക്കും.
Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ കാര്യവിജയം, സ്വജന കലഹം, തൊഴിൽ മേഖലയിൽ മാറ്റങ്ങൾ എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ കുടുംബ പുരോഗതി, സന്താന സൗഭാഗ്യം, കർമ്മലബ്ധി എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ കലഹങ്ങൾ, പുതിയ സംരംഭങ്ങൾ, ദേഹാരിഷ്ടുകൾ എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കടകം മാസങ്ങളിൽ മനഃസുഖം, പദവികൾ, സാഹസികത എന്നിവ ഉണ്ടാകും.
Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
മീനക്കൂറ്‍ (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക മേഖലയിൽ നിലനിൽക്കുന്ന പ്രയാസങ്ങൾ പരിഹരിക്കപ്പെടും. കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം ലഭിക്കും. ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ ഉണ്ടാകും. പ്രശസ്തി, അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും. ആരോഗ്യ പരമായ വിഷമതകൾ പ്രയാസങ്ങൾ സൃഷ്ടിക്കും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ ധനധാന്യ സമൃദ്ധി, ദേഹാരിഷ്ടുകൾ, കാര്യവിഘ്നങ്ങൾ എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ കുടുംബ സുഖം, വ്യാപാര പുരോഗതി, പരീക്ഷാ വിജയം എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ പുണ്യപ്രവൃത്തികൾ, ജനസമ്മിതി, കാര്യവിജയം എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കടകം മാസങ്ങളിൽ ദൂരയാത്രകൾ, ഭൂമിലാഭം, സ്വജനക്ലേശം എന്നിവ ഉണ്ടാകും.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.