scorecardresearch

Daily Horoscope September 20, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Horoscope | Astrology

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഇന്ന് ഗ്രഹനിലകൾ സൗഹൃദപരവും, കടുത്ത വിമർശനപരവുമായ രാശികളെ തമ്മിൽ ബന്ധിപ്പിക്കുന്നു. അതിനർത്ഥം ചുറ്റും പ്രചോദനങ്ങൾ നിറഞ്ഞിരിക്കുമ്പോഴും, നിങ്ങൾക്ക് ചെയ്യാൻ ഏറ്റവും നല്ലത് മറ്റുള്ളവരെ മുന്നിൽ നിർത്തി പിന്തുടരുന്നതാണ്. അവർ നേതൃത്വം കൈകാര്യം ചെയ്യട്ടെ.

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മേയ് 21)
സുഖാന്വേഷണത്തിൽ നിന്ന് നിങ്ങളെ ഒരിക്കലും അകറ്റാനാവില്ല. ഇന്ന് അല്പം കൂടുതൽ ചെലവഴിച്ചാലും പ്രശ്‌നംഇല്ല. പ്രത്യേകിച്ച്, അത് മറ്റുള്ളവരുടെ പണം ആയാൽ. എന്നാൽ, ഇങ്ങനെ ചിലവഴിക്കുന്നത്, ചില ദീർഘകാല ബാധ്യതകളെ നേരിടാതെ ഒഴിഞ്ഞുമാറാനുള്ള ശ്രമവുമായിരിക്കും.

മിഥുനം രാശി (മേയ് 22 - ജൂൺ 21)
വിശ്വസ്തനായ പങ്കാളിക്ക് ഇന്ന് നിങ്ങളുടെ മുഴുവൻ ശ്രദ്ധയും ആവശ്യമാകും. സഹാനുഭൂതിയോടെ കേൾക്കുകയും, കഴിയുന്നത്ര നല്ല ഉപദേശം നൽകുകയും ചെയ്യുക. അതോടൊപ്പം, നിർണായകമായ തീരുമാനങ്ങൾ എടുക്കാനും, അവ പ്രാവർത്തികമാക്കാനും കഴിയും. സഹായം അടുത്തുതന്നെയുണ്ട്, നിങ്ങൾ ചോദിച്ചാൽ മതി.

Also Read: സെപ്റ്റംബറിൽ കുടുംബ സമാധാനം കുറയുന്നത് ഏതൊക്കെ നാളുകാർക്ക്?

കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
ബിസിനസ് കാര്യങ്ങളിൽ പിടിമുറുക്കാനും, ദീർഘകാല ഭാവിയെക്കുറിച്ച് ആലോചിക്കാനും തുടങ്ങും. പഴയ വാഗ്ദാനങ്ങളുടെ പേരിൽ ഇപ്പോഴും ചില ചെലവുകൾ ഉണ്ടാവാം, പക്ഷേ അടുത്ത ആഴ്ചയിൽ കാര്യങ്ങൾ നിങ്ങളുടെ അനുകൂലമായി മാറാനിടയുണ്ട്. എങ്കിലും, പങ്കാളിയുടെ ബുദ്ധിമുട്ടുകൾക്കൊപ്പം സഹാനുഭൂതി പുലർത്തണം.

Advertisment

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
ആധുനിക മനഃശാസ്ത്രം പറയുന്ന നിങ്ങൾ പലതും സമ്മതിക്കാൻ മടിക്കുന്നു. ഇതുവരെ മറച്ചുവച്ച കാര്യങ്ങളെ നേരിട്ട് കാണ്ട് പറയേണ്ട സമയം എത്തിയിരിക്കുന്നു. അവയിൽ പോലും ആസ്വദിക്കാവുന്ന എന്തെങ്കിലും കണ്ടെത്താൻ നിങ്ങള്ക്ക് കഴിയും.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
വീട്, കുടുംബകാര്യങ്ങൾക്കു ചെറിയൊരു പുതുക്കൽ സമയമാണിത്. ബന്ധുക്കളുടെ സ്വഭാവങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനുപകരം, അവരെ അവരുടെ കഴിവുകൾ സ്ഥാപിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് നല്ലത്.

Also Read:സെപ്റ്റംബറിൽ വിവാഹ ജീവിതം സഫലമാവുക ഏതൊക്കെ നക്ഷത്രക്കാർക്ക്?

തുലാം (സെപ്റ്റംബർ 24 - ഒക്ടോബർ 23)
നിങ്ങളുടെ ഭാവി പദ്ധതികളിൽ സാമ്പത്തിക കാര്യങ്ങൾ പ്രധാനമാണ്. ചിലപ്പോൾ അമിതമായി പണം പിടിച്ചുകെട്ടാതെ, ചെറിയൊരു സൗകര്യവും ചെലവുകളും അനുവദിക്കുന്നത് പുതിയ അനുഭവങ്ങൾക്ക് വഴിതെളിക്കും. എന്നാൽ, കഴിവിന് മേൽ പോകാതെ ശ്രദ്ധിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ സംഭവിക്കുന്ന പല കാര്യങ്ങളിലും വ്യക്തിപരമായി നേട്ടങ്ങൾ നേടാം. എന്നാൽ, നിങ്ങളുടെ കാര്യങ്ങൾ മാത്രമല്ല, മറ്റുള്ളവരുടെ താൽപര്യങ്ങളും സംരക്ഷിക്കാൻ ശ്രമിക്കുക. സ്ഥിതി മാറുമ്പോൾ, അവർ തന്നെ തിരിച്ചുതരും.

ധനു രാശി (നവംബർ 23 - ഡിസംബർ 22)
ഒരു ദുരൂഹത ഉടൻ മാറും. പക്ഷേ, ഉത്തരങ്ങൾ പുറത്തല്ല, നിങ്ങളുടെ ഉള്ളിലായിരിക്കും. നിങ്ങളുടെ തന്നെ മുൻവിധികൾ കൊണ്ടാണ് മറ്റൊരാളുടെ ഉദ്ദേശ്യം തെറ്റിദ്ധരിക്കപ്പെട്ടത്. പ്രതിസന്ധി സാഹചര്യത്തിലല്ല, നിങ്ങളുടെ സജീവമായ സങ്കൽപ്പശക്തിയിലായിരിക്കും.

Also Read:സെപ്റ്റംബറിൽ വിശാഖക്കാർക്ക് ഭാഗ്യാനുഭവങ്ങൾ, അനിഴക്കാർക്ക് തടസങ്ങൾക്ക് സാധ്യത, തൃക്കേട്ടക്കാർക്ക് തൊഴിലന്വേഷണം സഫലം

മകരം രാശി (ഡിസംബർ 23 - ജനുവരി 20)
മറ്റുള്ളവരുമായി, ജോലിയിലോ വ്യക്തിജീവിതത്തിലോ, എങ്ങിനെ ഇടപെടുന്നു എന്നതാണ് ഇപ്പോൾ നിർണ്ണായകമായിരിക്കുന്നത്. വികാരങ്ങളും പഴയ വിശ്വാസങ്ങളുമാണ് വസ്തുതകളേക്കാൾ വലിയ പങ്കുവഹിക്കുന്നത്. ബിസിനസ്സിലും, പങ്കാളികൾ ഇപ്പോഴത്തെ യാഥാർത്ഥ്യത്തേക്കാൾ പഴയ അനുഭവങ്ങളാലാണ് സ്വാധീനിക്കപ്പെടുന്നത്.

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
നിങ്ങൾക്ക് മഹാത്വലേശ്യമില്ലെന്ന് കരുതുന്നത് യാഥാർത്ഥ്യമല്ല. വ്യാജ വിനയത്തിന് വഴങ്ങുകയാണെങ്കിൽ വലിയൊരു അവസരം നഷ്ടപ്പെടും. മുന്നോട്ട് വരിക, അതിലൂടെ വ്യക്തിപരമായ സന്തോഷവും, സഹപ്രവർത്തകരിൽ നിന്നുള്ള അംഗീകാരവും നേടും.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
സ്വപ്നങ്ങൾ കാണുന്ന സ്വഭാവം ചിലപ്പോൾ സഹായകരമാണ്, പക്ഷേ എല്ലായ്പ്പോഴും അല്ല. നിങ്ങൾ ആഗ്രഹിക്കുന്ന ലക്ഷ്യം വളരെ ദൂരെയാണെന്നു തോന്നാം, പക്ഷേ അത്രയും ദൂരെയാണോ? അക്കരെ പച്ച എന്ന സ്വഭാവം മാറ്റി, ഒരിക്കൽ എങ്കിലും ‘ഇപ്പോൾ’ ജീവിക്കാൻ ശ്രമിക്കുക.

Read More: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

Astrology Horoscope daily horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: