scorecardresearch

Daily Horoscope October 09, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

author-image
Georgia Nicols
New Update
Daily Horoscope | Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

മേടം രാശി (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെ മനസിന് ശാന്തിയും സ്വസ്ഥതയും ലഭിക്കുന്ന ദിവസമാണിത്. വരുമാനം വർധിപ്പിക്കാനോ മികച്ച ജോലി കണ്ടെത്താനോ പുതിയ ആശയങ്ങൾ മനസിൽ വരാം. വീടിനെയോ ഭൂമി സംബന്ധമായ കാര്യങ്ങളെയോ മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ കാണാനും സാധ്യതയുണ്ട്. നിങ്ങളുടെ ചിന്തകൾക്ക് വില കൊടുക്കൂ, അവ ശരിയായ പാതയിലാണ്. പുതിയ ആശയങ്ങൾ മനസ്സിൽ തെളിയും.

Advertisment

ഇടവം രാശി (ഏപ്രിൽ 20 - മേയ് 20)
അത്യന്തം പോസിറ്റീവായി ദിവസമാണ് ഇന്ന്. ചന്ദ്രൻ നിങ്ങളുടെ രാശിയിലുണ്ട്, മൂന്ന് ഗ്രഹങ്ങളുമായി ചേർന്ന് നിങ്ങളെ ഉന്മേഷഭരിതരാക്കും. സൗഹൃദപൂർവമായ, സജീവമായ ഒരു ഊർജ്ജം നിങ്ങളുടെ ചുറ്റും നിലനിൽക്കും. പ്രായമുള്ള ഒരാളിൽ നിന്ന് നല്ല ഉപദേശം ലഭിക്കാം, ഇന്ന് നിങ്ങളുടെ വസ്തുക്കളെ ശ്രദ്ധിക്കുക.

മിഥുനം രാശി (മേയ് 21 - ജൂൺ 20)
ഇന്നത്തെ ദിവസം സൗമ്യവും സമാധാനപരവുമാണ്. വീട്ടിൽ അതിഥികളെ സ്വീകരിക്കാനോ ഒറ്റയ്ക്കായി വിശ്രമിക്കാനോ മനസ്സുണ്ടാകാം. മുമ്പ് ബുദ്ധിമുട്ടിയ ഗവേഷണങ്ങൾ അല്ലെങ്കിൽ വിവരശേഖരണം ഇന്ന് ഒരു മേൽനിലവാരക്കാരനെ ആകർഷിക്കും. ഇതെല്ലാം ഭാവിയിൽ സാമ്പത്തികമായി ഗുണം ചെയ്യും. ഇന്ന് ആവേശം നിറഞ്ഞിരിക്കും.

Also Read: മേടക്കൂറുകാർക്ക് ഗൃഹത്തിൽ സമാധാനം കുറയും, ഇടവക്കൂറുകാർക്ക് പാഴ്ച്ചെലവുകൾ വന്നേക്കാം, മിഥുനക്കൂറുകാർക്ക് കാര്യവിഘ്നം

Advertisment

കർക്കിടകം രാശി (ജൂൺ 21 - ജൂലൈ 22)
ഇന്ന് നിങ്ങൾ ഏറെ ജനപ്രിയനാണ്. സൃഷ്ടിപരമായ, കലാസ്വഭാവമുള്ള ആളുകളുമായുള്ള സമയം ആസ്വാദ്യകരമായിരിക്കും. സുഹൃത്തുക്കളുമായോ സംഘടനകളുമായോ ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഫലപ്രദം. മതമോ മൂല്യങ്ങളോ സംബന്ധിച്ച ഗൗരവമായ സംഭാഷണങ്ങൾ ഉണ്ടാകാം, നിങ്ങളുടെ ആശയങ്ങൾ പങ്കിടൂ. ഇന്നത്തെ രാത്രി അൽപ്പം ചാഞ്ചാട്ടം അനുഭവപ്പെടാം.

ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)
ഇന്ന് ആളുകൾ നിങ്ങളെ ശ്രദ്ധിക്കുന്നു, ചിലർ നിങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ചും അറിഞ്ഞേക്കാം. പക്ഷേ ആശങ്കപ്പെടേണ്ടതില്ല, എല്ലാം അനുകൂലമാണ്. പദോന്നതിയോ വേതന വർധനയോ പോലെയുള്ള നേട്ടങ്ങൾ ഉണ്ടാകാം. ഇന്ന് ചെയ്യുന്ന പ്രവർത്തികൾ ശ്രദ്ധാപൂർവ്വമായിരിക്കും. യാതൊന്നും തിടുക്കത്തിൽ അല്ല. പുതിയ സുഹൃത്തിനെ പ്രതീക്ഷിക്കാം.

കന്നി രാശി (ഓഗസ്റ്റ് 23 - സെപ്റ്റംബർ 22)
ഇന്ന് ചന്ദ്രൻ നിങ്ങളുടെ രാശിയിലെ ശുക്രനൊപ്പം നൃത്തം ചെയ്യുകയാണ്. അതിനാൽ സന്തോഷവും സൗഹൃദവുമായ ദിനമാണ്. യാത്രകൾ, പുതിയ പരിചയങ്ങൾ, വ്യത്യസ്തമായ പശ്ചാത്തലങ്ങളിലുള്ള ആളുകളുമായി കൂടിക്കാഴ്ച , എല്ലാം സന്തോഷം നൽകും. ചിലർക്കിത് കൂട്ടായ്മയിലൂടെ വ്യക്തിപരമായ സന്തോഷമായി മാറും. അപ്രതീക്ഷിത അവസ്ഥയുണ്ടാകാം.

Also Read: പൂരൂരുട്ടാതിക്കാർ പുതുവാഹനം വാങ്ങിയേക്കും, ഉത്രട്ടാതിക്കാർക്ക് ആത്മസംയമനം അനിവാര്യം, രേവതിക്കാർക്ക് ചെലവ് കുറയില്ല

തുലാം രാശി (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഇന്ന് സൗഹൃദപരമായ, സമാധാനകരമായ ദിനം. എന്നാൽ സാമ്പത്തികമായോ പ്രായോഗികമായോ ഗുണം ലഭിക്കാൻ സാധ്യതയുണ്ട്. അത് ജോലി, അവകാശം, സമ്മാനം അല്ലെങ്കിൽ മറ്റൊരാളുടെ സഹായം എന്നിവയിലൂടെ വരാം. ഏത് രീതിയിലായാലും നന്ദിയോടെ സ്വീകരിക്കുക. പദ്ധതികളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.

വൃശ്ചികം രാശി (ഒക്ടോബർ 23 - നവംബർ 21)
ഇന്ന് നിങ്ങൾക്ക് നല്ലൊരു ദിനമാണ്. മറ്റുള്ളവരുമായി സഹകരിക്കാൻ നിങ്ങൾ കുറച്ച് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാലും, അതിന്റെ ഫലം ഉഷ്മളമായ സൗഹൃദങ്ങളായിരിക്കും. യാത്രാ അവസരങ്ങളോ വിദ്യാഭ്യാസവികസനത്തിനായുള്ള ചിന്തകളോ ഉണ്ടാകാം.
ഇന്നത്തെ രാത്രി ധനകാര്യങ്ങൾ പരിശോധിക്കുക.

ധനു രാശി (നവംബർ 22 - ഡിസംബർ 21)
ജോലി, ആരോഗ്യവും മൃഗങ്ങളു സംബന്ധിച്ച കാര്യങ്ങളിൽ സന്തോഷം ലഭിക്കും. നിങ്ങളുടെ പരിശ്രമം മറ്റുള്ളവർക്ക് നല്ല ഇമേജ് നൽകും. വീട്ടിലേക്കോ കുടുംബത്തിലേക്കോ മെച്ചപ്പെടുത്തലുകൾക്കായുള്ള സഹായം ലഭിക്കാം, അത് സമ്മാനമായോ അവസരമായോ വരാം. അപ്രതീക്ഷിതമായൊരു സന്തോഷം ഇന്നുണ്ടാകാം.

Also Read: വ്യാഴം ഉച്ചരാശിയായ കർക്കടകം രാശിയിലേക്ക്

മകരം രാശി (ഡിസംബർ 22 - ജനുവരി 19)
ഇന്ന് സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ദിനം. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനോ കലയോ കായികമേളകളോ ആസ്വദിക്കാനോ അനുയോജ്യം. പങ്കാളികളോടും മുതിർന്നവരോടും ബന്ധങ്ങൾ ഉഷ്മളമാകും. നിങ്ങളുടെ അനുഗ്രഹങ്ങൾ ആസ്വദിക്കാനുള്ള ദിവസം.

കുംഭം രാശി (ജനുവരി 20 - ഫെബ്രുവരി 18)
ഇന്ന് നിങ്ങളുടെ ശ്രദ്ധ വീട്ടിലേക്കും കുടുംബത്തിലേക്കുമാണ്. വീട്ടിൽ ഒരുമിച്ചുകൂടലുകൾ ഉണ്ടാകാം. വീടിന്റെ അടിസ്ഥാനമുറപ്പിക്കാനോ സൗകര്യങ്ങൾ മെച്ചപ്പെടുത്താനോ ചർച്ചകൾ നടക്കും. ആരോ നിങ്ങളെ ഇഷ്ടപ്പെടുകയും സഹായിക്കാൻ താൽപ്പര്യപ്പെടുകയും ചെയ്യും.
ഇന്നത്തെ രാത്രി കുട്ടികളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുക.

മീനം രാശി (ഫെബ്രുവരി 19 - മാർച്ച് 20)
ഇന്ന് മറ്റുള്ളവരുമായി സംവദിക്കുന്നത് സന്തോഷകരമായിരിക്കും. നിങ്ങളുടെ ആശയങ്ങൾ പ്രായോഗികവും രസകരവുമായിരിക്കും. നിങ്ങൾ കാണിക്കുന്ന സ്‌നേഹവും സൗഹൃദവുമാണ് മറ്റുള്ളവർക്ക് പ്രചോദനം. 

Read More:സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതിവരെ

daily horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: