scorecardresearch

Daily Horoscope October 08, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

author-image
Georgia Nicols
അപ്‌ഡേറ്റ് ചെയ്‌തു
New Update
Daily Horoscope | Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

മേടം രാശി (മാർച്ച് 21 - ഏപ്രിൽ 19)
ഇന്ന് മറ്റുള്ളവരുമായി ചേർന്ന് പ്രവർത്തിക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. ഇരുകൂട്ടർക്കും പ്രയോജനകരമായയിരിക്കും അത്. കൂട്ടായ ശ്രമങ്ങൾ പണം സമ്പാദിക്കാനോ സാമ്പത്തിക സാധ്യതകളിലേക്കോ നയിക്കും. ഈ അവസരങ്ങൾ ഭൂമി സംബന്ധമായതായിരിക്കാം. നിങ്ങളുടെ ധനകാര്യങ്ങൾ പരിശോധിക്കുക.

Advertisment

ഇടവം രാശി (ഏപ്രിൽ 20 - മേയ് 20)
ഇന്ന് രണ്ട് ദിശകളിലാണ് ശക്തി നീങ്ങുന്നത്. ചന്ദ്രൻ നിങ്ങളുടെ രാശിയിലുണ്ട്. അതിനാൽ പങ്കാളികളുമായോ സുഹൃത്തുകളുമായോ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. എങ്കിലും ശുക്രനും നിങ്ങളുടെ ഗുരുവായ ഗ്രഹവും ചേർന്ന് മികച്ച സൗഹൃദവും സന്തോഷകരമായ സമയവും നൽകും. കുട്ടികളോടോ സുഹൃത്തുകളോടോ ആയി ഒഴിവുസമയം ആസ്വദിക്കുക

മിഥുനം രാശി (മേയ് 21 - ജൂൺ 20)
ഇന്ന് വീടിനെ കൂടുതൽ മനോഹരമാക്കാൻ നിങ്ങൾ ആഗ്രഹിക്കും. കുടുംബത്തെയോ സുഹൃത്തുകളെയോ വീട്ടിലേക്ക് ക്ഷണിച്ച് സന്തോഷം പങ്കിടാനും അനുയോജ്യമായ ദിനം. ഭൂമി സംബന്ധിച്ച അവസരങ്ങൾ പ്രതീക്ഷാജനകമായിരിക്കും. ജോലി സ്ഥലത്ത് സഹപ്രവർത്തകരോടുള്ള സഹനശീലമാവശ്യമാണ്. അല്പം ഒറ്റപ്പെടൽ തേടി ശാന്തത നേടുക.

Also Read: പൂരൂരുട്ടാതിക്കാർ പുതുവാഹനം വാങ്ങിയേക്കും, ഉത്രട്ടാതിക്കാർക്ക് ആത്മസംയമനം അനിവാര്യം, രേവതിക്കാർക്ക് ചെലവ് കുറയില്ല

Advertisment

കർക്കട്ടകം രാശി (ജൂൺ 21 - ജൂലൈ 22)
പ്രണയത്തിലോ കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലോ അഭിപ്രായവ്യത്യാസം ഉണ്ടായേക്കാം. എങ്കിലും മറ്റുള്ളവരുമായി നടത്തുന്ന സംഭാഷണങ്ങൾ അത്യന്തം രസകരമായിരിക്കും. വിൽപ്പന, അധ്യാപനം, നാടകം, എഴുത്ത്, മാർക്കറ്റിംഗ് എന്നിവയിൽ ഏർപ്പെടാൻ നല്ല സമയം. സൗഹൃദങ്ങൾ നിലനിർത്തുക.

ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)
ഇന്ന് വരുമാനം വർധിപ്പിക്കാൻ നല്ല അവസരങ്ങൾ കാണാം. പുതിയ പണവുമായുള്ള ആശയങ്ങളോ മികച്ച ജോലി സാധ്യതകളോ ഉണ്ടാകാം. വീട്ടിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും ശാന്തത പാലിക്കുക. നിങ്ങൾ പ്രശംസിക്കപ്പെടും.

കന്നി രാശി (ഓഗസ്റ്റ് 23 - സെപ്റ്റംബർ 22)
ഇന്ന് നിങ്ങൾക്ക് രണ്ട് വഴികളുണ്ട്, ബന്ധുക്കളുമായോ സഹപ്രവർത്തകരുമായോ വാദത്തിലേർപ്പെടാം, അല്ലെങ്കിൽ ദിനം ആസ്വദിച്ച് സുഹൃത്തുകളോട് സഹകരിച്ചും സഹായിച്ചും മുന്നോട്ട് പോകാം. ഉന്നത ചിന്തയുള്ള, പ്രചോദനമാകുന്ന ആളുകളോടൊപ്പമിരിക്കുക, പുതിയ അനുഭവങ്ങൾ അന്വേഷിക്കുക.

Also Read: വ്യാഴം ഉച്ചരാശിയായ കർക്കടകം രാശിയിലേക്ക്

തുലാം രാശി (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മൊത്തത്തിൽ ഇന്ന് സന്തോഷകരമായ ദിനമാണ്. രഹസ്യമായോ സ്വകാര്യമായോ ലഭിക്കുന്ന വിവരങ്ങൾ നിങ്ങളുടെ പ്രതിച്ഛായയ്ക്ക് ഗുണകരമാകും. എന്നാൽ പണമോ വസ്തുവകകളോ സംബന്ധിച്ച് തർക്കങ്ങൾ ഒഴിവാക്കുക, അത് നിങ്ങളുടെ നിയന്ത്രണത്തിലാണ്. ധനകാര്യങ്ങൾ വിലയിരുത്തുക.

വൃശ്ചികം രാശി (ഒക്ടോബർ 23 - നവംബർ 21)
ഇന്ന് നിങ്ങൾ ഏറെ ജനപ്രിയനാണ്. വിദേശങ്ങളിലോ വ്യത്യസ്ത സംസ്കാരങ്ങളിലോ നിന്നുള്ള ആളുകൾ നിങ്ങളെ സമീപിക്കും. പക്ഷേ പങ്കാളികളുമായോ അടുത്ത സുഹൃത്തുകളുമായോ ചെറിയ വാദങ്ങൾ ഉണ്ടാകാം. അതിനാൽ ആനന്ദകരമായ സമയങ്ങൾ നഷ്ടപ്പെടുത്തരുത്. സഹകരിച്ച് മുന്നോട്ട് പോകുക.

ധനു രാശി (നവംബർ 22 - ഡിസംബർ 21)
ഇന്ന് ലോകദൃശ്യങ്ങൾ വികസിപ്പിക്കുന്ന മികച്ച അവസരം ലഭിക്കാം. ജോലിയുമായി ബന്ധപ്പെട്ട യാത്ര, സ്കോളർഷിപ്പ്, ധനസഹായം തുടങ്ങിയ രൂപത്തിൽ. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ നിങ്ങൾ മികച്ച ഒരു വ്യക്തിയായി തോന്നും. ക്ഷമയോടെ പ്രവർത്തിക്കുക. ക്രമീകരണങ്ങൾക്കായി സമയം മാറ്റിവെക്കുക.

Also Read:സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതിവരെ

മകരം രാശി (ഡിസംബർ 22 - ജനുവരി 19)
യാത്രകൾക്കും പുതിയ അനുഭവങ്ങൾക്കും ഇന്ന് നല്ല അവസരങ്ങൾ ഉണ്ടാകും. ചിലർക്ക് തികച്ചും വ്യത്യസ്തരായ ഒരാളോട് ആകർഷണം തോന്നാം. സുഹൃത്തുകളുമായോ കൂട്ടായ്മകളുമായോ വാദങ്ങൾ ഒഴിവാക്കുക. അതൊന്നും വിലപിടിപ്പുള്ളതല്ല. സൗഹൃദം ആസ്വദിക്കുക.

കുംഭം രാശി (ജനുവരി 20 - ഫെബ്രുവരി 18)
ഇന്ന് മേൽനിലവാരക്കാരുമായോ മാതാപിതാക്കളുമായോ വാദപ്രതിവാദം ഒഴിവാക്കുക. അതിൽ നിന്നൊന്നും ഗുണമുണ്ടാകില്ല. ജോലിസ്ഥലത്തിലൂടെയോ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിലൂടെയോ നല്ല സഹായമോ സമ്മാനങ്ങളോ ലഭിക്കാൻ സാധ്യതയുണ്ട്. വീട്ടുകാരോടൊപ്പം സമയം ചെലവഴിക്കുക.

മീനം രാശി (ഫെബ്രുവരി 19 - മാർച്ച് 20)
ഇന്ന് ചില തർക്കങ്ങൾ ഉണ്ടാകാമെങ്കിലും അത് നിങ്ങൾക്ക് നിയന്ത്രിക്കാനാകും. ബന്ധുക്കളുമായോ സുഹൃത്തുകളുമായോ വാദം ഒഴിവാക്കുക. പങ്കാളികളുമായും അടുത്ത സുഹൃത്തുകളുമായും ബന്ധങ്ങൾ നല്ലതായിരിക്കും. ഏത് വാതിൽ തുറക്കണമെന്ന് നിങ്ങൾ തീരുമാനിക്കാം. ഇന്നത്തെ രാത്രി ഹൃദയപൂർവ്വം സംസാരിക്കുക.

Read More: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

daily horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: