scorecardresearch

വർഷഫലം: അത്തംകാർക്ക് വാഹനയോഗം, ചിത്തിരക്കാർക്ക് വിവാഹസാഫല്യം നീളും, ചോതിക്കാർക്ക് വീട്ടിൽ സമാധാനം

Malayalam New Year Prediction: അത്തം, ചിത്തിര, ചോതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വര്‍ഷ ഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Malayalam New Year Prediction: അത്തം, ചിത്തിര, ചോതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വര്‍ഷ ഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
family

Source: Freepik

അത്തം

വ്യാഴം പത്ത്, പതിനൊന്ന് ഭാവങ്ങളിലും, ശനി ഏഴിലും, രാഹു ആറിലും  സഞ്ചരിക്കുകയാൽ സമ്മിശ്രമായ അനുഭവങ്ങൾ ആവർത്തിക്കുന്നതാണ്. പുതിയ തൊഴിൽ ലഭിക്കാം. എന്നാൽ പൂർണ്ണതൃപ്തി ഉണ്ടാവില്ല. ഉദ്യോഗസ്ഥർക്ക് തൊഴിലിടത്തിൽ സുഗമതയും അധികാരവും കുറയുന്നതാണ്. പ്രതീക്ഷിച്ച സ്ഥാനോന്നതി ഉണ്ടാവില്ല. വേതനത്തിൽ നാമമാത്രമായ വർദ്ധനവ് വന്നാലായി. ബിസിനസ്സിൽ ലാഭം കൂടാനിടയില്ല. 

Advertisment

നിലവിലെ സ്ഥിതി തുടരാനാണ് സാധ്യത. പുതുസംരംഭങ്ങളെ ഒരു പരീക്ഷണമായി കണ്ടാൽ മതി. ഏഴിലെ ശനിയാൽ അന്യദേശത്ത് ജോലിക്കോ പഠിപ്പിനോ അവസരം ഒരുങ്ങാം. പാർട്ണർഷിപ്പ് ബിസിനസ്സിൽ മടുപ്പുണ്ടാവും. ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞേക്കും. വാഹനയോഗമുണ്ട്. ആറാം ഭാവത്തിലെ രാഹു അപ്രതീക്ഷിത ധനാഗമം, ശത്രുവിജയം എന്നിവ സമ്മാനിക്കുന്നതാണ്. പ്രണയം നിലനിർത്തുക ക്ലേശകരമായി തോന്നും. ദാമ്പത്യത്തിൽ അലോസരങ്ങൾ ഉണ്ടാവുന്നതാണ്.

Also Read:ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

ചിത്തിര

കന്നി- തുലാം രാശികളിൽ സമ ഓഹരിയായി വരുന്ന നക്ഷത്രമാണ് ചിത്രാ അഥവാ ചിത്തിര. കൊല്ലവർഷം 1201 ൽ കന്നിക്കൂറുകാരെക്കാൾ തുലാക്കൂറുകാർക്ക് ഗുണാധിക്യം ഭവിക്കുന്ന ഗ്രഹസ്ഥിതിയാണ് വന്നിരിക്കുന്നത്.  ന്യായമായ അഭീഷ്ടങ്ങൾ നേടാനാവുന്നതാണ്. മത്സരങ്ങളിൽ വിജയശ്രീലാളിതരാവും. അഭിമുഖങ്ങളിൽ മികച്ച പ്രകടനം നടത്തി ഉദ്യോഗം നേടും. സംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും അനുമതി ലഭിക്കുന്നതാണ്. പൊതുവേ ഭാഗ്യപുഷ്ടിയുള്ള കാലമായിരിക്കും. പലവഴികളിലൂടെ ധനാഗമമുണ്ടാവും. 

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

വിഘ്നങ്ങളെ മറികടന്ന് പ്രണയികൾക്ക് ഒന്നാവാനാവും. തുലാക്കൂറുകാർക്ക് അഞ്ചിലെ രാഹുസ്ഥിതി മൂലം മക്കളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾ വന്നേക്കും. ആറാംഭാവത്തിലെ ശനി  രോഗശാന്തിയേകും. കന്നിക്കൂറുകാരായ ചിത്തിരക്കാർക്ക് പ്രതിസന്ധികളിൽ പോരാടി മുന്നേറേണ്ടി വരാം. നിരുന്മേഷത അനുഭവപ്പെടാം. ചിലപ്പോൾ നിസ്സംഗത തോന്നാനുമിടയുണ്ട്. വീടുപുതുക്കാൻ സാധിച്ചേക്കില്ല. സെക്കൻഹാൻഡ് വാഹനം വാങ്ങിയേക്കും. പ്രണയകാര്യത്തിൽ ഉദാസീനരാവും. വിവാഹസാഫല്യം നീളാനിടയുണ്ട്.

Advertisment

ചോതി

വ്യാഴം ഒമ്പതിലും പത്തിലുമായി സഞ്ചരിക്കുന്നു. ശനി ആറാം ഭാവത്തിലാണ്. ഈ രണ്ടു മുഖ്യഗ്രഹങ്ങളും അനുകൂല ഭാവങ്ങളിൽ സഞ്ചരിക്കുന്നതിനാൽ ഭാഗ്യപുഷ്ടിയുള്ള കാലഘട്ടമാണെന്ന് നിസ്സംശയം പറയാം. ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടും. തൊഴിലില്ലാത്തവർക്ക് അർഹതക്കനുസരിച്ച ജോലി കിട്ടുന്നതാണ്. പഠന മികവുണ്ടാവും. കലാപരമായി വളർച്ചയുടെ കാലമായിരിക്കും. വ്യാപാരം തുടങ്ങാനും നിലവിലുള്ളതിന് പുതിയ ശാഖ ആരംഭിക്കാനും സാധിക്കുന്നതാണ്. 

Also Read:ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ

സാമ്പത്തികമായി സ്വയംപര്യാപ്തതയിൽ എത്തിച്ചേരാനാവും. സ്ഥാനമാനങ്ങൾ ആശിച്ചില്ലെങ്കിലും, കൈവരുന്നതാണ്. പ്രണയികൾക്ക് വിവാഹസാഫല്യം ഭവിക്കും. വാടകവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് മാറാൻ കഴിയും. ഗാർഹികാന്തരീക്ഷം സമാധാനപൂർണ്ണമാവും. വാഹനയോഗത്താൽ പുതുവാഹനം വാങ്ങിയേക്കും. അഞ്ചിലെ രാഹുസഞ്ചാരം  ഗുണകരമല്ലാത്ത ശാഠ്യവും പിടിവാശികളും ഉണ്ടെന്ന് സൂചിപ്പിക്കുന്നു.

Read More:നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: