/indian-express-malayalam/media/media_files/GPkEQGI1o0LEpo3p0e6J.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
ശുഭാപ്തിവിശ്വാസത്തോടെയുള്ള ഏത് പ്രവൃത്തിയും വിജയത്തിലെത്തും. പ്രായോഗിക സമീപനങ്ങളേക്കാൾ കാവ്യാത്മക കാര്യങ്ങൾക്ക് കുടുതൽ പ്രാധാന്യം നൽകും. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം കൊണ്ടുവരും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
വിചിത്രമായ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നതിന് കുടുതൽ സമയം ചെലവഴിക്കും. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുള്ളതിനാൽ പണമിടപാടുകൾ സൂക്ഷിച്ച് നടത്തുക. ജീവിത പങ്കാളിയുടെ ഉപദേശങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കും. തൊഴിലിടത്തിൽ കുടുതൽ സമയം ചെലവഴിക്കും.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
സുഹൃത്തുക്കളുടെ ആവശ്യങ്ങൾക്കായി യാത്രകൾ ചെയ്‌തേക്കാം. തൊഴിലിടത്തിൽ ശത്രുക്കൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കടം കൊടുത്ത പണം തിരികെ ലഭിക്കാൻ സാധ്യയുണ്ട്. മാതാപിതാക്കളുടെ ദീർഘനാളത്തെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ട സമയമാണ്.
കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
തൊഴിലിടത്തിൽ സമ്മർദ്ദം വർധിക്കും. പണമിടപാടുകൾ പൂർത്തിയാക്കാൻ കുടുതൽ സമയം ചെലവഴിക്കേണ്ടി വരും. കുടുംബകാര്യങ്ങൾക്ക് കുടുതൽ ശ്രദ്ധ ചെലുത്തും. ബന്ധുക്കളിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കും. ദൂരയാത്രകൾക്ക് യോഗമുണ്ട്.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
ജോലി, സമ്പാദ്യം എന്നിവയ്ക്ക് കുടുതൽ പ്രാധാന്യം നൽകും. സാമൂഹിക ഇടപെടലുകൾ വർധിക്കും. കുടുംബത്തിൽ കലഹങ്ങൾ ഉണ്ടാകുമെങ്കിലും വേഗത്തിൽ അവ പരിഹരിക്കും. നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത നിങ്ങളുടെ സമീപനം മിത്രങ്ങളെ പോലും ശത്രുക്കളാക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തും.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മറ്റുള്ളവർ പെരുമാറുന്നതിൽ സന്തോഷം തോന്നും. ഏറ്റെടുത്ത കാര്യങ്ങൾ കൃത്യസമയത്ത് തന്നെ പൂർത്തിയാക്കും. സാമ്പത്തിക കാര്യങ്ങൾക്ക് കുടുതൽ ശ്രദ്ധചെലുത്തും. കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമെങ്കിലും ജീവിത പങ്കാളിയുടെ തന്ത്രപരമായ ഇടപെടലിലൂടെ അവ പരിഹരിക്കും.
- Saturn Direct: വക്രം കഴിഞ്ഞ് ശനി നേർഗതിയിൽ, അശ്വതി മുതൽ ആയില്യം വരെ
- ശുക്രൻ ധനുരാശിയിലേക്ക്: അശ്വതി മുതൽ രേവതി വരെയുള്ള നാളുകാരുടെ ഫലങ്ങൾ
- നിങ്ങളെ തേച്ചിട്ടു പോകുമോ? പ്രണയിനിയുടെ നക്ഷത്രം നോക്കി ഫലമറിയാം
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ. 23)
ദൃഢനിശ്ചയത്തോടെയുള്ള പ്രവൃത്തികൾ വിജയം കൈവരിക്കും. തൊഴിലിടത്തിൽ ദീർഘനാളായി അനുഭവിക്കുന്ന വെല്ലുവിളിയെ അതിജീവിക്കും. കുടുംബകാര്യങ്ങൾക്ക് കുടുതൽ പ്രാധാന്യം നൽകും. സാമ്പത്തിക നഷ്ടത്തിന് സാധ്യയുണ്ട്. പഴയ സുഹൃത്തുക്കളെ കാണാനും സൗഹൃദം പുതുക്കാനും സാധ്യതയുണ്ട്.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
തൊഴിലിടത്തിൽ സമ്മർദം വർധിക്കും. പരീക്ഷ, അഭിമുഖം എന്നിവയിൽ വിജയം നേടാനുള്ള യോഗമുണ്ട്. താമസസ്ഥലം മാറുന്നതിനെപ്പറ്റി ആലോചിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് യോഗമുണ്ട്. കുടുംബ ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
സാമ്പത്തിക നഷ്ടത്തിന് സാധ്യതയുള്ളതിനാൽ പണം ശ്രദ്ധിച്ച് ഉപയോഗിക്കണം. പുതിയ പ്രണയങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. തൊഴിലിടത്തിൽ പുതിയ ഉത്തരവാദിത്വങ്ങൾ വന്നുചേരാം. ബന്ധുക്കളുമായി കലഹത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധ വേണം.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
ആത്മാർഥമായി ചെയ്യുന്ന കാര്യങ്ങൾ പൂർണ്ണതയിൽ എത്തണമെന്നില്ല. നിരാശയും സമ്മർദവും അലട്ടും. ജീവിത പങ്കാളിയുടെ വാക്കുകൾ പ്രചോദനം നൽകും. ചെലവുകൾ വർധിക്കും. പുതിയ തൊഴിലിടത്തിനെപ്പറ്റി ആലോചിക്കും. ദൂരയാത്രകൾക്ക് യോഗമുണ്ട്.
മകരം രാശി (ജനുവരി 21 - ഫെബ്രുവരി 19)
സാമൂഹിക സേവനത്തിന് കുടുതൽ സമയം ചെലവഴിക്കും. ലോട്ടറി, ഭാഗ്യപരീക്ഷണം എന്നിവയിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾക്ക് യോഗമുണ്ട്. ബന്ധുക്കളുമായി കലഹത്തിൽ ഏർപ്പെടും. തൊഴിലിടത്തിൽ പുതിയ ഉത്തരവാദിത്വങ്ങൾ വന്നുചേരും.
മീനം രാശി (ഫെബ്രുവരി 20-മാർച്ച് 20)
ആത്മാർഥമായി നിങ്ങൾ സഹായിച്ചവരിൽ നിന്ന് കയ്‌പേറിയ അനുഭവങ്ങൾ ഉണ്ടാകും. ജീവിത പങ്കാളിയുടെ ഉപദേശങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് യോഗമുണ്ട്. പുതിയ സംരഭങ്ങൾ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കും.
Read More
- Saturn Direct: വക്രം കഴിഞ്ഞ് ശനി നേർഗതിയിൽ, മകം മുതൽ തൃക്കേട്ട വരെ
- സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, Nov 17-Nov 23
- Monthly Horoscope Vrischikam: വൃശ്ചിക മാസഫലം, അശ്വതി മുതൽ രേവതി വരെ
- ശുക്രൻ ധനുരാശിയിലേക്ക്: അശ്വതി മുതൽ രേവതി വരെയുള്ള നാളുകാരുടെ ഫലങ്ങൾ
- 2024 ൽ പുതിയ വീടെന്ന സ്വപ്നം സഫലമാകും; ഈ 12 നാളുകാർ അറിയുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.