/indian-express-malayalam/media/media_files/2025/08/16/marriage-2025-08-16-10-36-19.jpg)
Source: Freepik
അശ്വതി
ഗുരു മൂന്ന്, നാല് ഭാവങ്ങളിലും ശനി പന്ത്രണ്ടിലും രാഹു പതിനൊന്നിലും സഞ്ചരിക്കുകയാൽ നടപ്പ് വർഷത്തിലെ ചില അനുഭവങ്ങളെങ്കിലും പുതുവർഷത്തിലും ഏറെക്കുറെ അതുപോലെ ആവർത്തിക്കാം. നിലവിലെ തൊഴിൽ/ പദവി എന്നിവ അതുപോലെ തുടരപ്പെടുന്നതാണ്. പുതിയ ജോലി തേടുന്നവർക്ക് അവ ലഭിച്ചാലും പ്രതീക്ഷിച്ച ഗുണാധിക്യം കിട്ടിയേക്കണമെന്നില്ല. ബിസിനസ്സുകാർക്ക് നവസംരംഭങ്ങൾ ആരംഭിക്കാനാവും. എന്നാൽ മുടക്കിയ തുക മടക്കിക്കിട്ടാൻ കാലതാമസം വരുന്നതായിരിക്കും.
വസ്തു/വീട് സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാനാവും. കുടുംബപരമായ സ്വൈരക്കേടുകൾക്കും സമാധാനം കൈവരാം. അന്യനാട്ടിൽ ഉപരിപഠനത്തിന് അവസരം സിദ്ധിച്ചേക്കും. പ്രണയസാഹചര്യം ഉദയം ചെയ്യാം. എന്നാൽ വിവാഹസാഫല്യത്തിന് വിഘ്നങ്ങൾ വരുന്നതാണ്. ഏഴരശ്ശനിക്കാലമാകയാൽ പല കാര്യങ്ങളും ഇഴഞ്ഞുനീങ്ങും. സാമ്പത്തികമായി സംതൃപ്തി ഭവിക്കും. ചിട്ടി,ഇൻഷ്വറൻസ്, നറുക്കെടുപ്പ് ഇത്യാദികളിലൂടെ ധനാഗമം ഉയരുന്നതാണ്.
Also Read: ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ഭരണി
വ്യാഴം മൂന്നിലും നാലിലും, ശനി പന്ത്രണ്ടിലും, രാഹു പതിനൊന്നിലും സഞ്ചരിക്കുന്ന കാലമാകയാൽ ഗുണദോഷസമ്മിശ്രമായ വർഷമായിരിക്കും. ഏഴരശ്ശനിക്കാലം തുടങ്ങിക്കഴിഞ്ഞ സാഹചര്യവുമുണ്ട്. തൊഴിൽ രംഗത്ത് നിലവിലെ സ്ഥിതി അതുപോലെ തുടരാനോ അല്പം മോശമാകാനോ സാധ്യതയുണ്ട്. വലിയ പരിവർത്തനങ്ങൾക്ക് സാധ്യത കുറവാണ്. മനപ്പൂർവ്വം മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചാൽ ദുസ്സാഹസമായി അനുഭവപ്പെട്ടേക്കും.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
എങ്കിലും പതിനൊന്നിൽ രാഹു സഞ്ചരിക്കുകയാൽ ധനോന്നതി ഭവിക്കുന്നതാണ്. കുമാർഗത്തിലൂടെയും പണവരവ് ഉണ്ടാവാം. ഭോഗസുഖം ഭവിക്കും. മൂല്യങ്ങളിൽ വിശ്വാസം കുറയുന്നതായിരിക്കും. ജോലി ലഭിച്ചാൽ ദൂരസ്ഥലത്തായേക്കാം. അല്ലെങ്കിൽ അർഹതക്കനുസരിച്ചുള്ളതാവില്ല. അന്യദേശത്ത് കഴിയാൻ അവസരം വന്നെത്തുന്നതാണ്. പ്രൈവറ്റ് ജോലിയിൽ അധികാരവും പദവിയും കിട്ടും. കടബാധ്യത പരിഹരിക്കാൻ കിണഞ്ഞ് ശ്രമിക്കേണ്ടതായി വരും. ജീവിതശൈലി രോഗങ്ങളുടെ കാര്യത്തിൽ ജാഗ്രതയുണ്ടാവണം.
കാർത്തിക
മേടം-ഇടവം രാശികളിലായി വരുന്ന നക്ഷത്രമാണ് കാർത്തിക. ഇടവക്കൂറുകാർക്ക് ധാരാളം നേട്ടങ്ങൾ വന്നെത്തുന്ന വർഷമാണിത്. കാര്യനിർവഹണം സുഗമമാവും. തൊഴിലിൽ മുന്നേറ്റം സാധ്യമാകുന്നതാണ്. സ്വപ്നം കണ്ട പുതിയ കാര്യങ്ങൾ തുടങ്ങാൻ സാധിക്കുന്നതായിരിക്കും. അധികാരികളുടെ പിന്തുണ പ്രതീക്ഷിക്കാം. ഗൃഹനിർമ്മാണം, വാഹന ലബ്ധി തുടങ്ങിയവ സാധ്യമാകുന്നതാണ്. അവിവാഹിതർക്ക് വൈവാഹിക ജീവിതത്തിൽ പ്രവേശിക്കാൻ കഴിയും. ധനാഗമത്തിൽ തടസ്സങ്ങളുണ്ടാവില്ല.
Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
മേടക്കൂറുകാരായ കാർത്തികക്കാർക്ക് പ്രതിസന്ധികളേയും പ്രശ്നങ്ങളേയും അടിക്കടി അഭിമുഖീകരിക്കേണ്ടി വന്നേക്കും. രാഷ്ട്രീയത്തിൽ വിരോധികളുടെ എണ്ണം കൂടുന്നതാണ്. സ്വത്തുതർക്കങ്ങൾ മനസ്സിൻ്റെ സ്വാസ്ഥ്യം കെടുത്താനിടയുണ്ട്. അമിതമായ അദ്ധ്വാനം ഉണ്ടായാലും അല്പലാഭം കൊണ്ട് തൃപ്തിപ്പെടേണ്ടി വരാം. ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധ അനിവാര്യമാണ്. സാഹസങ്ങൾക്ക് മുതിരുമ്പോൾ ഏഴരശ്ശനിക്കാലം എന്നത് ഓർമ്മയിലുണ്ടാവണം.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.