scorecardresearch

Malayalam New Year Astrology: വർഷഫലം; മകം മുതൽ തൃക്കേട്ട വരെ

Horoscope 2026 Prediction: മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വര്‍ഷ ഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Horoscope 2026 Prediction: മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വര്‍ഷ ഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Varsha Phalam Horo Ayyer MVarsha Phalam, horoscopeakam

New Year Astrology Prediction: വർഷ ഫലം

1200 കർക്കടകം 31ന്, 2025 ആഗസ്റ്റ് 16ന്, ശനിയാഴ്ച രാത്രി 1 മണി 52 മിനിട്ടിന് ആദിത്യൻ കർക്കടകം രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നതോടെ കൊല്ലവർഷം 1201 പിറക്കുന്നു. 

Advertisment

പിറ്റേ പ്രഭാതമായ ആഗസ്റ്റ് 17 ഞായറാഴ്ചയാണ് 1201 ചിങ്ങമാസം ഒന്നാം തീയതിയായി  കണക്കാക്കുന്നത്. വ്യാഴം മിഥുനം രാശിയിലും കർക്കടകം രാശിയിലുമായി 
ഈ വർഷം നേർ-വക്രസഞ്ചാരം നടത്തുന്നു. വ്യാഴത്തിൻ്റെ ഉച്ചരാശിയാണ് കർക്കടകം എന്നോർക്കാം. 

ശനിക്കും രാഹുവിനും (കേതുവിനും) രാശിമാറ്റമില്ലാത്ത വർഷം എന്ന പ്രത്യേകതയുമുണ്ട്. ശനിക്ക് രാശിക്കുള്ളിൽ തന്നെയാണ് വക്രസഞ്ചാരം വരുന്നത്. ശനി മീനം രാശിയിൽ സഞ്ചരിക്കുന്നു. രാഹുവും കേതുവും യഥാക്രമം കുംഭം, ചിങ്ങം എന്നീ രാശികളിലും തുടരുകയാണ്. 

ചാന്ദ്രവർഷത്തിലെ 39ഉം 40ഉം വർഷങ്ങളായ വിശ്വാവസു, പരാഭവം എന്നീ വർഷങ്ങളാണ് 1201 ൽ സംഭവിക്കുന്നത്. ഇക്കൊല്ലം രണ്ട് ചന്ദ്രഗ്രഹണങ്ങളും 
ഒരു സൂര്യഗ്രഹണവും സംഭവിക്കുന്നുണ്ടെങ്കിലും ചിങ്ങം 22ന്/സെപ്തംബർ 7ന് ചതയം നക്ഷത്രത്തിൽ നടക്കുന്ന ചന്ദ്രഗ്രഹണമാണ് പൂർണ്ണമായിട്ടുള്ളത്.  
       
മേടം മുതൽ ഇടവം വരെ പന്ത്രണ്ടുകൂറുകളിലായി വരുന്ന മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാർഷികഫലം ഇവിടെ അപഗ്രഥിക്കുന്നു.

Advertisment

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

മകം

വ്യാഴം പതിനൊന്നിലും,  പന്ത്രണ്ടിലും ആയി സഞ്ചരിക്കുന്നു. 
ശനി അഷ്ടമത്തിലും രാഹു ഏഴിലുമാണ്. ജീവിത വിജയത്തിന് കുറച്ചൊക്കെ അനുകൂലമായ സാഹചര്യമാണുള്ളത്. എന്നാൽ സമ്മർദ്ദങ്ങളെയും പ്രതിസന്ധികളെയും കൂടി അഭിമുഖീകരിക്കേണ്ട സ്ഥിതിയുണ്ടാവും. ചിരകാലാഭിലാഷങ്ങൾ നേടാനാവും. സാമ്പത്തിക വളർച്ചയുടെ പാതയിലെത്തുന്നതാണ്. സമൂഹത്തിൽ ബഹുമാന്യരായിട്ടുള്ള വ്യക്തികൾ പിന്തുണയ്ക്കും. ആസൂത്രണം ചെയ്ത സംരംഭങ്ങളുമായി മുന്നോട്ടു പോകാൻ കഴിഞ്ഞേക്കും. തൊഴിൽ തേടുന്ന ചെറുപ്പക്കാർക്ക് നല്ല ശമ്പളത്തോടുകൂടിയ ജോലി ലഭിക്കുന്നതാണ്. ഫ്ളാറ്റ് വാങ്ങുന്നതിന് സാധിച്ചേക്കും. ആഢംബര വാഹനം സ്വന്തമാക്കാനാവും. വേണ്ടപ്പെട്ടവരുടെ സാമ്പത്തിക സഹായം കൈവരുന്നതാണ്. പ്രണയത്തിൽ ചില തടസ്സങ്ങൾ ഏർപ്പെടാം. ദാമ്പത്യജീവിതവും സുഗമമാവുമെന്ന് പറയാനില്ല. തൊഴിൽപരമായിട്ടോ മറ്റു കാരണങ്ങളാലോ ഭാര്യാഭർത്താക്കന്മാർ ഇരുദിക്കുകളിൽ കഴിയും.

പൂരം

വ്യാഴം വർഷത്തിൻ്റെ കൂടുതൽ പങ്കും പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുകയാൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതാണ്. തൊഴിൽ രംഗത്ത് മുന്നേറ്റമുണ്ടാക്കും. സാമ്പത്തിക ദുരവസ്ഥ ഒട്ടൊക്കെ പരിഹൃതമാവുന്നതാണ്. സൽപ്രവൃത്തികളിലൂടെ സമൂഹമധ്യത്തിൽ അംഗീകാരം സ്വന്തമാക്കുന്നതിന് സാഹചര്യം ഒരുങ്ങും. നവസംരംഭങ്ങൾ യാഥാർത്ഥ്യമാവും. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് പരിഗണന നൽകി പ്രവർത്തിക്കുവാൻ ശ്രദ്ധകാട്ടും. രാഹു ഏഴാം ഭാവത്തിൽ സഞ്ചരിക്കുകയാൽ അനുരാഗ കാര്യത്തിൽ ശിഥിലത വരാനിടയുണ്ട്. ദാമ്പത്യത്തിലും അലോസരം തലപൊക്കാം. വീടുവെക്കാനോ വാങ്ങാനോ വളരെയധികം പ്രയത്നിക്കേണ്ട സ്ഥിതിവരുന്നതാണ്. കേതു ജന്മനക്ഷത്രത്തിൽ കുറച്ചു മാസങ്ങൾ സഞ്ചരിക്കുന്നതിനാൽ ആരോഗ്യം ബാധിക്കപ്പെടാം. അഷ്ടമശനിയാകയാൽ ഉറ്റവരുടെ വിരഹവിയോഗാദികൾ മനസ്സിനെ മ്ളാനമാക്കാനിടയുണ്ട്.

ഉത്രം

ചിങ്ങം - കന്നി രാശികളിലായി വരുന്ന നക്ഷത്രമാണ് ഉത്രം. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കാനാവും. പുതിയ ലക്ഷ്യങ്ങൾ എപ്പോഴും മുന്നിലുണ്ടാവും. ഔദ്യോഗിക ജീവിതത്തിൽ സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു. കരാർ ജോലികൾ ചെയ്യുന്നവർക്ക് തുടർ അവസരങ്ങൾ ലഭിക്കുന്നതാണ്. കടബാധ്യത ഭാഗികമായി പരിഹരിക്കും. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വെല്ലുവിളികൾ വന്നുചേർന്നേക്കും. പ്രവാസികൾക്ക് കുടുംബത്തെ ഒപ്പം ചേർക്കാൻ അവസരം ഉണ്ടാവുന്നതാണ്. അതിര് തർക്കങ്ങൾ മൂലം ഉണ്ടായ വ്യവഹാരങ്ങൾ മധ്യസ്ഥന്മാർ മുഖാന്തിരം പരിഹരിക്കാൻ വിദൂര സാധ്യതയുണ്ട്. വയോജനങ്ങളുടെ സംരക്ഷണത്തിന് പ്രത്യേകമായ കരുതൽ വേണ്ടതാണ്. വീടുമായി പിണങ്ങിപ്പോയവർക്ക് വീണ്ടും ഇണക്കത്തിലാവാനാവും. അനുരാഗത്തിൽ തടസ്സങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം. ഏകപക്ഷീയമായ തീരുമാനങ്ങൾ ദാമ്പത്യത്തിൽ ഇടയ്ക്ക് കയ്പുരസം നിറയ്ക്കാനുമിടയുണ്ട്.

Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

അത്തം

വ്യാഴം പത്ത്, പതിനൊന്ന് ഭാവങ്ങളിലും, ശനി ഏഴിലും, രാഹു ആറിലും  സഞ്ചരിക്കുകയാൽ സമ്മിശ്രമായ അനുഭവങ്ങൾ ആവർത്തിക്കുന്നതാണ്. പുതിയ തൊഴിൽ ലഭിക്കാം. എന്നാൽ പൂർണ്ണതൃപ്തി ഉണ്ടാവില്ല. ഉദ്യോഗസ്ഥർക്ക് തൊഴിലിടത്തിൽ സുഗമതയും അധികാരവും കുറയുന്നതാണ്. പ്രതീക്ഷിച്ച സ്ഥാനോന്നതി ഉണ്ടാവില്ല. വേതനത്തിൽ നാമമാത്രമായ വർദ്ധനവ് വന്നാലായി. ബിസിനസ്സിൽ ലാഭം കൂടാനിടയില്ല. നിലവിലെ സ്ഥിതി തുടരാനാണ് സാധ്യത. പുതുസംരംഭങ്ങളെ ഒരു പരീക്ഷണമായി കണ്ടാൽ മതി. ഏഴിലെ ശനിയാൽ അന്യദേശത്ത് ജോലിക്കോ പഠിപ്പിനോ അവസരം ഒരുങ്ങാം. പാർട്ണർഷിപ്പ് ബിസിനസ്സിൽ മടുപ്പുണ്ടാവും. ഗൃഹനിർമ്മാണത്തിന്  തുടക്കം കുറിക്കാൻ കഴിഞ്ഞേക്കും. വാഹനയോഗമുണ്ട്. ആറാം ഭാവത്തിലെ രാഹു അപ്രതീക്ഷിത ധനാഗമം, ശത്രുവിജയം എന്നിവ സമ്മാനിക്കുന്നതാണ്. പ്രണയം നിലനിർത്തുക ക്ലേശകരമായി തോന്നും. ദാമ്പത്യത്തിൽ അലോസരങ്ങൾ ഉണ്ടാവുന്നതാണ്.

ചിത്തിര

കന്നി- തുലാം രാശികളിൽ സമ ഓഹരിയായി വരുന്ന നക്ഷത്രമാണ് ചിത്രാ അഥവാ ചിത്തിര. കൊല്ലവർഷം 1201 ൽ കന്നിക്കൂറുകാരെക്കാൾ തുലാക്കൂറുകാർക്ക് ഗുണാധിക്യം ഭവിക്കുന്ന ഗ്രഹസ്ഥിതിയാണ് വന്നിരിക്കുന്നത്.  ന്യായമായ അഭീഷ്ടങ്ങൾ നേടാനാവുന്നതാണ്. മത്സരങ്ങളിൽ വിജയശ്രീലാളിതരാവും. അഭിമുഖങ്ങളിൽ മികച്ച പ്രകടനം നടത്തി ഉദ്യോഗം നേടും. സംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും അനുമതി ലഭിക്കുന്നതാണ്. പൊതുവേ ഭാഗ്യപുഷ്ടിയുള്ള കാലമായിരിക്കും. പലവഴികളിലൂടെ ധനാഗമമുണ്ടാവും. വിഘ്നങ്ങളെ മറികടന്ന് പ്രണയികൾക്ക് ഒന്നാവാനാവും. തുലാക്കൂറുകാർക്ക് അഞ്ചിലെ രാഹുസ്ഥിതി മൂലം മക്കളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾ വന്നേക്കും. ആറാംഭാവത്തിലെ ശനി  രോഗശാന്തിയേകും. കന്നിക്കൂറുകാരായ ചിത്തിരക്കാർക്ക് പ്രതിസന്ധികളിൽ പോരാടി മുന്നേറേണ്ടി വരാം. നിരുന്മേഷത അനുഭവപ്പെടാം. ചിലപ്പോൾ നിസ്സംഗത തോന്നാനുമിടയുണ്ട്. വീടുപുതുക്കാൻ സാധിച്ചേക്കില്ല. സെക്കൻഹാൻഡ് വാഹനം വാങ്ങിയേക്കും. പ്രണയകാര്യത്തിൽ ഉദാസീനരാവും. വിവാഹസാഫല്യം നീളാനിടയുണ്ട്.

ചോതി

വ്യാഴം ഒമ്പതിലും പത്തിലുമായി സഞ്ചരിക്കുന്നു. ശനി ആറാം ഭാവത്തിലാണ്. ഈ രണ്ടു മുഖ്യഗ്രഹങ്ങളും അനുകൂല ഭാവങ്ങളിൽ സഞ്ചരിക്കുന്നതിനാൽ ഭാഗ്യപുഷ്ടിയുള്ള കാലഘട്ടമാണെന്ന് നിസ്സംശയം പറയാം. ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടും. തൊഴിലില്ലാത്തവർക്ക് അർഹതക്കനുസരിച്ച ജോലി കിട്ടുന്നതാണ്. പഠന മികവുണ്ടാവും. കലാപരമായി വളർച്ചയുടെ കാലമായിരിക്കും. വ്യാപാരം തുടങ്ങാനും നിലവിലുള്ളതിന് പുതിയ ശാഖ ആരംഭിക്കാനും സാധിക്കുന്നതാണ്. സാമ്പത്തികമായി സ്വയംപര്യാപ്തതയിൽ എത്തിച്ചേരാനാവും. സ്ഥാനമാനങ്ങൾ ആശിച്ചില്ലെങ്കിലും, കൈവരുന്നതാണ്. പ്രണയികൾക്ക് വിവാഹസാഫല്യം ഭവിക്കും. വാടകവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് മാറാൻ കഴിയും. ഗാർഹികാന്തരീക്ഷം സമാധാനപൂർണ്ണമാവും. വാഹനയോഗത്താൽ പുതുവാഹനം വാങ്ങിയേക്കും. അഞ്ചിലെ രാഹുസഞ്ചാരം  ഗുണകരമല്ലാത്ത ശാഠ്യവും പിടിവാശികളും ഉണ്ടെന്ന് സൂചിപ്പിക്കുന്നു.

Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

വിശാഖം

തുലാം - വൃശ്ചികം രാശികളിലായി വരുന്ന നക്ഷത്രമാണ് വ്യാഴം. തുലാക്കൂറുകാർക്ക് കൂടുതൽ അനുകൂലമായ സാഹചര്യം സംജാതമാകുന്നതാണ്. ഭാഗ്യപുഷ്ടിയുണ്ടാവും. തൊഴിൽ മുന്നേറ്റം വരും. ബാങ്കിൽ നിന്നും വായ്പ ലഭിക്കുന്നതാണ്. ചിട്ടി, നറുക്കെടുപ്പ്, ഇൻഷ്വറൻസ് മുതലായവയിൽ നിന്നും പണവരവ് ഉണ്ടാവും. വിദ്യാഭ്യാസാർത്ഥം അന്യദേശവാസം പ്രതീക്ഷിക്കാം. പ്രവാസികളുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹൃതമാവും. അഞ്ചാം ഭാവത്തിലെ രാഹു ചിലപ്പോൾ ആശയക്കുഴപ്പം സൃഷ്ടിക്കും. വേണോ വേണ്ടയോ എന്ന ചിന്തയിൽ വലയാം. ഫ്ളാറ്റ് വാങ്ങാൻ ശ്രമം തുടങ്ങിയേക്കും. നാട്ടിലെ വസ്തുവിൽക്കാൻ തടസ്സങ്ങൾ വന്നെത്തും. വൃശ്ചികക്കൂറുകാർക്ക് ഗൃഹത്തിൽ സമാധാനം കുറയുന്നതാണ്. വാടകവീട് മാറാനിടയുണ്ട്. മക്കളുടെ ശാഠ്യശീലങ്ങൾ വിഷമിപ്പിച്ചേക്കും.  ബന്ധുക്കളുമായി വിരോധിക്കാം. സ്വാശ്രയ തൊഴിലിൽ മുന്നേറ്റം മെല്ലെയാവും. അനുരാഗം മൊട്ടിടാൻ സാഹചര്യം ഉണ്ടായേക്കും.

അനിഴം

എട്ടാമെടത്തിലും ഒമ്പതാമെടത്തിലുമായി വ്യാഴം സഞ്ചരിക്കുന്നു. നാലിൽ രാഹുവും അഞ്ചിൽ ശനിയും വർഷം മുഴുവനും ഉണ്ട്. അതിനാൽ ഗുണം കുറഞ്ഞും ദോഷം അല്പം  കൂടുതലായും അനുഭവപ്പെടുന്ന വർഷമാണിത്. അനായാസമായി നേടേണ്ടവ പ്രയത്നത്തിലൂടെ മാത്രമായിരിക്കും കരഗതമാവുക. കടം വാങ്ങി ബിസിനസ്സിൽ നിക്ഷേപിക്കുന്നത് പ്രയോജനം ചെയ്യില്ല. അന്യനാട്ടിൽ പഠനം /  തൊഴിൽ ഇവയ്ക്ക് അവസരം സംജാതമാകും. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ സ്വപ്നത്തിൽ ജീവിക്കും. വിശ്വസ്തരെന്ന് കരുതിയവർ ഉപജാപം നടത്തുന്നതിന് നേതൃത്വം വഹിക്കാം. പ്രാധാന്യമുള്ള രേഖകൾ/ പ്രമാണങ്ങൾ തുടങ്ങിയവ നഷ്ടപ്പെടാനിടയുണ്ട്. ഗൃഹനിർമ്മാണത്തിന് പണം കണ്ടെത്താൻ വിഷമിക്കും. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത കുറയരുത്. അർഹതയുള്ള വിവാഹബന്ധം ലഭിക്കാനായി അന്വേഷണം തുടരേണ്ടതുണ്ട്. സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്.

തൃക്കേട്ട

വ്യാഴം അഷ്ടമ നവമഭാവങ്ങളിലാണ്. കണ്ടകശനിദോഷമില്ല. നാലാമെടത്ത് രാഹു സഞ്ചരിക്കുന്നു. ഭാഗ്യാനുഭവങ്ങൾ ചിലപ്പോൾ മറഞ്ഞും ഇടയ്ക്ക് തെളിഞ്ഞും വന്നെത്തും. വെല്ലുവിളികൾ നിറഞ്ഞ ചുമതലകൾ ധൈര്യപൂർവ്വം ഏറ്റെടുക്കും. അന്യനാട്ടിൽ പഠിപ്പിനനുസരിച്ചുള്ള ജോലി ലഭിക്കാനിടയുണ്ട്. വൈകിയാണെങ്കിലും കഴിവുകൾ മറ്റുള്ളവർ മനസ്സിലാക്കും. കുടുംബത്തിൽ നിന്നും സ്വീകാര്യത കൈവരുന്നതാണ്. സ്വന്തമായി കമ്പനി/ സ്ഥാപനം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും അവസരം സിദ്ധിക്കും. നാലാമെടത്തിൽ രാഹു സഞ്ചരിക്കുകയാൽ മനശ്ശക്തി ചിലപ്പോൾ ക്ഷീണിക്കാം. വീടുവാങ്ങുക/വീടുനിർമ്മിക്കുക തുടങ്ങിയവയിൽ തടസ്സങ്ങൾ വരുന്നതാണ്. വാഹനത്തിൻ്റെ കാര്യത്തിലും ഇതുതന്നെയാവും ഒട്ടൊക്കെ അനുഭവം. മക്കളുടെ പ്രവർത്തനങ്ങൾ ദുരൂഹമായി തോന്നാം. തന്മൂലം വിഷമിച്ചേക്കും. അനുരാഗികൾക്കിടയിൽ കൂടുതൽ ഹൃദയൈക്യം വരുന്നതാണ്. 
വിവാഹ തീരുമാനം നീളുന്നതായിരിക്കും. ചിങ്ങം, കന്നി, ധനു, മകരം, മേടം, കർക്കടകം എന്നീ മാസങ്ങൾ കൂടുതൽ ശുഭഫലങ്ങൾ നൽകും.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: