scorecardresearch

Daily Horoscope July 29, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Daily Horoscope | Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നിങ്ങൾ എന്തു ചെയ്യുന്നു എന്നതിനെക്കാൾ, നിങ്ങൾക്ക് എന്തറിയാം എന്നതാകും ചിലപ്പോൾ കാര്യമാകുക. ഏത് നിമിഷവും തീവ്രമായ വികാരങ്ങൾ പ്രകടമാകാൻ സാധ്യതയുള്ളതിനാൽ, നിങ്ങൾ ഒരിക്കലും അലംഭാവത്തിലേക്ക് വഴുതിവീഴരുത്. സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും സഹതാപവും പ്രചോദനവും തേടാൻ ശുക്രൻ നിങ്ങളെ പ്രോത്സാഹിപ്പിക്കും.

Advertisment

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
അടുത്ത ആഴ്ചകളിൽ സമാധാനവും സ്വസ്ഥതയും വളരെയധികം ആവശ്യമായി വരും. ഇന്ന് ഒരൽപ്പം സമയം അവരവർക്ക് വേണ്ടി ചെലവഴിക്കാൻ നീക്കി വയ്ക്കാം. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുക. കാരണം എന്തുമായിക്കൊട്ടെ, നിങ്ങളുടെ രഹസ്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
നിങ്ങളുടെ ഹൃദയം പറയുന്നത് കേൾക്കുക. കരിയറിനും ജോലിക്കും അപ്പുറത്ത് ചില നിമിഷങ്ങൾ നിങ്ങൾക്കിപ്പോൾ ആവശ്യമാണ്. പതിവ് ഊർജ്ജസ്വലതയോടെ തന്നെ മുന്നോട്ട് പോകുക. എല്ലാം ശരിയായി തന്നെ നടക്കും. പ്രായമുള്ളവരും കൂടുതൽ പക്വതയുള്ളവരും പരിചയസമ്പന്നരുമായ ആളുകളുമായുള്ള ചങ്ങാത്തം ഗുണം ചെയ്യും.

Also Read: കർക്കടകത്തിൽ അശ്വതിക്കാർ തടസങ്ങളെ പ്രതിരോധിക്കും, ഭരണിക്കാർ കടബാധ്യതകൾ തീർക്കും, കാർത്തികക്കാർക്ക് പുതിയ ജോലി കിട്ടും

Advertisment

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
നിങ്ങള്‍ക്ക് ഇപ്പോഴും അന്യതാബോധം അനുഭവപ്പെടുന്നുണ്ടാകാം. പക്ഷെ സാധാരണക്കാരെ പോലെ ആകാന്‍ നിങ്ങള്‍ക്കൊരു അവസരമുണ്ട്. അധികം വൈകാതെ തന്നെ നിങ്ങള്‍ പഴയത് പോലെയാകും. നിങ്ങളുടെ ആത്മവിശ്വാസം വീണ്ടുകിട്ടും. നിങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്താനാകും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
സാമ്പത്തിക കാര്യങ്ങളില്‍ കുറച്ച് കൂടെ ഉത്തരവാദിത്തവും വെട്ടിക്കുറയ്ക്കലും നടത്തിയാല്‍ നിങ്ങള്‍ക്ക് കുറേക്കൂടി നല്ല നിലയിലെത്താനാകും. നിങ്ങള്‍ക്ക് വിശ്വാസമുള്ള പ്രിയപ്പെട്ടവരെ തീരുമാനങ്ങള്‍ എടുക്കാനായി അനുവദിക്കുക. പറ്റില്ലെങ്കില്‍ അവര്‍ക്ക് ചില നല്ല ഉപദേശങ്ങള്‍ എങ്കിലും നല്‍കുക. പൂര്‍ത്തിയാക്കാത്ത വൈകാരിക സംഭവം ഇപ്പോഴെങ്കിലും തീര്‍ക്കണം. പഴയതും കൊണ്ട് നടക്കുന്നതില്‍ അര്‍ത്ഥമില്ല.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23 )
ഈ ആഴ്ചയിലെ രാശി ഫലം നിങ്ങളെ ഉത്തേജിപ്പിക്കുന്നതാണ്. സാമൂഹ്യബന്ധങ്ങള്‍ക്കുള്ള ആഴ്ചയാണിത്. അപ്പോഴും നിങ്ങളുടെ വ്യക്തിത്വത്തിന് പുറത്തേക്ക് പോകരുത്. പക്ഷെ ഓര്‍ക്കുക, ചെറിയൊരു കരുതല്‍ ഇല്ലെങ്കില്‍ എന്തും സംഭവിക്കാം. വളരെ സന്തുലിതമായൊരു മാനസിക അവസ്ഥയാണ് രാശിഫലം പ്രവചിക്കുന്നത്.

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
നിങ്ങളുടെ ജീവിതത്തിന്റെ ഗതി മാറ്റാന്‍ സാധിക്കുന്ന സംഭവങ്ങളായിരിക്കും വരും ദിവസങ്ങളില്‍ നടക്കുക. അനാവശ്യമായ ബന്ധങ്ങളോട് വിട പറയുകയാണ് ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത്. എല്ലാ അവസാനങ്ങളും മറ്റൊരു തുടക്കത്തിലേക്കുള്ളതാണെന്നത് ജീവിത നിയമമാണ്. അതുകൊണ്ട് നല്ലത് മാത്രം കാണുക.

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
അമിതമായ ആത്മവിശ്വാസമാണ് നിങ്ങള്‍ക്കിപ്പോള്‍ വലിയ തിരിച്ചടിയാകാന്‍ പോകുന്നത്. അപകടത്തില്‍ നിന്ന് പൂര്‍ണമായ് മാറാനായെന്ന് ബോധ്യപ്പെടും വരെ ഒരു നിമിഷം പോലും വിശ്രമിക്കരുത്. സുഹൃത്തുക്കള്‍ അവരുടെ പ്രവൃത്തികള്‍ മൂലമുണ്ടാകുന്ന വീഴ്ചകള്‍ക്ക് പോലും തെറ്റിദ്ധാരണയുടെ പുറത്ത് നിങ്ങളെ പഴി പറഞ്ഞേക്കാം.

ധനു രാശി (നവംബർ 23 - ഡിസംബർ 22)
പൊതുവെ നല്ല ദിവസമാണിന്ന്. വ്യക്തിപരമായ പ്രശ്നങ്ങളാല്‍ കഷ്ടപ്പെട്ടതിന്‍റെ വലിയ പട്ടികയൊന്നും കഴിഞ്ഞ കാലത്തുണ്ടായിട്ടില്ലെങ്കിലും ചില തടസ്സങ്ങളുണ്ടായിട്ടുണ്ട്, അങ്ങനെ അവസാനം നിങ്ങളുടെ വഴികള്‍ തെളിയാന്‍ തുടങ്ങുന്നു. അത് തന്നെയാണ് ഇന്നത്തെ സന്തോഷത്തിന്‍റെ കാരണവും.

Also Read:സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതിവരെ

മകരം രാശി (ഡിസംബർ 23 - ജനുവരി 20)
അടുത്തിടെയുണ്ടായ ചില വൈകാരിക പ്രതിസന്ധികളുടെ അവശേഷിക്കുന്ന ഭാഗങ്ങളും തുടച്ച് നീക്കേണ്ട സമയമാണ്. ഔദ്യോഗികപരവും ജോലിസംബന്ധവുമായ ബന്ധങ്ങളില്‍ ശ്രദ്ധിക്കുന്നത് നേട്ടം കൊണ്ടുവരും. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അതിനുവേണ്ടി ശ്രമിക്കണം.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
ജ്യോതിഷപരമായി, കലാപം വളരെ സൃഷ്ടിപരമായ ഒരു ശക്തിയാകും, കാരണം ഇത് ശൂന്യതയിൽ നിന്ന് പുതിയ സാധ്യതകളെ ഉത്തേജിപ്പിക്കുന്നു. നിലവിലെ സാധ്യതകളുടെ വ്യാപ്തിയിൽ നിങ്ങൾ അന്ധാളിച്ചുപോകാം, എന്നിരുന്നാലും മറ്റൊന്ന് തുടങ്ങുന്നതിനു മുമ്പ് ഒരു കൂട്ടം സാഹചര്യങ്ങൾ അവസാനിക്കാൻ നിങ്ങൾ തയ്യാറായിരിക്കണം.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
ഇത് നിർണ്ണായക കാലഘട്ടമല്ലെങ്കിൽ, എന്താണെന്ന് എനിക്കറിയില്ല. അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നിങ്ങളെ ഒരു വൈകാരിക സ്വതന്ത്ര വീഴ്ചയിലേക്ക് തള്ളിവിടുകയാണെങ്കിൽ, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്. ഒരു തുടക്കത്തിനായി, ഇത് അർഹിക്കുന്ന സ്വാതന്ത്ര്യത്തെ നിങ്ങൾക്ക് വിലമതിക്കാം. കൂടാതെ, നിങ്ങൾ ഭൂമിയിലേക്ക് ഇറങ്ങുന്ന സ്ഥലം തിരഞ്ഞെടുക്കാം.

Read More:ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

Astrology Horoscope daily horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: