/indian-express-malayalam/media/media_files/2025/06/14/horoscope-fathers-day-02-387219.jpg)
Fathers Day 2025, Fathers Day Horoscope Today
Fathers Day Horoscope Special in malayalam: ജൂൺ മാസത്തിലെ മൂന്നാം ഞായറിനെ ഫാദേര്‍സ് ഡേ എന്ന് പാശ്ചാത്യലോകം വിളിച്ചുതുടങ്ങിയിട്ട് ഒരുപാട് കാലമൊന്നും ആയിട്ടില്ല. അമ്മദിനമെന്നും വനിതാദിനമെന്നും സഹോദരദിനമെന്നും കലണ്ടറിലെ അക്കങ്ങളെ ബന്ധങ്ങളുടെ കള്ളികളിൽ തളയ്ക്കുന്ന ശ്രമത്തിൻ്റെ തുടർച്ചയാണ് ജൂൺ മാസത്തിലെ മൂന്നാം ഞായർ 'പിതൃദിന' മായത് എന്നും പറയാം. വൈകാരികമായ സന്തുലിതത്വം സൃഷ്ടിക്കലായും കരുതാം.
മൊട്ടുസൂചി തൊട്ടു മഹാമേരുവരെ എന്തിനെയും ചികയുകയും ഉൾപ്പൊരുളുകൾ വിശകലനം ചെയ്യുകയും ചെയ്യുന്ന ആർഷവിദ്യയാണ് ജ്യോതിഷം. സ്വാഭാവികമായും അതിൽ മനുഷ്യ ബന്ധങ്ങളുടെ പൊരുളുകളും ചർച്ചയ്ക്ക് വിധേയമാവുന്നു.
ജീവിതത്തിൻ്റെ സമസ്ത ഭാവങ്ങളും പുഷ്ടിപ്പെടുന്നതിനും നഷ്ടമാകുന്നതിനും കാര്യകാരണ ബന്ധമുണ്ടെന്ന് ജ്യോതിഷശില്പികളായ മഹർഷിമാർ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രഹങ്ങളും നക്ഷത്രങ്ങളും രാശികളും ഭാവങ്ങളും എല്ലാം അതുകണ്ടെത്താനുള്ള ടൂള്‍സ് അഥവാ ഉപകരണങ്ങൾ മാത്രം.
Also Read: മിഥുന മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
അവയെ, ജ്യോതിഷത്തിൻ്റെ കരുക്കളായ ആ ഗ്രഹനക്ഷത്ര രാശിഭാവാദികളെ, സധൈര്യം ഇവിടെ ഉപയോഗപ്പെടുത്തുന്നു. "പന്ത്രണ്ടുകൂറുകളിലായി വരുന്ന 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പിതാവ് എങ്ങനെയുള്ളയാളാവും " എന്ന എളിയ അന്വേഷണം ഈ ലേഖനമായി രൂപപ്പെടുകയാണ്. പിതൃദിനത്തിൽ കൂടുതൽ സമുചിതമാവുന്ന ഒരു ജ്യോതിഷസമർപ്പണം.
Also Read: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ഒമ്പതാമെടം മേടം രാശി. ചിങ്ങക്കൂറിൻ്റെ അധിപനായ ആദിത്യൻ്റെ ഉച്ചരാശിയാണ് മേടം രാശി. ആദിത്യൻ സർക്കാർ ജോലി/ അധികാരമുള്ള പദവികൾ പൊതുപ്രവർത്തനം എന്നിവയുമായി ബന്ധപ്പെടുന്നു. ചിങ്ങക്കൂറുകാരുടെ പിതാവിന് സമൂഹം ബഹുമാനിക്കുന്ന സ്ഥിരമായ തൊഴിലുണ്ടാവും. മേടം ചരരാശിയാവുകയാൽ ഔദ്യോഗികമായും അനൗദ്യോഗികമായും ധാരാളം യാത്രചെയ്യന്ന വ്യക്തികളാവും. പൊതുവേ ഭാഗ്യശാലികളുമായിരിക്കും. കുടുംബം, മക്കൾ എന്നിവരുമായി എപ്പോഴും ഹൃദയബന്ധം സൂക്ഷിക്കും. എന്നാൽ മേടം രാശിയുടെ അധിപൻ ചൊവ്വയാണ്. അതിനാൽ പിതാവ് കർക്കശക്കാരനാവാനും സാധ്യതയുണ്ട്. കണിശതയാവും അച്ഛൻ്റെ മുഖമുദ്ര. ചെറിയ തെറ്റുകൾക്ക് കുട്ടിക്കലാത്ത് വലിയ ശിക്ഷ തന്നതിൻ്റെ ഓർമ്മ ഇവരുടെ മക്കളിൽ എപ്പോഴും ഉണ്ടാവും. വീട്ടിനുള്ളിൽ 'പട്ടാളച്ചിട്ട' നടപ്പിലാക്കാൻ മടിക്കാത്ത ആളാവും അച്ഛൻ.
Also Read: ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2)
കന്നിക്കൂറുകാരുടെ ഒമ്പതാമെടം ഇടവം രാശിയാണ്. ഇടവം രാശിക്ക് (Taurus) കാളയുടെ സ്വരൂപമാണ്. ഭാരം വലിക്കേണ്ട സ്ഥിതി, അതായത് കുട്ടിക്കാലം തൊട്ടുതന്നെ കന്നിക്കൂറുകാരുടെ പിതാവിന്, അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സ്ഥിതിയുണ്ടായിരിക്കാം. ഇടവം രാശി സ്ഥിരരാശിയാകയാൽ ദൗത്യങ്ങൾ ഭംഗിയായി പൂർത്തിയാക്കും. സ്ഥിരപരിശ്രമത്താൽ ജീവിതത്തിൽ ഉയർന്നുവരും. മണ്ണറിഞ്ഞ്, മനുഷ്യരെയറിഞ്ഞ് വളർന്നവരായിരിക്കും. ഇടവം രാശിയുടെ അധിപൻ ശുക്രനാണ്. കലകളോട് സ്നേഹം ഉള്ളവരാവും. ചിലപ്പോൾ കല ഉപജീവനമായി സ്വീകരിച്ചവരാണെന്നും വരാനിടയുണ്ട്. പൊതുവേ സൗമ്യശീലം പുലർത്തും. കുട്ടികളോടു മനസ്സറിഞ്ഞ് പ്രവർത്തിക്കും. നല്ല ജീവിത സാഹചര്യങ്ങൾ മക്കൾക്ക് പകർന്നു കൊടുക്കാൻ ആഗ്രഹിക്കും. അതിൽ വിജയിക്കുകയും ചെയ്യും.
തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
തുലാക്കൂറിൽ ജനിച്ചവരുടെ പിതൃരാശി മിഥുനം ആകുന്നു. പിതൃകാരകനായ സൂര്യൻ്റെ നീചക്ഷേത്രമാണ് തുലാം. സൂര്യൻ്റെ ശത്രുവായ ശുക്രൻ്റെ സ്വക്ഷേത്രം കൂടിയാണ് തുലാം എന്നതും പ്രസ്താവ്യമാണ്. ഇക്കാരണത്താൽ തുലാക്കൂറുകാർക്ക് പൊതുവേ പിതാവിൻ്റെ മുഴുവൻ സ്നേഹവാത്സല്യങ്ങളും കിട്ടാൻ സാധ്യത കുറവായിരിക്കും. ഒമ്പതാമെടമായ മിഥുനം ഉഭയരാശിയാണ്, പിതാവിൻ്റെ ശീലങ്ങൾ മക്കൾക്ക് എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞേക്കില്ല. രാശിയുടെ അധിപൻ ബുധനാണ്. ഗ്രഹങ്ങളിൽ ഏറ്റവും ബുദ്ധിമാനായ ഗ്രഹം ബുധനാണെന്ന് പറയാറുണ്ട്. കാര്യങ്ങൾ മുൻകൂട്ടി കാണും. തുലാക്കൂറിൽ ജനിച്ചവരുടെ പിതാവിന് വാക്സിദ്ധി വേണ്ടുവോളം ഉണ്ടാവും. മക്കളുടെ ഭാവി കാര്യങ്ങളിൽ വ്യക്തമായ നിർദ്ദേശങ്ങൾ നൽകും. കളിയും ചിരിയും തമാശയും കലർന്നിട്ടാവും മക്കളോട് പെരുമാറുക.
"തന്നോളം വളർന്നാൽ താനെന്ന് വിളിക്കുന്നതിൽ" തുലാക്കൂറുകാരുടെ അച്ഛന് സങ്കോചമില്ല.
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
കർക്കിടകം രാശിയാണ് ഒമ്പതാമെടമാവുന്നത്. കർക്കടകം ചരരാശിയാണ്. പിതാവിന് തൊഴിൽ യാത്രകൾ കൂടുതലാവും. വൃശ്ചികക്കൂറുകാരുടെ ബാല്യം ഏകാന്തമായിരിക്കാൻ അതും ഒരു കാരണമാവണം. വ്യാഴത്തിൻ്റെ ഉച്ചരാശിയാണ് കർക്കടകമെന്നതിനാൽ ആത്മീയമായ ഇഷ്ടങ്ങൾ കൂടുതൽ ഉള്ള ഒരാളുമാവണം പിതാവ്. കർക്കടകം രാശിയുടെ അധിപൻ ചന്ദ്രനാണ്. മാസത്തിൽ പകുതി ദിവസം വളർച്ചയും ശേഷിക്കുന്ന പകുതി ദിവസം തളർച്ചയും എന്ന സവിശേഷതയും പിതാവിൻ്റെ ജീവിതത്തിൽ കാണാനാവും. വൃശ്ചികക്കൂറിൻ്റെ അധിപനായ ചൊവ്വയുടെ നീചക്ഷേത്രമാണ് കർക്കടകം. മറിച്ച് കർക്കടകം രാശിയുടെ അധിപനായ ചന്ദ്രൻ്റെ നീചക്ഷേത്രവുമാണ് വൃശ്ചികം. ആകയാൽ പിതൃപുത്രബന്ധത്തിൽ എപ്പോഴും വിള്ളലുകളും സ്വൈരക്കേടുകളും വന്നുകൊണ്ടിരിക്കും. തകർത്തു പെയ്യുന്ന മഴപോലെയാണ് അച്ഛൻ്റെ സ്നേഹം. ചിലപ്പോൾ നിരാർദ്രമായ ഒരു വേനൽക്കാലം പോലെയുമാവും.
Read More: ശുക്രൻ മേടം രാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.