scorecardresearch

Weekly Horoscope Mar 16- Mar 22: വാരഫലം, മകം മുതൽ തൃക്കേട്ട വരെ

Weekly Horoscope, March 16 - March 22: മാർച്ച് 16 ഞായർ മുതൽ മാർച്ച് 22 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, March 16 - March 22: മാർച്ച് 16 ഞായർ മുതൽ മാർച്ച് 22 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

Weekly Horoscope: ആദിത്യൻ മീനം രാശിയിൽ പൂരൂരുട്ടാതി -ഉത്രട്ടാതി ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ, ദ്വിതീയമുതൽ അഷ്ടമി വരെ തിഥികളിലാണ്. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ മൗഢ്യാവസ്ഥയിൽ തുടരുന്നു. വ്യാഴം ഇടവം രാശിയിൽ രോഹിണിയിലാണ്. രാഹു മാർച്ച് 17 ന്, മീനം 3 ന് ഉത്രട്ടാതിയിൽ നിന്നും പൂരൂരുട്ടാതിയിൽ പിൻഗതിയായി പ്രവേശിക്കുന്നു. കേതു കന്നിരാശിയിൽ ഉത്രത്തിലാണ്. 

Advertisment

ചൊവ്വ മിഥുനം രാശിയിൽ പുണർതത്തിൽ സഞ്ചരിക്കുന്നു. ബുധൻ്റെ സഞ്ചാരം നീചക്ഷേത്രമായ മീനം രാശിയിൽ ഉത്രട്ടാതിയിലാണ്. മാർച്ച് 18 ന് ബുധൻ്റെ മൗഢ്യം ആരംഭിക്കുന്നു. ശുക്രൻ ഉച്ചസ്ഥനായി മീനം രാശിയിലാണ്. എന്നാൽ മാർച്ച് 18 മുതൽ ശുക്രന് വക്രമൗഢ്യം സംഭവിക്കുന്നുണ്ട്. ബുധശുക്രന്മാർക്ക് ഏകകാലത്തുതന്നെ മൗഢ്യം വരുന്നത് ശ്രദ്ധേയമാണ്.

ഇപ്രകാരമുളള ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള  നക്ഷത്രങ്ങളിൽ ജനിച്ച വ്യക്തികളുടെ വാരഫലം ഇവിടെ അപഗ്രഥിക്കപ്പെടുന്നു.

മകം

ഗ്രഹങ്ങളുടെ അനിഷ്ടരാശി സഞ്ചാരം മനക്ലേശത്തിന് കാരണമാകാം. ചിലപ്പോൾ ധൈര്യക്കുറവോ, വിഷാദമോ ഉണ്ടാവും. ഇതികർത്തവ്യതാമൂഢത്വം ഭവിക്കാം. വിവേകവും ക്ഷമയും മൗനവും ഗുണകരമാവുന്നതാണ്  പെട്ടെന്ന് തീരുമാനങ്ങളിൽ എത്തരുത്. മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാനും ശ്രമിക്കണം.  വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ആത്മവിശ്വാസം വരും. ചെലവുകളിൽ മിതത്വം പാലിക്കുന്നത് നന്നായിരിക്കും. ഈശ്വര സമർപ്പണത്തിന് നേരം കണ്ടെത്തും. മക്കളെ എപ്പോഴും കുറ്റപ്പെടുത്തുന്ന രീതി ഒഴിവാക്കണം.

Advertisment

പൂരം

സൂര്യൻ, രാഹു, ബുധൻ, ശുക്രൻ എന്നീ നാലുഗ്രഹങ്ങൾ അഷ്ടമത്തിൽ സഞ്ചരിക്കുന്നതിനാൽ പുതിയ സംരംഭങ്ങളിൽ പുരോഗതി കുറയാം. പ്രേമലോലുപർക്ക് വിഷാദം ഭവിക്കുന്നതാണ്. ഒന്നിലും ശ്രദ്ധിക്കാൻ കഴിയാത്തവിധം മനസ്സിനെ ശൈഥില്യം ബാധിക്കാം.  സഹനവും മൗനവും ഇവിടെ അനിവാര്യം. കലഹ പ്രേരണകളെ ആവിധം ഒഴിവാക്കുക കരണീയം. വരവും ചെലവും എഴുതി സൂക്ഷിക്കുന്നത് നന്നായിരിക്കും. ഒപ്പം പണച്ചെലവ് നിയന്ത്രിക്കുകയും വേണ്ടതുണ്ട്. കൂട്ടുകാരുടെയോ സഹപ്രവർത്തകരുടെ യോ അഭിപ്രായം തേടുന്നത് സംഘർഷം കുറയ്ക്കാം. കുടുംബത്തിനൊപ്പം ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുന്നതാണ്.

ഉത്രം

നക്ഷത്രനാഥനായ ആദിത്യന്  ത്രിഗ്രഹയോഗം ഉള്ളതിനാൽ സൗഹൃദം ഏറുന്നതാണ്.  അതുമൂലം ഗുണവും ദോഷവും ഭവിക്കാം. പൊതുസമൂഹത്തിൽ കൂടുതലായി ഇടപഴകേണ്ടി വരുന്നതാണ്. ഏഴാം ഭാവത്തിൽ ശനി സഞ്ചരിക്കുന്നത് പ്രണയത്തെ തടസ്സപ്പെടുത്താനിടയുണ്ട്.  ദാമ്പത്യത്തിൽ അനുരഞ്ജനം അനിവാര്യമായ ഘട്ടത്തിലാവും. കൂട്ടുകച്ചവടത്തിൽ ലാഭം കുറയുന്നതാണ്. വായ്പാ തിരിച്ചടവിൻ്റെ തീയതി മാറുന്നതിന് സാധ്യതയുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആവർത്തിത ശ്രമം ആവശ്യമാവും. വസ്തുവിൽ നിന്നും ആദായം ലഭിക്കാം.

അത്തം

രാശിനാഥനായ ബുധനും ഭാഗ്യാധിപനായ ശുക്രനും വക്രമൗഢ്യാദികൾ വരുന്നതിനാൽ കരുതൽ വേണം. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയില്ല. അതോടൊപ്പം മറ്റുള്ളവർ തനിക്ക് തന്ന വാക്കും ലംഘിക്കപ്പെടും. ആരോഗ്യപരമായി ശ്രദ്ധയുണ്ടാവണം. സാമ്പത്തിക ഞെരുക്കത്തിന് സാധ്യതയുണ്ട്. യാത്രകൾ ക്ഷീണിപ്പിക്കും.  രോഗികളെ സന്ദർശിക്കാൻ നേരം കണ്ടെത്തുന്നതാണ്. മനസ്സന്തോഷം നൽകുന്ന കാര്യങ്ങൾക്ക് വിഘാതം ഉണ്ടാവാനിടയുണ്ട്. വ്യാപാര സ്ഥാപനത്തിൽ പകരക്കാരെ നിയമിക്കുന്നത് ശ്രദ്ധയോടെയാവണം.  ദിനചര്യകൾ തെറ്റാം. ഉറക്കം കുറയുന്നതാണ്.

ചിത്തിര

കാര്യസാധ്യം എളുപ്പമാവും. മിക്കപ്പോഴും പ്രായോഗിക പരിചയം  തുണയേകുന്നതാണ്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സുഗമതയുണ്ടാവും. പ്രത്യേകിച്ചും തുലാക്കൂറുകാരായിട്ടുള്ള ചിത്തിര നാളുകാർക്ക്. വാഹനത്തിൻ്റെ അറ്റകുറ്റപ്പണി കഴിയുകയാൽ സഞ്ചാരക്ലേശം നീങ്ങുന്നതാണ്. കുടുംബത്തോടൊപ്പം മാളുകളിൽ ഷോപ്പിംഗ് നടത്തുക, പുറമേ നിന്നും ഭക്ഷണം കഴിക്കുക മുതലായവയ്ക്ക് സാഹചര്യം ഉണ്ടാവും.  ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒന്നോ രണ്ടോ ദിവസം ജില്ലയ്ക്ക് പുറമേ പോകേണ്ടി വരാം. വൃദ്ധരായ മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കും.

ചോതി

വാരാദ്യം അനുകൂല ഫലങ്ങൾ കുറയാം. മനസ്സിനെ വിഷാദം ബാധിക്കാനിടയുണ്ട്. പ്രതീക്ഷിക്കാത്ത കാര്യങ്ങൾക്ക് ചെലവേർപ്പെടാം. ചെറുയാത്രകളും സാധ്യതയാണ്. ബുധൻ മുതൽ കാര്യങ്ങൾ വരുതിയിലാകുന്നതാണ്. ഇഷ്ടജനങ്ങളുടെ സാമീപ്യം ലഭിക്കും. കച്ചവടത്തിൽ നിന്നും ലാഭം കിട്ടുന്നതാണ്. വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പ്രയത്നം സഫലമാകും. ശുഭവാർത്താ ശ്രവണം പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അഭിനന്ദനം കിട്ടുന്നതാണ്. കൂടിയാലോചനകളിൽ സ്വന്തം നിലപാടുകൾ, നിർദ്ദേശങ്ങൾ എന്നിവ നിർഭയം അറിയിക്കും.

വിശാഖം

തുലാക്കൂറുകാർക്ക് പൊതുവേ ക്ഷേമം നിറഞ്ഞ കാലഘട്ടമാണ്. പ്രവൃത്തികളിലെ തടസ്സം നീങ്ങും. ലഘുപ്രയത്നത്താൽ കാര്യസാദ്ധ്യം ഭവിക്കുന്നതാണ്.  അധികാരികൾ പ്രോൽസാഹനമേകും. കുടുംബ പ്രശ്നങ്ങൾ വാരാദ്യം തലവേദന സൃഷ്ടിക്കാം. സഹിഷ്ണുതയും പ്രായോഗികതയും കൊണ്ട് അതിനെ അതിജീവിക്കാനാവും. സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്നത് കരുതലോടെ വേണം. വരവ് പ്രതീക്ഷിച്ചപ്പോലെ തന്നെയാവും. എന്നാൽ ചെലവ് അല്പം അനിയന്ത്രിതം ആകുന്നതാണ്. ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കുന്നതിന് നേരം കണ്ടെത്തും.

അനിഴം

നക്ഷത്രനാഥനായ ശനിയുടെ മൗഢ്യം തുടരുകയാണ്. ശനി സഞ്ചാരം കുംഭം രാശിയുടെ അവസാനഭാഗയിലാകയാൽ രാശിസന്ധിദോഷവും നിലവിലുണ്ട്. സ്വന്തം പണം മുടക്കി തൊഴിൽ ചെയ്യുന്നവർ "കയ്പായിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും  വയ്യ' എന്ന സ്ഥിതിയിലാവും. പഠിപ്പിൽ ആലസ്യം വന്നെത്തുന്നതാണ്.  കരാറുകൾ പുതുക്കിക്കിട്ടാൻ അധികാരികൾ തയ്യാറായേക്കില്ല. തൊഴിൽപരമായി സമ്മർദ്ദം കൂടുന്നതാണ്. വാരാദ്യ ദിവസങ്ങളിൽ പാഴ്ചെലവുകൾ കൂടാനിടയുണ്ട്. വീടുവിട്ടുനിൽക്കാൻ തോന്നും. ശത്രുക്കളെ പ്രതിരോധിക്കുകയാൽ മനസ്ഥൈര്യം ചോർന്നുപോകുന്നതാണ്. ഏകാന്തത അനുഭവപ്പെടാം.

തൃക്കേട്ട

ജീവിതത്തിൽ പരിവർത്തനത്തിൻ്റെ കാലഘട്ടമാണ്. അവ യാഥാർത്ഥ്യമാവാൻ കുറച്ചുകൂടി കാത്തിരിക്കണം. അതിനാൽ ഇപ്പോൾ പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളരുത്. അനാവശ്യമായ തിടുക്കം ഒഴിവാക്കണം. കരാറുകൾ ഒപ്പിടുന്നത് മുഴവൻ നിബന്ധനകളും പഠിച്ചറിഞ്ഞിട്ടാവണം. ബന്ധുക്കൾക്ക് സഹായം ചെയ്യേണ്ടി വരുന്നതാണ്. വിദേശത്ത് പോകാൻ ഉത്സാഹിക്കുന്നവർ അതിനുള്ള ടെസ്റ്റുകൾ പാസ്സാവും. വ്യായാമം, ആരോഗ്യസംരക്ഷണം ഇവയിലെ ജാഗ്രത ഉപേക്ഷിക്കരുത്. ഉപാസനകൾക്കും സമർപ്പണങ്ങൾക്കും അവസരം ലഭിക്കുന്നതാണ്. ധനവിനിയോഗത്തിൽ ജാഗ്രത പാലിക്കണം.

Read More

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: