/indian-express-malayalam/media/media_files/2025/09/17/september-vishakam-ga-01-2025-09-17-11-44-32.jpg)
വിശാഖം
അപ്രസക്തമായ കാര്യങ്ങളുടെ പിറകെ പോകുന്ന പരിപാടി അവസാനിപ്പിക്കും. തൊഴിലില്ലാത്തവർക്ക് താത്കാലികമായ വരുമാനമാർഗമെങ്കിലും തുറന്നുകിട്ടും. ഉദ്യോഗസ്ഥരുടെ ഏകോപന നൈപുണ്യം പ്രശംസിക്കപ്പെടും. പുതിയ കാര്യങ്ങൾ പഠിച്ചറിയാൻ ഔത്സുക്യം പുലർത്തുന്നതാണ്. വിദേശത്ത് പഠന സാധ്യതകൾ ആരായും. സഹജമായ കഴിവുകൾ തിരിച്ചറിയാനും പോഷിപ്പിക്കാനും സന്നദ്ധതയുണ്ടാവും.
/indian-express-malayalam/media/media_files/2025/09/17/september-vishakam-ga-02-2025-09-17-11-44-33.jpg)
വിശാഖം
ബന്ധുക്കളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് വിദഗ്ദ്ധ ചികിൽസ ഒരുക്കും. സകുടുംബ തീർത്ഥാടനമോ വിനോദയാത്രയോ സാധ്യതകൾ. ഭാഗ്യാനുഭവങ്ങൾ ഉണ്ടാവും. ചിട്ടി, നറുക്കെടുപ്പ് ഇവയിൽ നിന്നും ധനാഗമം കൈവരുന്നതാണ്. അനുരാഗമലരുകൾ ക്ക് വിരിയാനായേക്കും. ദാമ്പത്യത്തിൽ ഇടയ്ക്ക് സ്വരച്ചേർച്ച കുറയാം. സർക്കാരിൽ നിന്നും അനുവാദം / ലൈസൻസ്/ ആനുകൂല്യം ലഭിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/09/17/september-vishakam-ga-03-2025-09-17-11-44-33.jpg)
അനിഴം
ഉത്സാഹവും ഉന്മേഷവും ഉണ്ടാക്കുന്ന കാലമാവും. തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം ഭവിക്കുന്നതാണ്. നവീന സംരംഭത്തിന് സർക്കാരിൽ നിന്നുള്ള അംഗീകാരം / അനുവാദം കൈവരും. ഉന്നതരുമായുള്ള കൂടിക്കാഴ്ചകൾ ദിശാബോധം നൽകാൻ ഉതകുന്നതാണ്. മത്സരങ്ങൾ / അഭിമുഖങ്ങൾ എന്നിവയിൽ വിജയിക്കുവാനാവും. വിദ്യാഭ്യാസ വായ്പ ലഭിക്കാൻ സാധ്യതയുണ്ട്.
/indian-express-malayalam/media/media_files/2025/09/17/september-vishakam-ga-04-2025-09-17-11-44-33.jpg)
അനിഴം
വ്യവഹാരങ്ങളിൽ ന്യായമായ തീർപ്പ് സുനിശ്ചിതമാണ്. കെട്ടിടനിർമ്മാണത്തിൽ, നാലാം ഭാവത്തിൽ രാഹു സഞ്ചരിക്കുകയാൽ ചില തടസ്സങ്ങൾ ഉണ്ടാവാൻ സാധ്യത കാണുന്നുണ്ട്. മക്കളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ മറക്കരുത്. അന്യനാട്ടിൽ കഴിയുന്നവർക്ക് വളരെക്കാലത്തിനു ശേഷം ജന്മനാട്ടിൽ പോകാൻ അവസരം വന്നെത്തുന്നതായിരിക്കും.
/indian-express-malayalam/media/media_files/2025/09/17/september-vishakam-ga-05-2025-09-17-11-44-33.jpg)
തൃക്കേട്ട
തൊഴിലന്വേഷണം സഫലമാവും. ന്യായമായ പദവികൾ ലഭിച്ചേക്കാം. സ്ഥാനോന്നതി കൈവരുന്നതാണ്. സ്വന്തം മേഖലയിൽ മേധാവിത്വം നിലനിർത്തുവാനാവും. പിതൃ-പുത്രബന്ധം, മുന്നത്തെക്കാൾ രമ്യമാവുന്നതാണ്. ബിസിനസ്സിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കും. വിദ്യാർത്ഥികളുടെ ആത്മവിശ്വാസം ഉയർന്നേക്കും. ഗൃഹനിർമ്മാണാദികൾ മെല്ലെയാവാനിടയുണ്ട്.
/indian-express-malayalam/media/media_files/2025/09/17/september-vishakam-ga-06-2025-09-17-11-44-33.jpg)
തൃക്കേട്ട
വായ്പകൾ പരിഗണിക്കപ്പെടും. എന്നാൽ ധനാഗമത്തിന് കാത്തിരിക്കേണ്ടി വന്നേക്കാം. രോഗഗ്രസ്തരായവർക്ക് നവചികിത്സ മൂലം രോഗനിവൃത്തി വരാം. ഉപാസനാദികൾ പുഷ്ടിപ്പെടുന്നതാണ്. ഭൗതിക നിലവാരം ഉയർന്നേക്കും. പതിനൊന്നിൽ ചൊവ്വ തുടരുകയാൽ ഭൂമി വിൽക്കുക/ വാങ്ങുക ഇത്യാദികൾ സാധ്യതകളാണ്. സഹോദരർക്കിടയിലെ അനൈക്യം പരിഹരിക്കപ്പെടാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.