scorecardresearch

Fathers Day 2025 Horoscope Special: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും; അശ്വതി മുതൽ ആയില്യംവരെ

Fathers Day Special Horoscope Today in malayalam: മൊട്ടുസൂചി തൊട്ടു മഹാമേരുവരെ എന്തിനെയും ചികയുകയും ഉൾപ്പൊരുളുകൾ വിശകലനം ചെയ്യുകയും ചെയ്യുന്ന ആർഷവിദ്യയാണ് ജ്യോതിഷം. 12 കൂറുകളിലായി വരുന്ന 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പിതാവ് എങ്ങനെയുള്ളയാളാവും എന്ന് ഒരു അന്വേഷണം

Fathers Day Special Horoscope Today in malayalam: മൊട്ടുസൂചി തൊട്ടു മഹാമേരുവരെ എന്തിനെയും ചികയുകയും ഉൾപ്പൊരുളുകൾ വിശകലനം ചെയ്യുകയും ചെയ്യുന്ന ആർഷവിദ്യയാണ് ജ്യോതിഷം. 12 കൂറുകളിലായി വരുന്ന 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പിതാവ് എങ്ങനെയുള്ളയാളാവും എന്ന് ഒരു അന്വേഷണം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
horoscope

Fathers Day 2025, Fathers Day Horoscope Today

Fathers Day Horoscope Special in malayalam: ജൂൺ മാസത്തിലെ മൂന്നാം ഞായറിനെ ഫാദേര്‍സ് ഡേ എന്ന് പാശ്ചാത്യലോകം വിളിച്ചുതുടങ്ങിയിട്ട് ഒരുപാട് കാലമൊന്നും ആയിട്ടില്ല. അമ്മദിനമെന്നും വനിതാദിനമെന്നും സഹോദരദിനമെന്നും കലണ്ടറിലെ അക്കങ്ങളെ ബന്ധങ്ങളുടെ കള്ളികളിൽ തളയ്ക്കുന്ന ശ്രമത്തിൻ്റെ  തുടർച്ചയാണ് ജൂൺ മാസത്തിലെ മൂന്നാം ഞായർ 'പിതൃദിന' മായത് എന്നും പറയാം.  വൈകാരികമായ സന്തുലിതത്വം സൃഷ്ടിക്കലായും കരുതാം.

Advertisment

മൊട്ടുസൂചി തൊട്ടു മഹാമേരുവരെ എന്തിനെയും ചികയുകയും ഉൾപ്പൊരുളുകൾ വിശകലനം ചെയ്യുകയും ചെയ്യുന്ന  ആർഷവിദ്യയാണ് ജ്യോതിഷം. സ്വാഭാവികമായും അതിൽ മനുഷ്യ ബന്ധങ്ങളുടെ പൊരുളുകളും ചർച്ചയ്ക്ക് വിധേയമാവുന്നു.

ജീവിതത്തിൻ്റെ സമസ്ത ഭാവങ്ങളും പുഷ്ടിപ്പെടുന്നതിനും നഷ്ടമാകുന്നതിനും കാര്യകാരണ ബന്ധമുണ്ടെന്ന് ജ്യോതിഷശില്പികളായ മഹർഷിമാർ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രഹങ്ങളും നക്ഷത്രങ്ങളും രാശികളും ഭാവങ്ങളും എല്ലാം അതുകണ്ടെത്താനുള്ള ടൂള്‍സ് അഥവാ ഉപകരണങ്ങൾ മാത്രം. 

Also Read: മിഥുന മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

അവയെ, ജ്യോതിഷത്തിൻ്റെ  കരുക്കളായ ആ  ഗ്രഹനക്ഷത്ര രാശിഭാവാദികളെ, സധൈര്യം ഇവിടെ ഉപയോഗപ്പെടുത്തുന്നു. "പന്ത്രണ്ടുകൂറുകളിലായി വരുന്ന 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പിതാവ് എങ്ങനെയുള്ളയാളാവും " എന്ന എളിയ അന്വേഷണം ഈ ലേഖനമായി രൂപപ്പെടുകയാണ്. പിതൃദിനത്തിൽ കൂടുതൽ സമുചിതമാവുന്ന  ഒരു ജ്യോതിഷസമർപ്പണം.

Advertisment

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)

ജ്യോതിഷത്തിൽ അച്ഛൻ ഏതു ഗ്രഹമാണ് എന്ന ചോദ്യത്തിനുത്തരം സൂര്യൻ എന്നാണ്. 'പിതൃകാരകൻ ആദിത്യൻ' എന്നാണ് സൂക്തം. ഒപ്പം ജനിച്ച  കൂറിൻ്റെ / ലഗ്നത്തിൻ്റെ ഒമ്പതാം ഭാവവും, ആ ഭാവത്തിൻ്റെ അധിപനായ ഗ്രഹവും പിതാവിൻ്റെ വ്യക്തിത്വത്തിലേക്ക് വിരൽചൂണ്ടുന്നു. മേടക്കൂറിൽ ജനിച്ചവരുടെ ഒമ്പതാം ഭാവം ധനുരാശിയും അതിൻ്റെ അധിപൻ വ്യാഴവുമാണ്. സൂര്യ-വ്യാഴ സമന്വയം മേടക്കൂറുകാരുടെ പിതൃഭാവത്തെ പ്രത്യക്ഷമാക്കുന്നു. സമൂഹം  ആദരിക്കുന്ന വ്യക്തിയാവും മേടക്കൂറുകാരുടെ പിതാവ്. തലപ്പൊക്കം  അധൃഷ്യത നൽകിയേക്കാം.  ഇരുത്തമുള്ള പെരുമാറ്റമാവും. മൂല്യങ്ങളിൽ വിട്ടുവീഴ്ചയുണ്ടാവില്ല. ദേവഗുരുവാണ് വ്യാഴം എന്നതിനാൽ അധ്യാപകനായാലും ഇല്ലെങ്കിലും 'ഗുരുത്വം' സഹജമായിരിക്കും. അച്ചടക്കം, ചിട്ട, അനുസരണ, നേർമ്മ എന്നിവ ചൂരൽ എടുക്കാതെ തന്നെ 'ചൂരൽപ്പഴമാക്കുന്ന' പ്രകൃതം ഉണ്ടാവും. കാർക്കശ്യം എപ്പോഴും അദൃശ്യവലയമായിരിക്കും. ചെവി തന്നു മക്കളെ കേൾക്കും. മക്കളുടെ വളർച്ചയിൽ എപ്പോഴും അഭിമാനം നിറയ്ക്കും. പക്ഷേ മക്കളുടെ ഒപ്പം 'തോളത്തു കൈയിട്ട് നടക്കാൻ' തുനിഞ്ഞേക്കില്ല.

Also Read: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)

ഇടവക്കൂറുകാരുടെ ഒമ്പതാം ഭാവം മകരം  രാശിയാണ്. അതിൻ്റെ അധിപൻ ശനിയും. ജ്യോതിഷത്തിൽ പിതാവിനെ സൂചിപ്പിക്കുന്ന ഗ്രഹം സൂര്യനുമാണ്. ശനി - സൂര്യ സമന്വയം ഇടവക്കൂറുകാരുടെ പിതാവിൽ കാണാം. എല്ലാം വൈകിച്ചെയ്യുന്ന ശീലം, ആലസ്യം, പെട്ടെന്ന് ഒരു കാര്യത്തിനും തീരുമാനമെടുക്കാതിരിക്കൽ എന്നിവ ഇടവക്കൂറുകാരുടെ പിതാവിൽ കണ്ടേക്കാം. സ്വന്തം കഴിവിനനുസരിച്ച് പദവിയോ സാമൂഹികമായ അംഗീകാരമോ കിട്ടിയിട്ടുണ്ടാവില്ല, അദ്ദേഹത്തിന്. ഏതെങ്കിലും തരത്തിൽ ന്യായരഹിതമായ അധിക്ഷേപങ്ങൾ കേട്ടുവളർന്ന ആളുമായേക്കാം. മക്കളോട് സ്നേഹവും അവരുടെ കർമ്മങ്ങളിൽ ഉത്ക്കണ്ഠയും ഉണ്ടാവും. പക്ഷേ പുറത്തുകാട്ടുന്ന ശീലം തീരെ കണ്ടേക്കില്ല. ചിലപ്പോൾ  ചെറിയ തെറ്റിന് വലിയ ശിക്ഷ തന്നിട്ടുണ്ടാവും. പിന്നീട് ആ മുറിപ്പാടുകൾ തലോടിത്തന്ന് കയ്പിനെ മധുരമാക്കാനുള്ള  സ്നേഹശീലങ്ങൾ അറിയുന്ന ആളുമാവണമെന്നില്ല. 

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)

പിതൃഭാവമായ ഒമ്പതാമെടം  കുംഭം രാശി. അതിൻ്റെ അധിപഗ്രഹം ശനി. കുംഭം  ഒരു സ്ഥിരരാശിയാകുന്നു. ആകയാൽ മിഥുനക്കൂറിൽ ജനിച്ചവരുടെ പിതാവ് സ്ഥിരചിത്തനാവും. ആദർശവാനായിരിക്കും. അഭിപ്രായം മാറ്റില്ല. മിതഭാഷിയാവും. എന്നാൽ പ്രായോഗിക കാര്യങ്ങളിൽ ധാരണ വേണ്ടത്ര ഉണ്ടാവണമെന്നില്ല. കളിചിരിമട്ടൊന്നും മക്കളോട് കൈക്കൊള്ളില്ല. മകൻ്റെ/ മകളുടെ കാര്യങ്ങൾ അവർ സ്വയം നോക്കട്ടെയെന്നും അപ്പോഴാണ് കാര്യപ്രാപ്തിയുണ്ടാവുന്നത് എന്നും വിധിക്കും. കുറച്ചൊക്കെ കർക്കശക്കാരനാവും. കുറേ കഷ്ടപ്പാടുകൾ അനുഭവിച്ച ബാല്യ കൗമാരങ്ങളാവും അദ്ദേഹത്തിൻ്റേത്. പിശുക്കോളം ഉള്ള മിതവ്യയം മക്കളെ വിഷമിപ്പിക്കാം. അവധി ദിനങ്ങളിൽ അച്ഛൻ കൂടെക്കൂട്ടണമെന്നില്ല. അച്ഛനും മക്കളും തമ്മിലുള്ള അകലം മക്കൾ മുതിർന്നാലും മാറ്റമില്ലാതെ തുടരും.

Also Read: ശുക്രൻ മേടം രാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

കർക്കടകക്കൂറിന് (പുണർതം 4-ാം പാദം, പൂയം, ആയില്യം)

ഒമ്പതാം ഭാവം മീനം രാശിയാണ്. മീനം രാശി ഉഭയരാശിയാകയാൽ സമ്മിശ്രമായ ശീലങ്ങളും പ്രകൃതിയും ഉണ്ടാവും. കർക്കടകക്കൂറുകാരുടെ പിതാവിന് സാഹചര്യങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെടാനാവും. ഭൗതികമായും ആത്മികമായും ഇഷ്ടങ്ങളുണ്ടാവും. പരസ്പര വിരുദ്ധമെന്ന് കരുതുന്ന കാര്യങ്ങളെ സമന്വയിപ്പിക്കുന്ന വ്യക്തിത്വത്തിൻ്റെ ഉടമകളാവും. ആഢംബര ജീവിതത്തെ ഒഴിവാക്കില്ല. വ്യാഴം ആണ് പിതൃസങ്കല്പത്തെ പൂർണ്ണമാക്കുന്ന ഗ്രഹം. തന്മൂലം സമൂഹത്തിൽ സ്വാധീനമുള്ള ആളായിരിക്കും. മക്കളോടൊപ്പം കുടുംബ ജീവിതത്തിൻ്റെ സൗഖ്യങ്ങൾ അനുഭവിക്കും. വിനോദയാത്രകൾ നടത്തുന്നതിന് കൗതുകമുണ്ടാവും. മക്കളുടെ കലാകായിക പരിശീലനത്തിന് മുൻകൈയെടുക്കും. അധികം കർക്കശകക്കാരനല്ലാത്ത, കൂട്ടുകാരനെപ്പോലെ പെരുമാറുന്ന പിതാവ്. ഈ നിർവ്വചനം ഇവിടെ, കർക്കടക്കൂറുകാരുടെ പിതാവിൻ്റെ കാര്യത്തിൽ ശരിയായിത്തീരും.

Read More: ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

fathers day

Fathers Day Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: