/indian-express-malayalam/media/media_files/hz1nSeriQtzlFNQ6O7E6.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
നിങ്ങൾക്ക് ന്യായമായതെന്ന് തോന്നുന്നതിൽ എല്ലാം നിങ്ങൾ പണം ചിലവഴിക്കുമെന്ന് തോന്നുന്നു. നിങ്ങൾ നിങ്ങളുടെ ബില്ലുകളും ചിലവുകളും അന്വേഷിച്ചാൽ ശരിക്കും നിങ്ങളിൽ നിന്നും അധികം പണം ഈടാക്കപ്പെട്ടുവെന്ന് നിങ്ങൾക്ക് മനസിലാക്കും. നിങ്ങളുടെ ഇന്നത്തെ സാമ്പത്തിക ശ്രദ്ധ ഗാർഹികമായ കാര്യങ്ങളിൽ ആയിരിക്കണം. മറ്റുള്ളവർ അവരുടെ ചിലവിനുള്ളത് കണ്ടെത്തുന്നതാണ് നിങ്ങൾക്ക് ഇഷ്ടം.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
നിങ്ങളുടെ ഔദ്യോഗിക വശങ്ങൾ മാറ്റേണ്ടതുണ്ടെന്നും നിങ്ങളുടെ ലൗകികമായ ആഗ്രഹങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്നും ഉള്ളിന്റെ ഉള്ളിൽ നിങ്ങൾക്കറിയാം. താമസിക്കാതെ തന്നെ സുഹൃത്തുക്കൾ നിങ്ങൾക്ക് ഈ കാര്യം ചൂണ്ടികാണിച്ചു തരും, നിങ്ങൾക്കത് അസ്വസ്ഥത ഉണ്ടാകുമെങ്കിലും ശരിക്കും നിങ്ങൾ അവരോട് കടപ്പാട് ഉള്ളവരായിരിക്കണം.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
നിങ്ങൾ സാധാരണ മിഥുന രാശി വ്യക്തി ആണെങ്കിൽ, ഈ ആഴ്ച നിങ്ങൾക്ക് പ്രധാനമായിരിക്കാം. അഭിപ്രായവ്യത്യാസങ്ങളും സംവാദങ്ങളും വിയോജിപ്പുകളും ഉണ്ടാകും. ഒപ്പം നിങ്ങൾക്ക് സംസാരിക്കാൻ ധാരാളം അവസരങ്ങളും ഉണ്ടാകും. നിങ്ങളുടെ സ്വപ്നങ്ങളെ ശ്രദ്ധിക്കുകയും വേണം. സ്വപ്നങ്ങൾ ചിലപ്പോൾ വസ്തുതകളേക്കാൾ കൂടുതൽ അർത്ഥമുള്ളവയാവാറുണ്ട്.
കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
നിങ്ങളുടെ പ്രതീക്ഷകളെ പ്രോത്സാഹിപ്പിക്കുകയും ഭാവനയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ആനന്ദകരമായ വിന്യാസങ്ങളിലൊന്നിലേക്ക് നിങ്ങളുടെ നക്ഷത്രങ്ങൾ പ്രവേശിക്കുകയാണ്. സൂര്യനുമായുള്ള ചന്ദ്രന്റെ ആസന്നവും കൗതുകകരവുമായ നേർക്കുനേർ വരവുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. വിധി നിങ്ങളെ പ്രത്യേക രീതിയിൽ പരിഗണിക്കുന്നതിനായി തിരഞ്ഞെടുക്കുന്നതായി തോന്നുന്നു.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
ഈ ആഴ്ചയിലെ സംഭവവികാസങ്ങൾ കഴിഞ്ഞ ആഴ്ച നിങ്ങളുടെ ചാർട്ടിനെക്കുറിച്ച് പറഞ്ഞതെല്ലാം ശക്തിപ്പെടുത്തുന്ന തരത്തിലാണ്. പലപ്പോഴും നിങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും നിങ്ങൾ ഒരു ആദർശപരവും നിസ്വാർത്ഥവുമായ മാനസികാവസ്ഥയിലാണെന്ന് നിങ്ങളുടെ നക്ഷത്രങ്ങൾ സ്ഥിരീകരിക്കുന്നു. അത് മറ്റു ദിവസങ്ങളിലും അതുപോലെ തന്നെയാണ്.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
നിങ്ങൾ തെറ്റിദ്ധരിക്കപ്പെടാം. എന്നിരുന്നാലും, നിങ്ങളുടെ വികാരങ്ങളിന്മേൽ യാതൊരു പരിധിയുമില്ലാതെ ചിലർ നടത്തിയ കടന്നുകയറ്റങ്ങൾ കാരണമുണ്ടായ കേടുപാടുകൾ തീർക്കുന്നതിനായി ഇപ്പോൾ നിങ്ങളുടെ ശക്തി കേന്ദ്രീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ ആത്മവിശ്വാസം കുറയുകയാണെങ്കിൽ, നിങ്ങൾ ഒരു വലിയ ദൗത്യത്തിലാണെന്നും നിങ്ങൾക്ക് വിശ്വസനീയമായ ഒരു തന്ത്രം ആവശ്യമാണെന്നും ഓർമ്മിക്കുക.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
പങ്കാളികളെയും പ്രിയപ്പെട്ടവരെയും നിങ്ങൾക്ക് നേർക്കുനേർ കാണാൻ കഴിയാത്ത സമയങ്ങളിലൊന്നാവാമിത്, പ്രത്യേകിച്ചും പണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ. പദ്ധതികൾ നടപ്പാക്കുകയോ, പിന്നത്തേക്കായി മാറ്റിവയ്ക്കുകയോ ചെയ്യുന്നത് കാഴ്ചപ്പാടിൽ സജീവമായ ഒരു മാറ്റമുണ്ടാക്കുന്നതിന് സഹായകരമാവും. നിങ്ങളുടെ സാമ്പത്തിക ആശങ്കകൾ പരിഹരിച്ചാൽ, നിങ്ങളുടെ വൈകാരിക സമ്മർദ്ദം ലഘൂകരിക്കാനാവും.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
വീടും കുടുംബുമായി ബന്ധപ്പെട്ട് ഒരു പ്രശ്നംപരിഹരിക്കപ്പെടാം, പക്ഷേ തൊഴിൽപരമായി വൃശ്ചികരാശിക്കാർ ഇതുവരെ പ്രശ്നങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽനിന്ന് നിന്ന് പുറത്തുകടന്നിട്ടില്ല. 'ഒരു നല്ല സൈനിക മേധാവി ഒരിക്കലും വിജയിക്കാനാവാത്ത ഒരു യുദ്ധം ആരംഭിക്കുന്നില്ല,' എന്ന സുപ്രധാനമായ ഒരു ഉപദേശം ഓർക്കുക. വാക്കുകളുടെ യുദ്ധമായിരിക്കാം നിങ്ങൾ നേരിടുന്ന പോരാട്ടം.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
വ്യക്തിപരമായും വൈകാരികമായും, കാര്യങ്ങൾ അനിശ്ചിതത്വത്തിൽ തുടരാൻ സാധ്യതയുണ്ട്, മറ്റുള്ളവർ വിജയിക്കുകയും മാന്യമായ പ്രതിബദ്ധത കാണിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്നു എന്നതിനാൽ. ക്രമീകരണങ്ങൾ തയ്യാറാക്കുന്നവർ പോലും അവ തകർക്കാൻ സാധ്യതയുണ്ട്! അതിനാലാണ് നിങ്ങളുടെ സാധ്യതകൾ തുറന്നിടേണ്ടത്.
Also Read: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതിവരെ
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
ശുക്രനും വ്യാഴവും നിങ്ങൾക്ക് അടുത്ത പങ്കാളികൾ വഴി സഹായം വാഗ്ദാനം ചെയ്യുന്നു, പക്ഷേ നിങ്ങൾ അതിനായി ആദ്യം ചോദിക്കേണ്ടതുണ്ട്. ഇപ്പോഴത്തേത് പ്രതികരിക്കാനുള്ള സമയമല്ലെന്ന് ഓർക്കുക. സ്വയം മുന്നോട്ട് നീങ്ങാൻ നിങ്ങൾ ശ്രമിക്കണം. സുരക്ഷിത ഇടങ്ങളുപേക്ഷിച്ച് മുന്നോട്ട് പോയി നിങ്ങൾക്ക് വളരാനുള്ള ഇടങ്ങൾ നിങ്ങൾ കണ്ടെത്തേണ്ടിയും വരും.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
ചില വ്യക്തികൾ നിങ്ങളുടെ മുന്നിൽ തികച്ചും പ്രസന്നവദനരായി നിൽക്കുന്നുണ്ടെങ്കിലും അവർ പലതും നിങ്ങളിൽനിന്ന് മറയ്ക്കുന്നുണ്ടാവാം. കയ്പേറിയ പല സത്യങ്ങളും നിങ്ങളോട് പറയാൻ ആളുകൾ മടിക്കുന്നുവെന്ന് നിങ്ങൾക്കറിയാം. മറുവശത്ത്, ജോലിസ്ഥലത്തെ ബന്ധങ്ങൾ ശരിക്കും ഗുണകരമായി ഭവിക്കുന്നു. മാത്രമല്ല സാമ്പത്തികമായി നിങ്ങൾക്ക് നേട്ടമുണ്ടാക്കാനും വൈകാരികമായി അഭിവൃദ്ധിപ്പെടാനും കഴിയുകയും ചെയ്യും.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
ഒരു പ്രത്യേക സാഹചര്യത്തിലേക്ക് നിങ്ങളെ കൊണ്ടുപോവുന്നതിനായി നിർബന്ധിക്കാൻ മറ്റുള്ളവർ വൈകാരിക ബന്ധങ്ങളെ ഉപയോഗിച്ചിരിക്കാം. എന്നിരുന്നാലും, നിങ്ങൾക്ക് നേട്ടമുണ്ടെന്നും മീനരാശിയുടേതായ വിവേകവും സൂക്ഷ്മതയും സംവേദനക്ഷമതയും വിജയിക്കുമെന്നും ചാന്ദ്ര വിന്യാസങ്ങൾ സൂചിപ്പിക്കുന്നു. മികച്ച ഒരു വാർത്ത നിങ്ങൾ അറിയാനിരിക്കുന്നുണ്ടെന്നും മനസ്സിലാക്കുക.
Read More: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.