scorecardresearch

വർഷഫലം: മകക്കാർക്ക് പ്രണയത്തിൽ തടസങ്ങൾ, പൂരക്കാർക്ക് തൊഴിൽ രംഗത്ത് മുന്നേറ്റം, ഉത്രംകാർക്ക് സ്ഥാനക്കയറ്റം

Malayalam New Year Prediction: മകം, പൂരം, ഉത്രം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വര്‍ഷ ഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Malayalam New Year Prediction: മകം, പൂരം, ഉത്രം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വര്‍ഷ ഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
love life

Source: Freepik

മകം

വ്യാഴം പതിനൊന്നിലും, പന്ത്രണ്ടിലും ആയി സഞ്ചരിക്കുന്നു. ശനി അഷ്ടമത്തിലും രാഹു ഏഴിലുമാണ്. ജീവിത വിജയത്തിന് കുറച്ചൊക്കെ അനുകൂലമായ സാഹചര്യമാണുള്ളത്. എന്നാൽ സമ്മർദ്ദങ്ങളെയും പ്രതിസന്ധികളെയും കൂടി അഭിമുഖീകരിക്കേണ്ട സ്ഥിതിയുണ്ടാവും. ചിരകാലാഭിലാഷങ്ങൾ നേടാനാവും. സാമ്പത്തിക വളർച്ചയുടെ പാതയിലെത്തുന്നതാണ്. സമൂഹത്തിൽ ബഹുമാന്യരായിട്ടുള്ള വ്യക്തികൾ പിന്തുണയ്ക്കും. ആസൂത്രണം ചെയ്ത സംരംഭങ്ങളുമായി മുന്നോട്ടു പോകാൻ കഴിഞ്ഞേക്കും. 

Advertisment

തൊഴിൽ തേടുന്ന ചെറുപ്പക്കാർക്ക് നല്ല ശമ്പളത്തോടുകൂടിയ ജോലി ലഭിക്കുന്നതാണ്. ഫ്ളാറ്റ് വാങ്ങുന്നതിന് സാധിച്ചേക്കും. ആഢംബര വാഹനം സ്വന്തമാക്കാനാവും. വേണ്ടപ്പെട്ടവരുടെ സാമ്പത്തിക സഹായം കൈവരുന്നതാണ്. പ്രണയത്തിൽ ചില തടസ്സങ്ങൾ ഏർപ്പെടാം. ദാമ്പത്യജീവിതവും സുഗമമാവുമെന്ന് പറയാനില്ല. തൊഴിൽപരമായിട്ടോ മറ്റു കാരണങ്ങളാലോ ഭാര്യാഭർത്താക്കന്മാർ ഇരുദിക്കുകളിൽ കഴിയും.

Also Read:ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

പൂരം

വ്യാഴം വർഷത്തിൻ്റെ കൂടുതൽ പങ്കും പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുകയാൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതാണ്. തൊഴിൽ രംഗത്ത് മുന്നേറ്റമുണ്ടാക്കും. സാമ്പത്തിക ദുരവസ്ഥ ഒട്ടൊക്കെ പരിഹൃതമാവുന്നതാണ്. സൽപ്രവൃത്തികളിലൂടെ സമൂഹമധ്യത്തിൽ അംഗീകാരം സ്വന്തമാക്കുന്നതിന് സാഹചര്യം ഒരുങ്ങും. നവസംരംഭങ്ങൾ യാഥാർത്ഥ്യമാവും. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് പരിഗണന നൽകി പ്രവർത്തിക്കുവാൻ ശ്രദ്ധകാട്ടും. 

രാഹു ഏഴാം ഭാവത്തിൽ സഞ്ചരിക്കുകയാൽ അനുരാഗ കാര്യത്തിൽ ശിഥിലത വരാനിടയുണ്ട്. ദാമ്പത്യത്തിലും അലോസരം തലപൊക്കാം. വീടുവെക്കാനോ വാങ്ങാനോ വളരെയധികം പ്രയത്നിക്കേണ്ട സ്ഥിതിവരുന്നതാണ്. കേതു ജന്മനക്ഷത്രത്തിൽ കുറച്ചു മാസങ്ങൾ സഞ്ചരിക്കുന്നതിനാൽ ആരോഗ്യം ബാധിക്കപ്പെടാം. അഷ്ടമശനിയാകയാൽ ഉറ്റവരുടെ വിരഹവിയോഗാദികൾ മനസ്സിനെ മ്ളാനമാക്കാനിടയുണ്ട്.

Advertisment

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

ഉത്രം

ചിങ്ങം - കന്നി രാശികളിലായി വരുന്ന നക്ഷത്രമാണ് ഉത്രം. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കാനാവും. പുതിയ ലക്ഷ്യങ്ങൾ എപ്പോഴും മുന്നിലുണ്ടാവും. ഔദ്യോഗിക ജീവിതത്തിൽ സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു. കരാർ ജോലികൾ ചെയ്യുന്നവർക്ക് തുടർ അവസരങ്ങൾ ലഭിക്കുന്നതാണ്. കടബാധ്യത ഭാഗികമായി പരിഹരിക്കും. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വെല്ലുവിളികൾ വന്നുചേർന്നേക്കും. പ്രവാസികൾക്ക് കുടുംബത്തെ ഒപ്പം ചേർക്കാൻ അവസരം ഉണ്ടാവുന്നതാണ്. 

Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ

അതിര് തർക്കങ്ങൾ മൂലം ഉണ്ടായ വ്യവഹാരങ്ങൾ മധ്യസ്ഥന്മാർ മുഖാന്തിരം പരിഹരിക്കാൻ വിദൂര സാധ്യതയുണ്ട്. വയോജനങ്ങളുടെ സംരക്ഷണത്തിന് പ്രത്യേകമായ കരുതൽ വേണ്ടതാണ്. വീടുമായി പിണങ്ങിപ്പോയവർക്ക് വീണ്ടും ഇണക്കത്തിലാവാനാവും. അനുരാഗത്തിൽ തടസ്സങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം. ഏകപക്ഷീയമായ തീരുമാനങ്ങൾ ദാമ്പത്യത്തിൽ ഇടയ്ക്ക് കയ്പുരസം നിറയ്ക്കാനുമിടയുണ്ട്.

Read More:നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: