/indian-express-malayalam/media/media_files/hz1nSeriQtzlFNQ6O7E6.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഇന്ന് നിങ്ങൾ മുന്നോട്ട് വരേണ്ടതുണ്ട്. ചിലപ്പോൾ മനസ്സുതുറന്ന സമീപനത്തിലൂടെ, അടുപ്പമുള്ള ആരെയെങ്കിലും ഒരു കരാറിൽ നിന്ന് മോചിപ്പിക്കേണ്ടതായി വരാം. അത് സാമ്പത്തിക കാര്യമായാൽ, തെറ്റായ നിക്ഷേപവുമായി ബന്ധപ്പെട്ടിരിക്കാം. കുടുംബപരമായാൽ, വിഷയം കുട്ടികളെയോ ചെറുപ്പക്കാരെയോ സംബന്ധിച്ചതായിരിക്കാം.
ഇടവം രാശി (ഏപ്രിൽ 21 - മേയ് 21)
ഇപ്പോൾ കൈകാര്യം ചെയ്യാനുള്ള കാര്യങ്ങൾ വളരെ കൂടുതലായിരിക്കും. സാധ്യമാകുന്നത്ര വേഗം പ്രധാന ജോലികൾ തീർക്കാൻ ശ്രമിക്കുക. അധികം വൈകാതെ തന്നെ, പങ്കാളികളുടെ വികാരങ്ങളും ആവശ്യങ്ങളും കൂടുതൽ മനസ്സിലാക്കുന്നതിനാൽ, നിങ്ങളുടെ മനോഭാവത്തിൽ മാറ്റം വരും.
മിഥുനം രാശി (മേയ് 22 - ജൂൺ 21)
ചുറ്റുപാടിൽ അല്പം പിന്തിരിപ്പൻ മനോഭാവം അനുഭവപ്പെടാം, അതിൽ ചില പങ്ക് നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകാം. നിങ്ങൾ അസഹിഷ്ണുതയ്ക്ക് വഴങ്ങുമ്പോൾ, മറ്റുള്ളവർക്കും അവരുടെ സ്വന്തം താൽപ്പര്യങ്ങളുണ്ടെന്ന സത്യവും മറക്കും. ചെറിയൊരു പരസ്പര ബഹുമാനം പോലും വലിയ മാറ്റം വരുത്തും.
Also Read: കന്നി മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ
കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
നിങ്ങളുടെ പദ്ധതികളോട് എതിർപ്പുകൾ ഉയർന്നേക്കാം. പക്ഷേ അതെല്ലാം എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതാണ്. വിഷയം നിങ്ങൾ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന രീതിയിലാണ്. മറ്റുള്ളവർ നിങ്ങളെ തടസ്സപ്പെടുത്തുന്നു എന്ന് ആശങ്കപ്പെടാതെ മുന്നോട്ട് പോവുക.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
നിങ്ങളുടെ ആകർഷണശക്തി ഇന്നും പങ്കാളികളെ പിടിച്ചിരുത്താൻ സഹായിക്കും, പക്ഷേ ഏറെ നാൾ അത് നീളില്ല. അതിനാൽ, നിർണ്ണായകമായ കാര്യങ്ങൾ മുന്നോട്ടുവയ്ക്കേണ്ടത് ഇപ്പോൾ തന്നെയാണ്. കുറച്ച് ആത്മവിശ്വാസം കാണിച്ചാൽ, പങ്കാളികൾ നിങ്ങളോട് നന്ദിയോടെ പ്രതികരിക്കും.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
ദിവസാവസാനം നിങ്ങൾക്ക് മനസ്സിലാകും സ്വന്തം വികാരങ്ങളെ തുറന്നു പറയേണ്ട സമയമാണിതെന്ന്. സാധാരണയായി അവഗണിക്കുന്ന ആഗ്രഹങ്ങളും പ്രതീക്ഷകളും ഭയങ്ങളും നേരിട്ട് ഏറ്റുമുട്ടുമ്പോഴേ, ഒരു ബന്ധത്തെ വീണ്ടും ശരിയായ വഴിയിൽ കൊണ്ടുവരാൻ കഴിയൂ.
