scorecardresearch

Daily Horoscope October 07, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

author-image
Georgia Nicols
New Update
Daily Horoscope | Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

മേടം രാശി (മാർച്ച് 21 - ഏപ്രിൽ 19)
ഇന്ന് സ്വത്തുകളോ, കടബാധ്യതകളോ, അവകാശങ്ങളോ സംബന്ധിച്ച വിഷയങ്ങളിൽ ശക്തമായ അഭിപ്രായഭിന്നതകൾ ഉണ്ടാകാം. അതിനാൽ ശാന്തമായി ബുദ്ധിപരമായ സമീപനം സ്വീകരിക്കുക. അനാവശ്യമായി അധികാരപ്രയോഗം ചെയ്യാതിരിക്കുക, അതുപോലെ മറ്റുള്ളവർ നിങ്ങളെ അടിച്ചമർത്താനും അനുവദിക്കരുത്. വസ്തുതകൾ സൗമ്യമായി അന്വേഷിക്കുക.

Advertisment

ഇടവം രാശി (ഏപ്രിൽ 20 - മേയ് 20)
ഇന്ന് മാതാപിതാക്കളുമായോ, അധികാരമുള്ളവരുമായോ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനുള്ള ദിനമാണ്. അധികാരമോ നിയന്ത്രണമോ സംബന്ധിച്ച വാദപ്രതിവാദങ്ങൾക്കാണ് സാധ്യത. ഈ തർക്കം യഥാർത്ഥത്തിൽ പോരാടേണ്ട കാര്യമാണോ എന്ന് സ്വയം ചോദിക്കുക. ഇന്നത്തെ രാത്രി ഒറ്റപ്പെടലും മനസ്സിലെ ശാന്തതയും തേടുക.

മിഥുനം രാശി (മേയ് 21 - ജൂൺ 20)
ജോലി, ആരോഗ്യസ്ഥിതി, അല്ലെങ്കിൽ വളർത്തുമൃഗങ്ങളെ സംബന്ധിച്ച കാര്യങ്ങൾ നിയന്ത്രണാതീതമാകുന്നുവെന്ന തോന്നൽ ഉണ്ടാകാം. അതിനാൽ എന്തെങ്കിലും ചെയ്യണം എന്ന തിടുക്കം തോന്നും. പക്ഷേ ഒരു ചുവട് പിന്നോട്ടെടുത്ത് ശാന്തത പാലിക്കുക. ഒന്ന് തികഞ്ഞു ചിന്തിച്ചാൽ ദിശ വ്യക്തമാകും. അടുത്ത സുഹൃത്തുമായി സംസാരിക്കുക.

Also Read:സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതിവരെ

കർക്കടകം രാശി (ജൂൺ 21 - ജൂലൈ 22)
ഇന്ന് പ്രണയബന്ധങ്ങളിലും കുട്ടികളുമായുള്ള ബന്ധങ്ങളിലും അനാവശ്യമായ അധികാരതർക്കങ്ങൾ ഒഴിവാക്കുക. മുതിർന്നവനെന്ന നിലയിൽ ശാന്തതയോടെ സമീപിക്കുക. വ്യക്തിപരമായ ബന്ധങ്ങൾ ആരു നിയന്ത്രിക്കുന്നു എന്നതിലല്ല, ഏത് ദിശയിലേക്ക് പോകുന്ന എന്നതാണ് പ്രധാവനമെന്ന് മനസ്സിലാക്കുക. ഇന്ന് മറ്റുള്ളവരുടെ അഭിപ്രായം ശ്രദ്ധിക്കുക.

Advertisment

ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)
കുടുംബാംഗങ്ങളുമായുള്ള സംഭാഷണങ്ങൾ ഇന്ന് കുറച്ച് കടുപ്പമായിരിക്കും. വീട്ടിലെ അറ്റകുറ്റപ്പണികളോ അലച്ചിലുകളോ കാരണമാകാം. ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടത് എന്ന ദൃഢത വിട്ട് ശാന്തത പുലർത്തുക. കാര്യങ്ങൾ വലുതാക്കാതെ വിടുക. പുതിയത് പഠിക്കുക.

കന്നി രാശി (ഓഗസ്റ്റ് 23 - സെപ്റ്റംബർ 22)
ഇന്ന് നിങ്ങളുടെ അഭിപ്രായങ്ങൾ ശക്തമായിരിക്കും. എന്നാൽ അതിൽ കഠിനമായി പിടിച്ചുനിൽക്കാതിരിക്കുക. ഓർക്കുക, ശക്തമായ വൃക്ഷം കാറ്റിൽ ആദ്യം ഒടിയും, എന്നാൽ ആടിയുലയുന്ന വൃക്ഷം നിലനിൽക്കും. സാവധാനമായ സമീപനമാണ് വിജയത്തിലേക്കുള്ള വഴി. അതിരുകടന്ന സ്വന്തത്വബോധം ഒഴിവാക്കുക.

Also Read:കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

തുലാം രാശി (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങൾ വാദപ്രതിവാദങ്ങളിൽ മികച്ചവനാണ്. പക്ഷേ തർക്കങ്ങൾ ഇഷ്ടമല്ല. ഇന്ന് പണം, വസ്തുക്കൾ, അല്ലെങ്കിൽ വിനോദം, കുട്ടികൾ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒഴിവാക്കുക. സമാധാനവും സൗന്ദര്യവും സംരക്ഷിക്കുക. നിങ്ങളുടെ ശക്തി അതിലാണ്. കാര്യങ്ങളെ നിഷ്പക്ഷമായി കാണുക.

വൃശ്ചികം രാശി (ഒക്ടോബർ 23 - നവംബർ 21)
ഇന്ന് ബുധനും നിങ്ങളുടെ അധിപനായ പ്ലൂട്ടോയും നേരിയ സംഘർഷത്തിലാണ്. അതിനാൽ ഒരു ആശയത്തിൽ കുടുങ്ങാതെ തുറന്ന മനസ്സോടെ സമീപിക്കുക. നിങ്ങളുടെ അഭിപ്രായം മറ്റുള്ളവർക്ക് ബലമായി ചുമത്താതിരിക്കുക. ആത്മപരിശോധനയ്ക്കും പഠനത്തിനും മികച്ച ദിനം. ഇന്നത്തെ കാര്യങ്ങൾ ക്രമപ്പെടുത്തുക.

ധനു രാശി (നവംബർ 22 - ഡിസംബർ 21)
ഇന്ന് സത്യാവസ്ഥ കണ്ടെത്താനുള്ള നിങ്ങളുടെ ശ്രമം അത്ഭുതകരമായിരിക്കും. നിങ്ങൾ ഒരുപാട് ആഴത്തിൽ അന്വേഷണം നടത്തും. ലക്ഷ്യത്തിലെത്തുന്നത് വരെ പിന്മാറാത്ത ആത്മാർത്ഥതയാണ് നിങ്ങളുടെ ശക്തി. വിനോദത്തിനും വിശ്രമത്തിനും സമയം കണ്ടെത്തുക.

Also Read: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

മകരം രാശി (ഡിസംബർ 22 - ജനുവരി 19)
ഇപ്പോൾ നിങ്ങൾ മറ്റുള്ളവർക്ക് വളരെ ആകർഷകമായി തോന്നും. യാത്രകളും മാറ്റങ്ങളും ആഗ്രഹം തോന്നും. എങ്കിലും സുഹൃത്തുകളുമായോ കൂട്ടായ്മകളിലേയോ ചിലർക്കുമായോ അഭിപ്രായവ്യത്യാസം ഉണ്ടാകാം. പ്രതികരിക്കാതെ ശാന്തത പാലിക്കുക. മറ്റുള്ളവരുടെ വാക്കുകൾ കേൾക്കുക. വിശ്രമിക്കുക.

കുംഭം രാശി (ജനുവരി 20 - ഫെബ്രുവരി 18)
മാതാപിതാക്കളുമായോ, മേൽനിലവാരക്കാരുമായോ, അധികാരമുള്ളവരുമായോ വാദപ്രതിവാദം നടത്തുന്നത് ഇന്ന് നല്ലതല്ല. ഒരുപക്ഷേ നിയമപരമായ വിഷയങ്ങളും അതിൽ പെടാം. അഗ്നിയുമായി കളിക്കരുത് എന്നത് പോലെ തന്നെയാണ് അനാവശ്യമായ സംഘർഷങ്ങൾ ഒഴിവാക്കുക എന്നതും. സംവാദങ്ങൾക്കായി സമയം മാറ്റിവെക്കുക.

മീനം രാശി (ഫെബ്രുവരി 19 - മാർച്ച് 20)
ഇന്ന് മതം, രാഷ്ട്രീയം, സംസ്കാരം മുതലായ വിഷയങ്ങളിൽ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാനുള്ള പ്രേരണ ഉണ്ടാകും. പക്ഷേ അതിൽ ഏർപ്പെടാതിരിക്കുക. മറ്റുള്ളവരുടെ വാക്കുകൾ ബഹുമാനത്തോടെ കേൾക്കുക. പണം സംബന്ധിച്ച കാര്യങ്ങളിൽ ശ്രദ്ധിക്കുക. ധനകാര്യങ്ങൾ പരിശോധിക്കുക.

Read More:മൂലക്കാർക്ക് കണ്ടകശ്ശനി, പൂരാടക്കാർക്ക് തടസ്സങ്ങൾ നീങ്ങിക്കിട്ടും, ഉത്രാടക്കാർക്ക് കാര്യസിദ്ധി എളുപ്പത്തിലാവും

Astrology Horoscope daily horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: