/indian-express-malayalam/media/media_files/OlLvh5PHEVIcJnpEyuYk.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ത്യാഗം ചെയ്ത് ഒരു വീരന്റെ വേഷം ധരിക്കേണ്ട ആവശ്യം നിങ്ങൾക്കില്ല. എന്നാൽ, നിങ്ങളുടെ ശക്തിയെ പുനഃസംഘടിപ്പിക്കാനും, ബന്ധപ്പെട്ടിട്ടില്ലാത്ത പിഴവുകളുടെ കുറ്റം ഏറ്റുവാങ്ങാതിരിക്കാനും തന്ത്രപരമായ ഒരു പിൻവാങ്ങൽ ഉചിതമായേക്കാം. നീണ്ടുനിൽക്കുന്ന നിയമപ്രശ്നങ്ങൾക്കു ശ്രദ്ധ നൽകേണ്ടതുണ്ട്.
ഇടവം രാശി (ഏപ്രിൽ 21 - മേയ് 21)
നിങ്ങളുടെ എല്ലാ കരുത്തുകളും ഒരേസമയം പ്രയോഗിക്കുന്നവരല്ല നിങ്ങൾ. അതിനാൽ, ഇപ്പോൾ നിങ്ങൾ ശക്തമായ നിലപാടിലാണ്. ജോലിസ്ഥലത്ത് എതിരാളികളോടുപോലും വിനീതവും സൗമ്യവുമായിരിക്കാൻ കഴിയും. ഹൃസ്വകാല വ്യതിചലനങ്ങളെ മാറ്റി നിര്‍ത്തി, ദീർഘകാല ലക്ഷ്യങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
മിഥുനം രാശി (മേയ് 22 - ജൂൺ 21)
ഇന്ന് ചന്ദ്രന്റെ സ്വാധീനം ശക്തമാണ്. അതിനാൽ, മാനസികമായ മേൽക്കൈ മറ്റുള്ളവർക്ക് ലഭിച്ചേക്കാം. അവർ ചെറിയ കളികളിലൂടെ നിങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാലും, പ്രതികരിക്കാതെ അവഗണിക്കുക തന്നെ ഉചിതം.
കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
ലഭിക്കുന്ന ഭാഗ്യം മറ്റുള്ളവരുമായി പങ്കിടാൻ മനസില്ലാതെ പോകാം. എന്നാൽ, അവർക്കും അതിന് അവകാശമുണ്ടെന്ന് തിരിച്ചറിയണം. സങ്കീർണ്ണമായ വികാരപരമായ സാഹചര്യങ്ങൾക്ക് അവർ മാത്രമല്ല ഉത്തരവാദികൾ. നിങ്ങളും ഒരു പരിധിവരെ ഉത്തരവാദിത്തമുള്ളവരാണ്. അതിനാൽ, വിനയത്തോടെ സമീപിക്കുക നല്ലതാണ്.
ചിങ്ങം രാശി (ജൂലൈ 24 - ആഗസ്റ്റ് 23)
ഇപ്പോൾ നിങ്ങൾ ചെലവുകൂടുന്ന ഘട്ടത്തിലാണ്. ഇത് ഏകദേശം എട്ട് ദിവസം കൂടി തുടരും. ഏതുസമയത്തും വലിയൊരു ബിൽ അല്ലെങ്കിൽ പണമിടപാടുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ വരാനിടയുണ്ട്. അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുക നിങ്ങളുടെ വിവേകത്തിലാണ്.
Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതി വരെ
കന്നി രാശി (ആഗസ്റ്റ് 24 - സെപ്റ്റംബർ 23)
വീട്ടിലെ ചില വിഷയങ്ങളിൽ സംഘർഷസാദ്ധ്യതകൾ ഉയരാം, എന്നാൽ അത് നാളെയ്ക്ക് ശേഷമേ പ്രത്യക്ഷമാവൂ. തന്ത്രം രൂപപ്പെടുത്തുന്നതിനും, ബാക്കി വെച്ച ജോലികൾ പൂർത്തിയാക്കുന്നതിനും ഇപ്പോഴും സമയമുണ്ട്. എന്നാൽ, അധികാരത്തോട് ഏറ്റുമുട്ടാനുള്ള നിങ്ങളുടെ മാനസിക പ്രവണതയ്ക്കു പിന്നിലെ യഥാർത്ഥ കാരണം അന്വേഷിക്കുക ആവശ്യമാണ്.
Also Read: സെപ്റ്റംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
നിങ്ങളുടെ പ്രേരണാശക്തി ഇപ്പോൾ ശക്തമാണെങ്കിലും, യാഥാർഥ്യത്തെക്കുറിച്ചുള്ള സമ്മർദം കുറവാണ്. ഇപ്പോഴത്തെ ആശയക്കുഴപ്പം മറ്റുള്ളവർക്കും ബാധകമാണ്. അവസ്ഥയിൽ കുറച്ച് വെളിച്ചം വീശാൻ നിങ്ങള്ക്ക് കഴിയുമെങ്കിൽ, പങ്കാളികൾ അത് പൂർണ്ണമായി മനസിലാക്കിയാൽ സ്വാഗതാർഹമായിരിക്കും.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
ജ്യുപിറ്റർ മറ്റുപല ഗ്രഹങ്ങളുമായി നിർണായകമായ കൂട്ടുകെട്ടിലേക്കു നീങ്ങുന്നതിനാൽ, വലിയൊരു പുരോഗതി നേടാനുള്ള സാധ്യത വർദ്ധിക്കുന്നു. എന്നാൽ, ആ മാറ്റം പുറത്തുള്ള സാഹചര്യങ്ങളിലല്ല, നിങ്ങളുടെ ആന്തരിക മനോഭാവത്തിലാണ് പ്രതിഫലിക്കുക.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
വികാരങ്ങളും മാറ്റങ്ങളും നിറഞ്ഞ ചന്ദ്രന്റെ സ്വാധീനം ഇപ്പോഴും നിങ്ങളുടെ നിയന്ത്രണത്തിലാണ്. അതിനാൽ, വീട്ടിലെ കാര്യങ്ങളും കുടുംബക്രമീകരണങ്ങളും നിങ്ങളുടെ തീരുമാനപ്രകാരം മുന്നോട്ട് പോകും. അതിന് കഴിവുണ്ടോ? തീർച്ചയായും ഉണ്ട്.
Also Read:സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
ഇന്ന് ചില കാര്യങ്ങൾ നിങ്ങൾ മാത്രം സൂക്ഷിക്കുന്നതാണ് നല്ലത്. നിങ്ങളുടെ പ്രതീക്ഷകളും പ്രശ്നങ്ങളും മറ്റുള്ളവരുമായി പങ്കിടുന്നതിൽ നിന്നു ഗുണമൊന്നും ഉണ്ടാകില്ല. മനസ്സിലുള്ളത് തുറന്നു പറയാനുള്ള അനുയോജ്യമായ സമയത്തേക്കു കാത്തിരിക്കുക.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
സാമൂഹിക ഇടപെടലുകൾ വർദ്ധിപ്പിക്കാൻ ശ്രമിക്കുക. പുതുതായി കാണുന്ന ആളുകൾ നിങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിക്കും. ചെറിയൊരു വികാരാത്മക ഏറ്റുമുട്ടൽ സംഭവിച്ചാലും, സത്യം പുറത്തുവരുന്നതു തന്നെ ഗുണകരമാകും.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
മറ്റുള്ളവർ നിങ്ങളിൽ നിന്ന് കരുതലും സംരക്ഷണവും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, യഥാർത്ഥത്തിൽ സുരക്ഷ തേടുന്നത് നിങ്ങളാണ്. അതിനാൽ, നിങ്ങളുടെ ഉദ്ദേശങ്ങൾ വ്യക്തമായി തിരിച്ചറിയണം. അടുത്തുചെയ്യുന്ന തീരുമാനത്തിൽ നിങ്ങൾ ഉറച്ചിരിക്കേണ്ടതാണ്.
Read More:ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us