/indian-express-malayalam/media/media_files/2025/10/04/jupiter-makam-2025-10-04-14-10-47.jpg)
കർക്കടകം രാശിയാണ് വ്യാഴത്തിൻ്റെ ഉച്ചരാശി
Astrology Predictions for Jupiter Transit 2025: 2025 ഒക്ടോബർ 18 ന് / 1201 തുലാം 1 ന് വ്യാഴം ഉച്ചരാശിയായ കർക്കടകം രാശിയിലേക്ക് പ്രവേശിക്കുന്നു. ഗ്രഹങ്ങളിൽ ഈശ്വരതുല്യനാണ് വ്യാഴം (Jupiter). ബൃഹസ്പതി, ഗുരു, ആംഗിരസ്സ്, ദേവമന്ത്രി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. സാധാരണ രീതിയിൽ പന്ത്രണ്ടുരാശികളിൽ ഒരോന്നിലും വ്യാഴം ഒരുകൊല്ലം വീതം സഞ്ചരിക്കും. പന്ത്രണ്ടുവർഷം കൊണ്ട് രാശിചക്രഭ്രമണം പൂർത്തീകരിക്കും. ഇതിനെ സാങ്കേതികമായി 'വ്യാഴവട്ടം' എന്നുപറയും.
വ്യാഴത്തിൻ്റെ സ്വക്ഷേത്രം ധനു, മീനം രാശികൾ. ഒരു ഗ്രഹത്തിൻ്റെ ശക്തി മുഴുവൻ പ്രകടമാവുന്നത് ഉച്ചക്ഷേത്രത്തിലൂടെ ( Exalted House) സഞ്ചരിക്കുമ്പോഴാണ്. കർക്കടകം രാശിയാണ് വ്യാഴത്തിൻ്റെ ഉച്ചരാശി. ഇപ്പോൾ മിഥുനം രാശിയിലാണ് വ്യാഴം.
തുലാം ഒന്നിന്/ഒക്ടോബർ പതിനെട്ടിന് കർക്കടകം രാശിയിൽ പ്രവേശിക്കുന്ന വ്യാഴം ചുരുങ്ങിയ കാലം (അമ്പതു ദിവസം) മാത്രമാണ് ആ രാശിയിൽ സഞ്ചരിക്കുന്നത്. ഡിസംബർ 5 ന്/വൃശ്ചികം 19ന് വക്രഗതിയിൽ വീണ്ടും മിഥുനം രാശിയിൽ പ്രവേശിക്കും. നവംബർ 14/ തുലാം 28 മുതൽ വക്രഗതി അഥവാ തിരിച്ചുപോക്ക് തുടങ്ങുകയും ചെയ്യും.
വ്യാഴത്തിൻ്റെ കർക്കടകം രാശിയിലേക്കുള്ള മാറ്റം പന്ത്രണ്ടുകൂറിൽ ജനിച്ചവരെ എങ്ങനെയൊക്കെ സ്വാധീനിക്കന്നു? ഗുണവും ദോഷവും ആർക്കൊക്കെയാണ്? ഈ അന്വേഷണം ആ വഴിക്കാണ് നീങ്ങുന്നത്.
Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ഏറ്റവും അനുകൂലമായ പതിനൊന്നാം ഭാവത്തിലായിരുന്നു കഴിഞ്ഞ അഞ്ചുമാസത്തിലധികമായി വ്യാഴം. ഇപ്പോൾ കർക്കടകത്തിൽ പന്ത്രണ്ടാം ഭാവത്തിലേക്ക് മാറുന്നു. പന്ത്രണ്ടാം വ്യാഴം ചെലവുണ്ടാക്കും. അവയിൽ ഒരുപക്ഷേ നല്ലതിനായും ഭാവിക്കുവേണ്ടിയും ഉള്ള ചിലവും ഉൾപ്പെടാം. യാത്രകൾ വേണ്ടിവരുന്നതാണ്. ചിലതൊക്കെ വ്യർത്ഥയാത്രകളായും ഭവിക്കും. തൊഴിലിനോ പഠിപ്പിനോ വിദേശത്ത് പോകാൻ കാത്തിരിക്കുന്നവർക്ക് ഇപ്പോൾ അവസരം സംജാതമാകും. കടം വാങ്ങിയ തുക തിരികെക്കൊടുക്കാൻ നിർബന്ധിതരാവും. കുടുംബാന്തരീക്ഷം അല്പം പ്രക്ഷുബ്ധമായേക്കും. കൂട്ടുകെട്ടിൽ കരുതൽ വേണം. ദുശ്ശീലങ്ങളുണ്ടെങ്കിൽ അവ നിയന്ത്രിക്കപ്പെടണം. അറിഞ്ഞോ അറിയാതെയോ ബഹുമാന്യരെ പിണക്കുന്നതാണ്. വീടുവിട്ടുനിൽക്കുന്നവർക്ക് ആ സ്ഥിതിയിൽ തന്നെ തുടരേണ്ടിവരും. കച്ചവടത്തിൽ വരുമാനം ഉയരും. എന്നാൽ ചെലവ് നിയന്ത്രിക്കാനാവാതെ കുഴങ്ങും. യാത്രയിൽ വഴിതെറ്റാനോ, പണം കവർച്ചചെയ്യപ്പെടാനോ സാധ്യതയുണ്ട്. ജീവിതശൈലീരോഗങ്ങൾ തലപൊക്കാം. ആരോഗ്യപരിശോധനകളിൽ അമാന്തമരുത്. ഒരുതരത്തിലുള്ള സാഹസങ്ങൾക്കും മുതിരരുത്.
കന്നിക്കൂറിന് (ഉത്രം 2, 3, 4, അത്തം, ചിത്തിര 1,2 പാദങ്ങൾ)
പത്താം ഭാവത്തിൽ നിന്നും പതിനൊന്നാം ഭാവത്തിലേക്കാണ് വ്യാഴത്തിൻ്റെ രാശിമാറ്റം. ഒക്ടോബർ 18 മുതൽ ഡിസംബർ 5-ാം തീയതി വരെയാണ് വ്യാഴം പതിനൊന്നിലുണ്ടാവുക. ഇതൊരു കുറഞ്ഞ കാലയളവാണ്. എങ്കിലും വ്യാഴം 11-ാം ഭാവത്തിൽ സഞ്ചരിക്കുന്നത് കന്നിക്കൂറുകാർക്ക് നാനാപ്രകാരേണ ഗുണമുണ്ടാക്കും. തടസ്സം നീങ്ങി ന്യായമായ കാര്യങ്ങൾ നടന്നുകിട്ടും. കടബാധ്യത ഭാഗികമായിട്ടെങ്കിലും പരിഹരിക്കും. നവസംരംഭങ്ങൾ തുടങ്ങാനായേക്കും. കൃത്യനിഷ്ഠയോടെയുള്ള പ്രവർത്തനം മേലധികാരികളുടെ ഇഷ്ടം നേടും. സ്ഥാനക്കയറ്റം/ അനുകൂലമായ ദിക്കിലേക്ക് സ്ഥലംമാറ്റം/ വേതന വർദ്ധനവ് ഇവ സാധ്യതകളാണ്. ബിസിനസ്സിൽ പുഷ്ടിയുണ്ടാവും. സാഹിത്യ- കലാ രംഗങ്ങളിലുള്ളവർക്ക് പുരസ്കാരം ലഭിക്കുന്നതാണ്. പ്രണയാനുഭവങ്ങൾ ദൃഢപ്പെടും. അവിവാഹിതർക്ക് വിവാഹത്തിൽ പ്രവേശിക്കാൻ സാഹചര്യം അനുകൂലമാവും. ദാമ്പത്യത്തിൽ സംതൃപ്തിയുണ്ടാവുന്നതാണ്. സന്താനങ്ങൾക്ക് പലതരം ശ്രേയസ്സുകൾ വരാം. ഗൃഹനിർമ്മാണം തുടങ്ങാനോ/ പൂർത്തിയാക്കാനോ സാധിച്ചേക്കും. വാഹനം വാങ്ങും. സാമ്പത്തിക ലാഭം, കർമ്മവിജയം, ഭോഗസുഖം ഇവയെല്ലാം പ്രതീക്ഷിക്കാം.
Also Read: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
അനുകൂലമായ ഭാഗ്യസ്ഥാനത്താണ് വ്യാഴം സഞ്ചരിക്കുന്നത്. അവിടെ നിന്നും അത്ര അനുകൂലതയില്ലാത പത്താമെടത്തിൽ / കർക്കടകം രാശിയിലെത്തുമ്പോൾ ഗുണാനുഭവങ്ങൾ പൂർണ്ണമായും ഇല്ലതാവില്ല. എന്നാൽ അല്പം കുറയാനാണ് സാധ്യത.
ചില സന്ദിഗ്ദ്ധതകൾ ജീവിതത്തിൽ ഉണ്ടായേക്കാം. വേണോ വേണ്ടയോ എന്ന ചിന്ത നിഴൽപോലെ എല്ലായ്പ്പോഴും പിന്തുടർന്നുകൊണ്ടിരിക്കും. രോഗഗ്രസ്തർക്ക് ചെറിയ ആശ്വാസം ലഭിക്കുന്നതാണ്. ധനമാർഗം തെളിയും. മത്സരാധിഷ്ഠിത കരാറുകൾ നേടും. മത്സരങ്ങളിൽ വളരെ വിയർത്തിട്ടാവും വിജയം നേടുവാൻ കഴിയുന്നത്. എതിരാളികളെ നിസ്സാരമായി കാണരുത്. സർക്കാരിൽ നിന്നുള്ള അനുമതിപത്രം ലഭിക്കാൻ പ്രയത്നമുണ്ടാവും. പലകാര്യങ്ങൾ തുടങ്ങുന്നതാണ്. എന്നാൽ ഒന്നും കൃത്യസമയത്ത് പൂർത്തീകരിക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ടാവും. മനസ്സിനെ അലട്ടുന്ന ചില ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം കിട്ടാനുമിടയില്ല. വലിയ മുതൽമുടക്കിയുള്ള സംരംഭങ്ങൾക്ക് ഇത് അത്ര ഇണക്കമുള്ള കാലഘട്ടമല്ല. ചെയ്തുപോരുന്ന തൊഴിൽ ഉപേക്ഷിക്കുന്നത് വളരെ ആലോചിച്ചിട്ടാവണം! മൗനവും നിഷ്ക്രിയതയും ഗുണകരമാവുന്ന കാലഘട്ടമാവാം.
Read More: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
വൃശ്ചികക്കൂറിന് (വിശാഖം നാലാംപാദം, അനിഴം, തൃക്കേട്ട)
ഏറ്റവും അശുഭ ഭാവമായ അഷ്ടമത്തിലാണ് വ്യാഴം ഇപ്പോഴുള്ളത്. ഭാഗ്യഭാവത്തിലേക്ക് ഒക്ടോബർ 18 ന് വ്യാഴം മാറുമ്പോൾ വൃശ്ചികക്കൂറുകാരുടെ ജീവിതത്തിൽ വലിയ തോതിൽ അഭ്യുദയം വന്നെത്തുന്നതാണ്. ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. കഴിവുണ്ടായിട്ടും അവഗണിക്കപ്പെട്ടെങ്കിൽ ഇനി കഴിവുകൾക്കും അർഹതയ്ക്കും അംഗീകാരം തേടിവരുന്നതാണ്. ജീവിതത്തിന് ദിശാബോധം കൈവരും. അദ്ധ്വാനം പാഴാവുകയില്ല. പഠനത്തിൽ ഏകാഗ്രത പുലർത്താനാവും. പാതിനിർത്തിയ പഠനം പുനരാരംഭിക്കും. തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരികയില്ല. അർഹതക്കനുസരിച്ചുള്ള സ്ഥാനം / ജോലി ലഭിക്കുന്നതാണ്. മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും സന്തോഷത്തിനും അനുഗ്രഹത്തിനും പാത്രമാവും. രോഗഗ്രസ്തർക്ക് ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞേക്കും. വസ്തു വങ്ങുന്നതിന് അവസരം സംജാതമാകുന്നതാണ്. അനുരാഗികൾക്ക് ഒന്നിക്കാൻ കുടുംബത്തിൻ്റെ ആശിർവ്വാദം ലഭിക്കാം. മക്കളില്ലാത്തവരുടെ കാത്തിരിപ്പിന് ശുഭാന്ത്യമുണ്ടാവും. നിർമ്മാണ പ്രവർത്തനങ്ങൾ അഭംഗുരമായേക്കാം. സാമ്പത്തിക സമ്മർദ്ദങ്ങൾക്ക് അറുതി വരുന്നതാണ്.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us