/indian-express-malayalam/media/media_files/2025/07/30/nilavilakku-2025-07-30-12-36-31.jpg)
Source: Freepik
പുണർതം
സ്വന്തം കഴിവുകളിൽ വിശ്വസിക്കും. സ്വാശ്രയ ബിസിനസ്സിൽ നടത്തിയ പരിഷ്കാരങ്ങൾ ഫലം കാണുന്നതാണ്.സ്വകാര്യ കമ്പനികളിൽ ജോലിചെയ്യുന്നവർക്ക് / സാങ്കേതിക വിദഗ്ദ്ധന്മാർക്കസ്വതന്ത്രചുമതലകളോ വേതന വർദ്ധനവോ പ്രതീക്ഷിക്കാം. പുതുതലമുറയുടെ കാര്യത്തിൽ ശുഭവാർത്തകൾ കേൾക്കും. കുടുംബത്തിൽ സമാധാനമുണ്ടാവും.
അഭിപ്രായസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നതിനാൽ ശത്രുക്കളും കുറയില്ല. പഠനത്തിൽ സാമാന്യമായ പുരോഗതി ഉണ്ടായേക്കും.ഭോഗസുഖം, സുഹൃത്തുക്കളുമായി ഉല്ലാസം ഇവയ്ക്ക് അവസരം സംജാതമാകും. കൊടുക്കാനുള്ള ധനത്തിൻ്റെ കുറച്ചുഭാഗം കൊടുക്കാനായേക്കും. എന്നാൽ കിട്ടാനുള്ള ധനത്തിന് അവധി പറയപ്പെടും. പതിവ് ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്.
Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
പൂയം
ജന്മരാശിയിൽ ആദിത്യനും ബുധനും സഞ്ചരിക്കുകയാൽ കൃത്യാന്തരങ്ങളിൽ മുഴുകേണ്ടിവരും. ഔദ്യോഗികമായും അനൗദ്യോഗികമായും യാത്രകൾ വേണ്ടിവന്നേക്കും. കാര്യാലോചനകളിൽ നിലപാടുകൾ തുറന്നു പറയുന്നതാണ്. സഹപ്രവർത്തകരുമായി സംവാദത്തിലേർപ്പെടാനിടയുണ്ട്. ബിസിനസ്സിൽ തത്കാലം കൂടുതൽ ധനം മുടക്കാതിരിക്കുകയാണ് അഭികാമ്യം.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
രണ്ടാം ആഴ്ചയുടെ ഒടുവിൽ ചൊവ്വ മൂന്നാമെടത്തിലേക്ക് മാറുന്നത് അല്പം ആശ്വാസമുണ്ടാക്കും.സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. സൽകാര്യങ്ങൾക്കായും കുറച്ചൊക്കെ ധാടിമോടികൾക്കായും ധനം വിനിയോഗിക്കും. കുടുംബ കാര്യങ്ങളിൽ ശ്രദ്ധ കുറയുന്നതിനാൽ ചില പ്രശ്നങ്ങൾ ഉദയം ചെയ്യാം. അഷ്ടമത്തിലെ രാഹു അനാരോഗ്യത്തിന് ഇടവരുത്താമെന്നതിനാൽ ആരോഗ്യത്തിൽ ശ്രദ്ധവേണം.
Also Read:നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
ആയില്യം
ഭൂമിയോ വീടോ വിൽക്കുന്നതിന് അനുഭവപ്പെട്ടിരുന്ന തടസ്സം നീങ്ങാം. കൃത്യമായ ആസൂത്രണം കാര്യവിജയമുണ്ടാക്കും. ആദിത്യൻ ജന്മരാശിയിലൂടെ കടന്നുപോകുന്നത് അലച്ചിലിനും അലംഭാവത്തിനും ഇടവരുത്തിയേക്കും. തൊഴിലിൽ സ്ഥാനചലനത്തിന് സാധ്യതയുണ്ട്. അനർഹന്മാർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് മനക്ലേശം സൃഷ്ടിച്ചേക്കും.
സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിളംബത്തിന് സാധ്യതയുണ്ട്. മനസ്സാന്നിധ്യം തുണയ്ക്കും, പലപ്പോഴും. ധനവിനിയോഗത്തിൽ അച്ചടക്കം അനിവാര്യമാണ്. നല്ലതും കൊള്ളരുതാത്തതുമായ കാര്യങ്ങൾക്ക് പണച്ചെലവുണ്ടാവും. പുനരാലോചനകളോടെ പ്രവൃത്തിയിൽ ഏർപ്പെടുന്നത് വിജയത്തിന് കാരണമാകുന്നതാണ്.
Read More: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.