scorecardresearch

ചിങ്ങത്തിൽ തിരുവോണക്കാർക്ക് ധനലാഭം, അവിട്ടക്കാർ ശുഭവാർത്ത കേൾക്കും, ചതയക്കാർക്ക് സുഖാനുഭവങ്ങൾ കുറയില്ല

Chingam Astrological Predictions: ചിങ്ങമാസത്തിലെ നക്ഷത്രഫലം തിരുവോണം മുതൽ ചതയം വരെയുള്ള നാളുകാർക്ക് എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Chingam Astrological Predictions: ചിങ്ങമാസത്തിലെ നക്ഷത്രഫലം തിരുവോണം മുതൽ ചതയം വരെയുള്ള നാളുകാർക്ക് എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
chingam flower

Source: Freepik

തിരുവോണം

പരിശ്രമങ്ങൾ ഭാഗികമായി വിജയം കാണുന്നതാണ്. തൊഴിൽ രംഗത്ത് സഹകരണം കുറയും. പ്രതീക്ഷിച്ച സഹായം വൈകുന്നതാണ്. ലക്ഷ്യപ്രാപ്തിക്ക് ആവർത്തിത ശ്രമങ്ങൾ വേണ്ടിവന്നേക്കും. ഭാഗ്യാനുഭവങ്ങൾ പലപ്പോഴും 'ചുണ്ടിനും കപ്പിനുമിടയിൽ' വഴുതാനിടയുണ്ട്. ആഘോഷങ്ങളിൽ പങ്കുചേരാൻ ജന്മനാട്ടിലേക്ക് പോകുന്നതാണ്. പ്രവാസികൾക്ക് നാട്ടിലെത്താനായി അമിത യാത്രക്കൂലി  നൽകേണ്ടി വന്നേക്കാം.

Advertisment

ദേഹസുഖവും മനസ്സുഖവും ഏറിയും കുറഞ്ഞുമിരിക്കും. അപരിചിതരുമായുള്ള വലിയ സാമ്പത്തിക ഇടപാടുകൾ നഷ്ടത്തിൽ കലാശിക്കാം.  പരീക്ഷയുടെ ഫലം താമസിക്കുന്നത് ഉന്നത പഠനത്തിന് ചേരുന്നതിന് തടസ്സമാകും. ബിസിനസ്സുകാർക്ക് ധനലാഭം ഉണ്ടാവുന്നതാണ്. പിതൃസ്വത്തിൻ്റെ ഓഹരി ലഭിച്ചേക്കും. 

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

അവിട്ടം

സ്ഥിതിഗതികൾ അനുകൂലമാവാൻ അത്യദ്ധ്വാനം വേണ്ടിവരുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ പുതിയ സംവിധാനങ്ങൾ നിലവിൽ വരാം. അവയുമായി പൊരുത്തപ്പെടുക എളുപ്പമായേക്കില്ല. വിദ്യാഭ്യാസത്തിൽ ഏകാഗ്രതയുണ്ടാവും. ബിസിനസ്സിൽ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നടത്തുന്ന യത്നങ്ങൾ ഭാഗികമായി ഫലം കാണും. ആരോഗ്യസംരക്ഷണത്തിൽ അലംഭാവമരുത്. ഭക്ഷണ ക്രമീകരണം വേണ്ടി വന്നേക്കും.

കടം വാങ്ങി വ്യാപാരം പുഷ്ടിപ്പെടുത്താൻ ശ്രമിക്കുന്നതാണ്. മകളുടെ ജോലിക്കാര്യത്തിൽ ശുഭവാർത്തയെത്താം. കുംഭക്കൂറുകാർക്ക് അഷ്ടമ കുജൻ കലഹസാധ്യതകൾ സൃഷ്ടിക്കാം. സംയമനം അനിവാര്യമാണ്. വിദേശത്തുള്ള മകൻ്റെ ധനസഹായം വന്നെത്തും. സാമൂഹ്യ മാദ്ധ്യമങ്ങളിൽ 'കണ്ണും കാതും' നൽകി നേരം പാഴാക്കുന്ന പ്രവണതയെ വീട്ടിൽ വിമർശിക്കപ്പെടാം.

Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ

ചതയം

Advertisment

കാര്യനിർവഹണത്തിലും ചുമതലകളിലും കൂടുതൽ സൂക്ഷ്മത വേണം. വെല്ലുവിളികളെ മുൻപിൻ ആലോചനകൾ കൂടാതെ ഏറ്റെടുക്കരുത്. സാമ്പത്തിക കബളിപ്പിക്കലുകൾക്ക് വിധേയരാവാനിടയുണ്ട്. അക്കാര്യത്തിൽ തികഞ്ഞ  ജാഗ്രത വേണം. പ്രണയികൾക്ക് ഭാവിയെ സംബന്ധിച്ച തീരുമാനങ്ങളിൽ കുഴമറിച്ചിലുണ്ടാവും. വിദൂര വിദ്യാഭ്യാസം പോലുള്ള കോഴ്സുകളിൽ ചേരുന്നതാണ്. 

Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ

കലാസാഹിത്യ പ്രവർത്തനത്തിന് ധാരാളം സമയം കണ്ടെത്തുവാനാവും. ധനമാർഗം അത്ര സുഗമമാവില്ല. എങ്കിലും ന്യായമായ ആവശ്യങ്ങൾ തടസ്സപ്പെടില്ല. കുടുംബത്തിനൊപ്പം വിനോദയാത്രകൾ ആസൂത്രണം ചെയ്യും. സുഖാനുഭവങ്ങൾ കുറയില്ല. മകൻ്റെ ശാഠ്യത്തിന് വഴങ്ങി ഏറ്റവും പുതിയ ഇലക്ട്രോണിക് ഉല്പന്നം മാസവായ്പയായി വാങ്ങുന്നതാണ്.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: