/indian-express-malayalam/media/media_files/2025/10/07/kerala-morning-2025-10-07-11-06-25.jpg)
Source: Freepik
പൂരൂരുട്ടാതി
സമ്മർദ്ദങ്ങളെ അഭിമുഖീകരിച്ചിട്ടാവും മുന്നേറാനാവുക. അഭ്യുദയത്തിൽ അഭിവാഞ്ഛയുണ്ടാവും. എന്നാൽ കാത്തിരിപ്പ് തുടരേണ്ടതായി വരും. നവാരംഭങ്ങളുടെ ആലോചനകൾ പുരോഗമിക്കുന്നതാണ്. ചെറുപ്പക്കാരുടെ ജോലിക്കാര്യത്തിൽ ശുഭസൂചനകൾ കിട്ടും. ശുപാർശകൾ ഫലിക്കുന്നതാണ്. വിദ്യാഭ്യാസ വായ്പ തടസ്സം കൂടാതെ അനുവദിക്കപ്പെടും.
വസ്തുവിൽപ്പനയിൽ ലാഭം കുറയുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിൽ തടസ്സം വരാം. എതിർപക്ഷത്തെ നിസ്സാരമാക്കിയേക്കും. ഭാവിയിൽ പ്രയോജനം ചെയ്യുന്ന പുതിയ കോഴ്സുകളിൽ ചേരാനിടയുണ്ട്. പൂർവ്വിക സ്വത്ത് സംബന്ധിച്ച തർക്കം ഉടലെടുക്കാം. വ്യവഹാരങ്ങൾക്ക് മുതിരരുത്. ഏജൻസി പ്രവർത്തനം ലാഭകരമാവും. പുതുവാഹനം വാങ്ങിയേക്കും. പ്രണയികൾക്കിടയിൽ ഹൃദയൈക്യം ദൃഢമാവുന്നതാണ്.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
ഉത്രട്ടാതി
മിക്ക കാര്യങ്ങളിലും ഉറച്ച നിലപാടുകൾ എടുക്കാൻ കഴിഞ്ഞേക്കില്ല. നക്ഷത്രാധിപനായ ശനിയുടെ വക്രഗതിയും ഒരു കാരണമാവും. ആലസ്യത്തിൻ്റെ പിടിയിൽ നിന്നും മോചനം ശ്രമസാധ്യമാണ്! സ്വതന്ത്രചിന്താഗതി പുലർത്തുമെങ്കിലും ഒപ്പമുള്ളവരുടെ അഭിപ്രായങ്ങളെ പിന്തുണക്കുവാനാവും ശ്രമിക്കുക. ജോലി, വീട് എന്നീ രണ്ടറ്റങ്ങൾക്കുള്ളിൽ ജീവിതം തളയ്ക്കപ്പെട്ടല്ലോ എന്ന് വിഷാദിക്കും.
Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ
ബിസിനസ്സിൽ പുരോഗതി ഒച്ചിൻ്റെ ഗതിയിലാവും. യാത്രകൾ കൂടാനിടയുണ്ട്. എന്നാൽ അവകൊണ്ട് പ്രയോജനം അത്രയൊന്നുമുണ്ടാവില്ല. പതിവ് വായ്പകളുടെ തിരിച്ചടവ് മുടങ്ങില്ല. ഗവേഷകർക്ക് കൂടുതൽ സമയം അനുവദിക്കപ്പെടാം. അഷ്ടമത്തിലെ ചൊവ്വ കലഹത്തിന് സാധ്യതയുയർത്തും. ആത്മസംയമനം അനിവാര്യമാണ്.
രേവതി
മാസത്തിൻ്റെ ആദ്യപകുതി വരെ നക്ഷത്രാധിപനായ ബുധൻ ഉച്ചത്തിലാകയാൽ വ്യവഹാരത്തിൽ വിജയിക്കുന്നതാണ്. പുതിയ കാര്യങ്ങൾ പഠിച്ചറിയാൻ വെമ്പലുണ്ടാവും. തിരസ്കരിച്ചവർ പുരസ്കരിക്കും. ലഘുപരിശ്രമത്താൽ വിജയിക്കുന്നതാണ്. വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും ദിശാബോധമുണ്ടാവും. ആശയവിനിമയശേഷി അഭിനന്ദിക്കപ്പെടും. കൂട്ടുബിസിനസ്സുകളിൽ വിജയിക്കുന്നതാണ്.
Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
വ്യവഹാരങ്ങളിൽ ആനുകൂല്യം വന്നെത്തും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ സമ്മിശ്രഫലങ്ങൾ പ്രതീക്ഷിക്കാം. കുടുബകാര്യങ്ങളിൽ സുഗമതക്കുറവുണ്ടായേക്കും. ധനവരവ് മോശമാവില്ലെങ്കിലും ചെലവ് കുറയില്ല. ഉദ്യോഗസ്ഥരുടെ സ്വാതന്ത്ര്യത്തിന്മേൽ മേലധികാരി കൈകടത്താം. വാഹനം, യാത്ര, പണമെടപാടുകൾ ഇവയിൽ ജാഗ്രത വേണം.
Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us