Also Read: സെപ്റ്റംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
ഇന്നത്തെ സന്ദേശം ധാരാളം ചെലവഴിക്കാൻ പേടിക്കരുത് എന്നതാണ്. ഇപ്പോൾ പണം തിട്ടപ്പെടുത്തി കണക്കുകുട്ടുന്നത് പുതിയ അനുഭവങ്ങളിൽ നിന്നു നിങ്ങളെ അകറ്റും. എങ്കിലും, കഴിയുന്നത് മാത്രമെന്ന് മറക്കരുത്.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കാനിരിക്കുകയാണ്. എന്നാൽ കുറച്ച് സമയത്തേക്ക് മാത്രം. ചന്ദ്രന്റെ സ്ഥിതി മാറുന്നതോടെ, നിങ്ങളുടെ ജീവിതത്തിൽ പുതിയ അവസരങ്ങൾ എത്തും. ക്ഷണങ്ങൾക്ക് സ്വാഗതം ചെയ്യാൻ സജ്ജമായിരിക്കണം.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
എല്ലാം ശരിയായ രീതിയിൽ നടക്കുന്നില്ലെന്ന് നിങ്ങൾ തിരിച്ചറിയാൻ തുടങ്ങും. പക്ഷേ, ഇത്തരം സംശയങ്ങൾ ഏറെ പ്രയോജനകരമാണ്. ഓരോ ക്രമീകരണവും ചെറുതും വലുതുമായ കാര്യങ്ങളും വീണ്ടും പരിശോധിക്കാൻ നിങ്ങളെ നിർബന്ധിതനാക്കും. ഏറ്റവും അടുത്ത ബന്ധത്തിലും ഇത്തരം സൂക്ഷ്മത ആവശ്യമാണ്.
Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
നിങ്ങൾ ഇതിനകം തന്നെ സമൂഹത്തിലേക്കുള്ള വിവിധ അവസരങ്ങൾ പരിശോധിച്ചിട്ടുണ്ടാകും. പക്ഷേ, മറ്റുള്ളവർ തയ്യാറാവാൻ കുറച്ച് സമയം വേണം. ഗ്രഹങ്ങളുടെ സന്ദേശം വ്യക്തമാണ്. ക്ഷമയോടെ നിങ്ങളുടെ പാതയിൽ കൃത്യമായ ബോധ്യത്തോടെ മുന്നോട്ട് പോകുക.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
സൂര്യൻ ഇപ്പോൾ ശനി ഉൾപ്പെടെ നിരവധി ഗ്രഹങ്ങളെ വെല്ലുവിളിക്കുന്നു. പഴയ പ്രശ്നങ്ങളെ പുതുവൈഭവത്തോടെ നേരിടാൻ നിങ്ങൾക്ക് കഴിയും. ഇതിലൂടെ, നിങ്ങളുടെ കാര്യങ്ങളിൽ കൂടുതൽ നിയന്ത്രണം നേടാനും, സ്വയം മനസ്സിലാക്കാനും കഴിയും. ഒരു ചെറുപ്പക്കാരൻ സുഹൃത്ത് തന്നെ ഏറ്റവും നല്ല ഉപദേശം നൽകും.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
സ്വതന്ത്രമായി ജീവിക്കുന്നതിനോട് നിങ്ങൾ പരിചിതരാണ്, ഇപ്പോഴത്തെ ഗ്രഹസ്ഥിതി ആ സ്വാതന്ത്ര്യത്തിനുള്ള ആവശ്യം കൂടുതൽ ശക്തമാക്കുന്നു. മറ്റുള്ളവർ മനസ്സിലാക്കാത്ത നിങ്ങളുടെ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഈ സമയം വിനിയോഗിക്കുക. നിങ്ങളെ വഴിതെറ്റിക്കുന്ന ബാധ്യതകളെ പരമാവധി കുറയ്ക്കുക.
Read More: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us