scorecardresearch

മേടക്കൂറുകാർക്ക് തൊഴിൽ രംഗം ശോഭനം, ഇടവക്കൂറുകാർക്ക് സാമ്പത്തിക നില മെച്ചപ്പെടും, മിഥുനക്കൂറുകാർ ബാധ്യതകൾ തീർക്കും

Malayalam New Year Prediction: മേടക്കൂറു മുതൽ മിഥുനക്കൂറു വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വര്‍ഷ ഫലം എങ്ങിനെയെന്ന് സി.വി.ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

Malayalam New Year Prediction: മേടക്കൂറു മുതൽ മിഥുനക്കൂറു വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വര്‍ഷ ഫലം എങ്ങിനെയെന്ന് സി.വി.ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

author-image
C V Govindan Edappal
New Update
Happiness

Source: Freepik

മേടക്കൂറ് (അശ്വതി,ഭരണി,കാർത്തിക 1/4)

ആരോഗ്യപൂർണ്ണമായ ജീവിതം നയിക്കാൻ സാധിക്കും. സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ലഭിക്കുന്ന സഹായസഹകരണങ്ങൾ മൂലം തൊഴിൽ രംഗം ശോഭനമാകും. സ്വന്തം കാര്യങ്ങൾക്കായി സമയം കണ്ടെത്തുവാനും അദ്ധ്വാനിക്കുവാനും ശ്രമിക്കണം. സാമ്പത്തികനില മെച്ചപ്പെടും. ദീർഘകാല രോഗികൾക്ക് ആശ്വാസവും മനഃസമാധാനവും ഉണ്ടാകും. 

Advertisment

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ നേതൃ പദവികൾ, കാർഷികാദായം, ശത്രുപീഡ എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ മനഃസുഖം,അപ്രതീക്ഷിതമായ ചിലവുകൾ, ദേഹാസ്വസ്ഥതകൾ എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ ഭാഗ്യാനുഭവം, കുടുംബപുഷ്ടി, ശ്രേയസ്സ് എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ കച്ചവാടാഭിവൃദ്ധി, ഔദ്യോഗിക രംഗത്ത് ഉയർച്ച, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ എന്നിവ ഉണ്ടാകും.

Also Read: ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

ഇടവക്കൂറ് (കാർത്തിക3/4, രോഹിണി, മകയിരം 1/2)

വർഷാരംഭത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. മനോവ്യാകുലതകൾ പ്രയാസങ്ങൾ സൃഷ്ടിക്കും. അനാവശ്യ ചിലവുകൾ ഒഴിവാക്കുവാനും സാമ്പത്തിക നില മെച്ചപ്പെടുത്തുവാനും ആവശ്യമായ കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും. തൊഴിലന്വേഷകർക്കും വിദ്യാർത്ഥികൾക്കും കാലം ഗുണകരം ആണ്. കലാകാരന്മാർ, സാഹിത്യപ്രവർത്തകർ എന്നിവർക്ക് പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കും. 

Also Read:ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ ഔദ്യോഗികരംഗത്ത് എതിർപ്പുകൾ, ഉത്സാഹ ശീലം, അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി, പരീക്ഷകളിൽ വിജയം, മനഃസുഖം എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ തൊഴിൽ രംഗത്ത് മാറ്റങ്ങൾ, ഭൂമി ലാഭം, ഗൃഹ നിർമ്മാണം എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കടകം മാസങ്ങളിൽ ദുഃഖാനുഭവങ്ങൾ, അപ്രതീക്ഷിതമായ ചിലവുകൾ എന്നിവ ഉണ്ടാകും.

Advertisment

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ശ്രേയസ്സും സൗഭാഗ്യവും ഉണ്ടാകുന്ന വർഷമാണ്. ബാദ്ധ്യതകൾ തീർക്കുവാനും പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുവാനും സാധിക്കും. കുടുംബ പുഷ്ടി, ആഗ്രഹ സഫലീകരണം, ഭാഗ്യാനുഭവം എന്നിവ ഉണ്ടാകും. തൊഴിൽ രംഗത്ത് പുതിയ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടി വരും. ആരോഗ്യരംഗം തൃപ്തികരം ആയിരിക്കും. 

Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ അംഗീകാരങ്ങൾ, സന്താന സൗഭാഗ്യം, ഉയർന്ന പദവികൾ എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ പുണ്യപ്രവൃത്തികൾ, കാർഷികാദായം, ഗൃഹനിർമ്മാണം എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ മത്സര പരീക്ഷകളിൽ വിജയം, മനഃക്ലേശം, ജനസമ്മിതി എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കടകം മാസങ്ങളിൽ സ്ഥലം മാറ്റം, കീർത്തി, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: