scorecardresearch

Daily Horoscope March 11, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
അപ്‌ഡേറ്റ് ചെയ്‌തു
New Update
Daily Horoscope | Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളുടെ ഗ്രഹങ്ങൾ ഇപ്പോൾ സന്തോഷത്തിന് അല്പം കൂടുതൽ സാധ്യത കൽപ്പിക്കുന്നു. ഓർമ്മിക്കേണ്ട പ്രധാന കാര്യം, എല്ലാം ബുദ്ധിപൂർവം കൈകാര്യം ചെയ്താൽ നിങ്ങളുടെ സന്തോഷം നിങ്ങൾക്കു തന്നെ കണ്ടെത്താം. നക്ഷത്രങ്ങൾ മിഥ്യാധാരണകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്, അതിനാൽ വഞ്ചിക്കപ്പെടരുത്. സാമ്പത്തിക വിഷയങ്ങളിൽ നിങ്ങളുടെ പ്രവർത്തി ശരിയാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടാകാം. 

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
കൂടുതൽ തിടുക്കം കുറഞ്ഞ വേഗതയ്ക്ക് തുല്യമാണെന്നാണ് പറയുന്നത്. ഈ പ്രസ്താവന നിങ്ങളുടെ സാഹചര്യങ്ങൾക്ക് ഇത്ര പ്രസക്തമായ സമയം ഒരിക്കലും ഉണ്ടായിട്ടില്ല. നിങ്ങൾ കൂടുതൽ മുന്നോട്ട് പോകുന്തോറും, നിങ്ങൾക്ക് കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നേക്കാം. വസ്തുതകൾ മനസ്സിലാക്കാൻ അൽപ്പം അധിക സമയം എടുക്കുക. 

മിഥുനം രാശി (മെയ് 22 - ജൂൺ 21)
നിങ്ങൾ ഇപ്പോഴും സാമ്പത്തികമായി വളരെ സ്ഥിരതയിലാണ്. ഫലത്തെക്കുറിച്ച് നൂറു ശതമാനത്തിലധികം ഉറപ്പുണ്ടെങ്കിലും പുതിയ സംരംഭങ്ങളിൽ ശ്രദ്ധിക്കുക. പ്രണയ നക്ഷത്രങ്ങൾ ഇപ്പോൾ അപൂർവ്വമായി മാത്രമേ മികച്ചതായി കാണപ്പെടുന്നുള്ളു. എന്ത് സംഭവിച്ചാലും കൃപയോടെ സ്വീകരിക്കാൻ തയ്യാറാകുക.

കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടയാൻ ആർക്കും കഴിയില്ല. പ്രത്യേകിച്ച് പ്രൊഫഷണൽ വികസനങ്ങളുടെ കാര്യത്തിൽ. നിങ്ങളുടെ പക്വത കാണിക്കാനും, കൃത്യമായ തീരുമാനങ്ങൾ എടുക്കാനുള്ള മിടുക്കനാണ്. നിങ്ങളുടെ കഴിവ് പങ്കാളികളെ ആകർഷിക്കുന്നു.

Advertisment

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
പ്രശ്നങ്ങളുടെയും തത്വങ്ങളുടെയും പോരാട്ടങ്ങൾ ഒഴിവാക്കുക എന്നതാണ് ഈ ആഴ്ചയിലെ പൊതുവായ ഒരു ഉപദേശം. എല്ലാവരും അവരുടെ ലക്ഷ്യത്തെക്കുറിച്ച് ഉറപ്പുള്ളവരാകില്ല എന്നത് ഓർമ്മവേണം. ആരെയും ശ്രദ്ധിക്കാത്ത ഒരവസ്ഥയിലേക്ക് നിങ്ങൾ വളരെ എളുപ്പത്തിൽ വലിച്ചിഴക്കപ്പെടും, ശ്രദ്ധവേണം.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
നിങ്ങൾ എപ്പോഴും ശോഭനമായ ഭാവി ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന ആളല്ല. എന്നാൽ നിരാശരായ കന്നിരാശിക്കാർക്ക് ദീർഘകാല ചക്രം വളരെ ശുഭകരമാണെന്നും പന്ത്രണ്ട് മാസത്തിനുള്ളിൽ അത്ഭുതകരമായ ഭാഗ്യത്തിന്റെ ഒരു കാലഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും ഓർമ്മിപ്പിക്കട്ടെ. നിങ്ങൾക്ക് കാത്തിരിക്കണം.

തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
മറ്റുള്ളവർ നിങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദങ്ങൾ ചിലപ്പോൾ അമിതമാകും. നിങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചാൽ ആരും നിങ്ങളെ കുറ്റപ്പെടുത്തില്ല. നിങ്ങളുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കാൻ എല്ലാവരും തയ്യാറാകണമെന്നില്ല.  

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
എല്ലായ്‌പ്പോഴും ഒന്നല്ലെങ്കിൽ മറ്റൊരു ഗ്രഹം നിങ്ങളുടെ സഹായത്തിനുണ്ടാകും. ഇന്ന് ചന്ദ്രനാണ് നിങ്ങളുടെ സഹായത്തിനെത്തുന്നത്. എന്നാൽ സഹായം ലഭിക്കാൻ നിങ്ങൾ നിങ്ങളുടെ വശം ന്യായമുള്ളതാക്കേണ്ടിയിരിക്കുന്നു. എത്ര ബുദ്ധിമുട്ടാണെങ്കിലും, ഇപ്പോൾ നിങ്ങൾ ഒരു തെറ്റ് സമ്മതിക്കേണ്ടി വന്നേക്കാം. 

ധനു രാശി (നവംബർ 23 - ഡിസംബർ 22)
നക്ഷത്രങ്ങൾ സാമ്പത്തികമായി റിസ്‌ക് എടുക്കാൻ നിങ്ങളെ പ്രേരിപ്പിക്കുമ്പോൾ സന്തോഷം കണ്ടെത്താനായി വലിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. നിങ്ങളുടെ ജാതകം വിചിത്രമായി ക്രമീകരിച്ചിരിക്കുന്നതായി തോന്നുന്നു. അതിനാൽ ഇന്ന് ഏറ്റവും സുരക്ഷിതമായ വാങ്ങലുകൾ മാത്രമേ പരിഗണിക്കാവൂ. ആഡംബരങ്ങളേക്കാൾ ആവശ്യകതകൾക്ക് പ്രാധാന്യം നൽകുക. 

മകരം രാശി (ഡിസംബർ 23 - ജനുവരി 20)
നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്തതായി വീട്ടിൽ ഒന്നും സംഭവിക്കില്ല. ഒരു ബന്ധുവിന്റെ കണ്ണീരു കാണേണ്ടിവരാം. നിങ്ങൾ എന്താണ് പറയുന്നതെന്ന് ആളുകൾ ശ്രദ്ധിക്കുന്നുണ്ട്. നർമ്മബോധം നിലനിർത്താൻ ശ്രമിക്കുക. ഒന്നും അനിവാര്യമല്ലെന്ന് മനസ്സിൽ വെച്ചുകൊണ്ട്, പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് അവയെ നേരിടുക.

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
വീട്ടുജോലികളും കുടുംബയോഗങ്ങളും ആഴ്ചയിലെ വിചിത്രമായി തോന്നുന്ന സംഭവങ്ങളിൽ നിന്ന് ഒരു ആശ്വാസം നൽകിയേക്കാം. ഇവയിൽ ചിലത് സാങ്കൽപ്പികമായിരിക്കാം. എന്നാൽ മറ്റുള്ളവ യഥാർത്ഥ ജീവിതത്തിൽ സംഭവിക്കാം. സാമൂഹികമായി നേതൃത്വം വഹിക്കാൻ - ഒരുപക്ഷേ ഒരു സാംസ്കാരിക വിനോദയാത്ര സംഘടിപ്പിക്കാൻ - ഇത് ഒരു ഉത്തമ നിമിഷമാണ്.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
നിങ്ങളുടെ വ്യക്തിപരമായ ഫാന്റസികളിൽ നിങ്ങൾ സന്തോഷം കണ്ടെത്തും. ഒരു രഹസ്യ ലക്ഷ്യം നടപ്പിലാക്കാൻ നിങ്ങൾക്ക് കഴിവുണ്ടോ എന്ന് ഒന്നുകൂടി പരിശോധിക്കുക. നിങ്ങളുടെ അടുത്ത നീക്കം ഇപ്പോൾ ആസൂത്രണം ചെയ്യാൻ തുടങ്ങാം. ഒന്നാമതായി, നിങ്ങൾക്ക് എല്ലാ വശങ്ങളും ഉൾക്കൊള്ളുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

Read More

daily horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: