/indian-express-malayalam/media/media_files/3QVVZZEpKOmWvKwFVZqL.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഈയിടെയായി നിങ്ങൾ ഒരു പുതിയ ബന്ധത്തിലേക്ക് കുതിച്ചുചാടാൻ ശ്രമിച്ചിട്ടുണ്ടാകാം. നിങ്ങളോട് മറ്റുള്ളവർ പെരുമാറുന്നതു പോലെ നല്ല രീതിയിൽ തിരിച്ചു നൽകാൻ നിങ്ങൾ കഴിവുള്ളവരാണെന്നതിൽ സംശയമില്ല. തീവ്രമായതും വ്യക്തിപരവുമായ കാര്യങ്ങൾ ഒരു വശത്ത് വയ്ക്കുക, പ്രായോഗിക കാര്യങ്ങളിലും ദൈനംദിന അതിജീവനത്തിലും പ്രവർത്തനങ്ങൾ തുടരുക. ഉടൻ തന്നെ എന്തെങ്കിലും പുതിയ സംരഭങ്ങളിലേക്ക് ഇറങ്ങുന്നതിനു മുൻപ് മറ്റുവശങ്ങളും പഠിക്കുക
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
ഇന്നത്തെ ചാന്ദ്ര വിന്യാസങ്ങൾ വിശ്രമത്തിൻ്റെ ആവശ്യകതയും സജീവമായി തുടരാനുള്ള ആഗ്രഹവും സമന്വയിപ്പിക്കുന്നു. അതിനാൽ ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാർഗം നിങ്ങളുടെ പ്രിയപ്പെട്ട താൽപ്പര്യങ്ങളോ ഹോബികളോ പിന്തുടരുക എന്നതാണ്. കൂടാതെ, ഒരു പാർട്ട് ടൈം പ്രവർത്തനം ഒടുവിൽ സാമ്പത്തിക നേട്ടങ്ങൾ കൈവരുത്തും.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
വലിയ അനന്തരഫലങ്ങളില്ലാതെ വീട്ടുജോലികൾ പൂർത്തിയാക്കി വീട്ടിൽ ചുറ്റിക്കറങ്ങാനുള്ള മികച്ച ദിവസമായിരിക്കും ഇത്. ഈ സാധ്യത ആവേശകരമാണെങ്കിലും, നിങ്ങൾ പ്രായോഗിക പരിശ്രമങ്ങളിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ, പിന്നീട് സന്തോഷത്തിനായി നിങ്ങൾ സ്വയം ഒഴിവു സമയം നൽകുമെന്ന് ഞാൻ പറയുന്നു.
കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
ഞണ്ടിൻ്റെ ചിഹ്നത്തിൽ ജനിച്ച എല്ലാവർക്കും ചില ജീവിത വസ്തുതകൾ അനിവാര്യമാണ്. ഉദാഹരണത്തിന്, നിങ്ങൾ പലപ്പോഴും വൈകാരിക സംഘർഷങ്ങളും അരക്ഷിതാവസ്ഥയും അനുഭവിക്കുന്നു, അത് സംസാരിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാണ്. അത്തരം ആഴത്തിലുള്ള വികാരങ്ങൾ തുറന്നിടാൻ തുടങ്ങേണ്ട സമയമാണിത്.
- വീട് പണി എന്ന് തുടങ്ങാം? 2024ൽ വീട് വയ്ക്കാൻ പറ്റുമോ? ഗ്രഹസ്ഥിതി അറിയാം
- ജോലിയാണോ ലക്ഷ്യം, 2024 നിങ്ങൾക്ക് എങ്ങനെ?
- പുതുവര്‍ഷത്തില്‍ തൊഴിലും പഠനവും മെച്ചപ്പെടുമോ? ജ്യോതിഷം പറയുന്നത്
- പുതുവർഷത്തിൽ 'മാംഗല്യം തന്തുനാനേന' ആർക്കൊക്കെ? ജ്യോതിഷം പറയുന്നു
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
ചില മുന്നറിയിപ്പുകൾ അവഗണിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന ഒരു പ്രവണത ഇപ്പോൾ നിങ്ങൾക്കുണ്ട്. നിങ്ങളുടെ അവബോധം പിന്തുടരാനും നിങ്ങളുടെ സ്വപ്നങ്ങൾ കേൾക്കാനും നിങ്ങൾ ശ്രമിക്കണം. സന്ദേശങ്ങൾ വളരെ സൂക്ഷ്മമായിരിക്കും, എന്നിരുന്നാലും അവ അവിടെയുണ്ടെന്ന മറക്കരുത്. ഒരു തുടക്കത്തിനായി, നിങ്ങളുടെ വികാരങ്ങളുടെ നിയന്ത്രണത്തിലാണ് നിങ്ങൾ എന്ന് ഓർക്കണം
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
നക്ഷത്രങ്ങൾക്കനുസൃതമായെങ്കിലും നിങ്ങൾ അടുത്ത ദിവസങ്ങളിൽ വീട്ടിലായിരിക്കണം. കുടുംബാംഗങ്ങളെയും നിങ്ങളോടൊപ്പം താമസിക്കുന്ന മറ്റുള്ളവരെയും ഒപ്പം ചേർത്ത് ചില വീണ്ടെടുപ്പുകൾ നടത്താനുള്ള അവസരമായി ഇതിനെ കണക്കാക്കണം. അവരോട് നിങ്ങൾ പറയുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. എന്നിരുന്നാലും, നിങ്ങളുടെ പരുഷമായ വാക്കുകൾ ചില സൂക്ഷ്മമായ അനുനയത്തോടെ നിങ്ങൾക്ക് പിന്തുണയ്‌ക്കേണ്ടി വന്നേക്കാം.
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
നിരവധി ഗ്രഹങ്ങൾ പൊതുവെ പോസിറ്റീവ് രൂപത്തിലാണ് അണിനിരക്കുന്നത്. ഇപ്പോൾ നിങ്ങളുടെ സഹായത്തിനെത്തുന്നത്, ഏറ്റവും സുന്ദരവും ആകർഷകവുമായ ആകാശഗോളമായ ശുക്രൻനാണ്. നിങ്ങളുടെ ദൈനംദിന കാര്യങ്ങൾ കൂടുതൽ മനോഹരമാക്കാൻ ശുക്രൻ സഹായിക്കും. ഏറ്റവും ചെറിയ പ്രവർത്തനങ്ങൾ പോലും ആസ്വാദ്യകരമാകും.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
പ്രായോഗിക ജോലികളിലും പ്രവർത്തനങ്ങളിലും ഏർപ്പെടാൻ ഇത് തീർച്ചയായും ഒരു നല്ല നിമിഷമാണ്. പ്രത്യേകിച്ചും നിങ്ങൾ മറ്റ് ആളുകളുമായി കൂട്ടുകൂടുകയാണെങ്കിൽ. ചെറിയ സാമൂഹിക ഒത്തുചേരലുകൾ പോലെ കുടുംബ പ്രവർത്തനങ്ങളും അനുകൂലമാണ്. ചക്രവാളത്തിൽ ഒരു രഹസ്യ പ്രണയവും അല്ലെങ്കിൽ ഒരുപക്ഷേ അംഗീകരിക്കാൻ പ്രയാസമുള്ള മറ്റ് വികാരങ്ങളും ഉണ്ടെന്ന് തോന്നുന്നു.
- വീട് പണി എന്ന് തുടങ്ങാം? 2024ൽ വീട് വയ്ക്കാൻ പറ്റുമോ? ഗ്രഹസ്ഥിതി അറിയാം
- ജോലിയാണോ ലക്ഷ്യം, 2024 നിങ്ങൾക്ക് എങ്ങനെ?
- പുതുവര്‍ഷത്തില്‍ തൊഴിലും പഠനവും മെച്ചപ്പെടുമോ? ജ്യോതിഷം പറയുന്നത്
- പുതുവർഷത്തിൽ 'മാംഗല്യം തന്തുനാനേന' ആർക്കൊക്കെ? ജ്യോതിഷം പറയുന്നു
ധനു രാശി (നവംബർ 23 - ഡിസംബർ 22)
ചെറിയ കാര്യങ്ങൾ പോലും നിങ്ങളെ നിരാശപ്പെടുത്താൻ അനുവദിക്കരുത്. രഹസ്യ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനുപകരം, നിങ്ങളുടെ പക്കലുള്ള എല്ലാ പ്രായോഗിക വൈദഗ്ധ്യവും അനുഭവപരിചയവും ഉപയോഗിച്ച് അവയെ നേരിടാൻ നിങ്ങൾ സജ്ജമാക്കണം. ആവശ്യമുള്ളിടത്ത് നിങ്ങൾ വിദഗ്ദ്ധ സഹായം തേടണം, മറ്റ് ആളുകളുമായി കൂടിയാലോചിച്ച് വേണം തീരുമാനങ്ങൾ എടുക്കാൻ.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
പുരോഗതിക്കും വളർച്ചയ്ക്കുമുള്ള അവസരങ്ങൾ പലപ്പോഴും വെല്ലുവിളികളായി വേഷംമാറുന്നു. അത് ആദ്യം ബുദ്ധിമുട്ടുകളോ പ്രശ്‌നങ്ങളോ ശ്രിഷ്ടിക്കുന്നു. എന്നിരുന്നാലും, അത്തരം സാഹചര്യങ്ങൾ മുത്തുച്ചിപ്പിയിൽ മുത്ത് ഉൽപ്പാദിപ്പിക്കുന്നതു പോലെ വൈകാരിക സമ്പത്ത് സൃഷ്ടിക്കും. അതിനായി നിങ്ങൾ ക്ഷമയോടെ കാത്തിരിക്കണമെന്നു മാത്രം.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
ചെലവുകൾക്കും നിക്ഷേപങ്ങൾക്കുമായി നിങ്ങൾക്ക് അൽപ്പം അധിക സമയവും ഊർജവും വിനിയോഗിക്കാം. എത്ര ചെറുതായാലും പ്രത്യക്ഷത്തിൽ അപ്രധാനമായാലും സമയം വേണ്ട വരും. സാമൂഹികമായ ഇടപഴകലുകൾ അൽപ്പം പരമ്പരാഗതവും സംയമനം പാലിക്കുന്നതുമായ സ്വഭാവമുള്ളതാണെങ്കിൽ അവ ഏറ്റവും ആസ്വാദ്യകരമായിരിക്കും, പഴയ വഴികളാണ് ഏറ്റവും നല്ല മാർഗം!
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
സാമൂഹിക കൂടിച്ചേരലുകൾ ചെറുതും അടുപ്പമുള്ളതുമല്ല, വലുതും വ്യക്തിത്വമില്ലാത്തതുമായി മാറണം. പ്രധാനപ്പെട്ട ധനപരമായ തീരുമാനങ്ങൾ ഇപ്പോൾ അന്തിമമായി തീർന്നിരിക്കണം. എല്ലാ വ്യക്തിപരമായ ചർച്ചകളിലും മാന്യമായതും കീഴ്‌വഴക്കമുള്ളതുമായ സമീപനം സ്വീകരിക്കുക, മറ്റുള്ളവർ കൂടുതൽ ബഹുമാനമുള്ളവരായി മാറുന്നത് നിങ്ങൾ ഉടൻ കണ്ടെത്തും.
Check out More Horoscope Stories Here
- അക്കങ്ങളിൽ തെളിയും ഭാവികാലം
- Aswathy Star Predictions: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ
- Bharani Star: ഭരണി നാളുകാർ ജീവിത ശൈലീ രോഗങ്ങളെ ശ്രദ്ധിക്കണം
- Karthika Star Predictions in malayalam: കാർത്തിക നക്ഷത്രം ജാതകം സ്വഭാവം, തൊഴിