/indian-express-malayalam/media/media_files/hz1nSeriQtzlFNQ6O7E6.jpg)
Daily Horoscope: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
ചൊവ്വ അതിന്റെ വിന്യാസങ്ങൾ വളരെ വേഗം പൂർത്തിയാക്കുന്നു. ഇത് നിങ്ങളുടെ മനസ്സിലെ അവസാന കാര്യം പ്രായോഗിക യാഥാർത്ഥ്യങ്ങളായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. അശ്രദ്ധ അപകടങ്ങൾക്ക് കാരണമാകുമെന്ന് ഓർമ്മിക്കുക. അടിസ്ഥാന വിശദാംശങ്ങൾ ശ്രദ്ധിക്കുന്നതിൽ പരാജയപ്പെടരുത്. നിങ്ങളുടെ എല്ലാ നല്ല പ്രവൃത്തികളും ഇല്ലാതാക്കാൻ ചിലർ ശ്രമിക്കാം.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
നിങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. വളർച്ചയുടെ ഗ്രഹമായ വ്യാഴത്തിന് നിങ്ങളുടെ അവകാശവാദങ്ങൾ പെരുപ്പിച്ചു കാണിക്കുകയും നിങ്ങളുടെ പ്രതീക്ഷകളെ ഊതിപ്പെരുപ്പിക്കുകയും ചെയ്യുന്ന ഒരു ശീലമുണ്ട്. ഇത് നിങ്ങളെ സ്വയം ഇരട്ടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് പങ്കാളികളെ തൃപ്തിപ്പെടുത്തിയേക്കില്ല.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
പണം, അതിജീവനം, സുരക്ഷ എന്നിവയിലുള്ള ഊന്നൽ അടുത്ത കുറച്ച് ദിവസങ്ങളിൽ തുടരുമെന്ന് തോന്നുന്നു. നിങ്ങളുടെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിലൂടെയോ സമ്പാദിക്കുന്നതിലൂടെയോ ആഗ്രഹങ്ങൾ നിറവേറ്റപ്പെടാം. ഭൗതിക കാര്യങ്ങളിൽ ശരിയായ പരിഹാരം ലഭിക്കാൻ മൂന്ന് മാസം കൂടി എടുത്തേക്കാം.
കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
ഇന്നലത്തെ പ്രധാനപ്പെട്ട ചന്ദ്ര വിന്യാസം ഇന്ന് പ്രബല സാന്നിധ്യമായി തുടരുന്നു. ഇത് നിങ്ങളെ പതിവിലും കൂടുതൽ വികാരഭരിതനാക്കുന്നു. എല്ലാ വ്യക്തിപരമായ തടസ്സങ്ങളെയും പ്രൊഫഷണൽ തടസ്സങ്ങളെയും മറികടക്കാൻ കൂടുതൽ ദൃഢനിശ്ചയം എടുക്കു. നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ വിജയം ആഘോഷിക്കാം.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
ദൂരെയുള്ള മേച്ചിൽപ്പുറങ്ങൾ പച്ചപ്പുള്ളതാണെന്ന വിശ്വാസത്താൽ നിങ്ങൾ ആകുലപ്പെട്ടിരിക്കാം. എന്നാൽ നിങ്ങൾ താരതമ്യേന ഗുരുതരമായ ഒരു ഘട്ടത്തിലായിരിക്കും. ഏതെങ്കിലും തരത്തിലുള്ള തീർത്ഥാടനം മാനസികാവസ്ഥ മെച്ചപ്പെടുത്തും. നിങ്ങളുടെ ഭൂതകാലത്തിലേക്കുള്ള ഒരു ഓർമ്മ ഇതിന് നൽകാനാകും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23
ഒരു കന്നി രാശി ആയതിനാല്‍ മറ്റുള്ളവരെ മികവുള്ളവരാക്കാന്‍ നിങ്ങള്‍ പരമാവധി ശ്രമിക്കുമെന്നതില്‍ സംശയമില്ല. വ്യക്തികള്‍, കുടുംബാംഗങ്ങള്‍, നിങ്ങള്‍ക്ക് ചുറ്റുമുള്ളവരെ എന്നിവരെ. എന്നിരുന്നാലും സൂക്ഷിച്ച് ഇടപെടുക. ചിലപ്പോള്‍ ഒരു പെറിയ കാര്യത്തില്‍ അവര്‍ അമിതമായി പ്രതികരിച്ചേക്കാം.
- Meenam Month Horoscope: മീന മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
- നക്ഷത്രങ്ങളിൽ തെളിയുന്ന സ്ത്രീ മനസ്സ്-അശ്വതി മുതൽ രേവതിവരെ
- Weekly Horoscope (March 09 – March 15, 2025): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
പൂര്‍ണ്ണമായും തുറന്നതോ നേരിട്ടോ ആയ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ താല്‍പ്പര്യപ്പെട്ടേക്കാം. വിവേകത്തോടെ നിങ്ങള്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ക്ക് ലഭിക്കും. കൂടികാഴ്ചകളും പരോക്ഷ സമീപനങ്ങളും അധികമായി ഉണ്ടയേക്കാം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയോ വ്യക്തിപരമായ ചില കാര്യങ്ങള്‍ ഒഴിവാക്കുകയോ ചെയ്യരുത്. എന്നാല്‍ പടിക്ക് പുറത്തുള്ള ആ ഭാരങ്ങള്‍ നിങ്ങള്‍ നിരസിക്കണം. പ്രകോപനത്തിനോ സമ്മര്‍ദ്ദത്തിനോ വിധേയമാകുമ്പോള്‍ നിങ്ങള്‍ സംയമനം പാലിക്കണം.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ചന്ദ്രന്‍ മുന്നോട്ടുള്ള വഴിയാണ് കാണിക്കുന്നത്. ഇന്ന് നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ പ്രതിഫലം ലഭിക്കും. സാമൂഹിക പ്രതിബദ്ധതകള്‍ ചെലവുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ചിലവ് കുറയ്ക്കുന്നതിനുള്ള തീരുമാനം എടുക്കാന്‍ നിങ്ങള്‍ക്ക് അധികാരമുണ്ട്.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
സുഹൃത്തുക്കളുടെ ഉദ്ദേശങ്ങളോ പെരുമാറ്റമോ നിങ്ങള്‍ തെറ്റദ്ധരിച്ചേക്കാം. ഗ്രഹങ്ങളുടെ രീതി നിങ്ങളുടെ ജാതകവുമായി നന്നായി ചേര്‍ന്നു നില്‍ക്കുകയാണ്. യാഥാർത്ഥ്യബോധം മുൻകൂട്ടി സൂക്ഷിക്കുക. പെട്ടെന്നുള്ള തീരുമാനങ്ങള്‍ ശരിയാണെന്ന് ഇപ്പോള്‍ തോന്നിയേക്കാം, പക്ഷെ പിന്നീട് വിഢിത്തമായിപ്പോയി എന്ന് തോന്നും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
അടുപ്പമുള്ള ഒരാൾക്ക് അവഗണന തോന്നാതിരിക്കാൻ നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ തീരുമാനിച്ചു, ഇനി തിരിച്ചുവരാൻ വഴിയില്ല. വാഗ്ദാനങ്ങൾ ഒരു ആഗ്രഹപ്രകാരം നൽകാനും ചെയ്യാതിരിക്കാനും കഴിയില്ല. യഥാർത്ഥത്തിൽ, ഈ കാലഘട്ടം നിങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവുമായി മറ്റുള്ളവരോടുള്ള ഉത്തരവാദിത്തത്തെ സംയോജിപ്പിക്കുക എന്നതാണ്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
മറ്റുള്ളവരുടെ ഉത്തരവാദിത്തങ്ങളെ മാനിക്കുക, വൈകാരിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. എല്ലാ സംരംഭകരും ഇപ്പോൾ മികച്ച സാമ്പത്തിക നിലയിലാണെന്ന് കേൾക്കുന്നതിൽ സന്തോഷമുണ്ട്. നിങ്ങൾ ദീർഘവും കഠിനവുമായ ചർച്ചകൾ നടത്തുകയാണെങ്കിൽ, ഒരു മികച്ച കരാർ ഉണ്ടാക്കാം. സ്വയം മൂന്നോട്ട് പോകുന്നയാളാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും, ഭൂതകാലത്തെ ഓര്‍മകളാണ് നിങ്ങളുടെ ജീവതത്തിന്റെ ശക്തി.
Read More
- Weekly Horoscope Mar 16- Mar 22: വാരഫലം, മൂലം മുതൽ രേവതി വരെ
- Weekly Horoscope Mar 16- Mar 22: വാരഫലം, മകം മുതൽ തൃക്കേട്ട വരെ
- Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; കണ്ടക ശനി, ഏഴര ശനി, അഷ്ടമ ശനി ആർക്കൊക്കെ?
- Mercury Transit 2025: ബുധൻ നീചാവസ്ഥയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
- മാർച്ച് മാസഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.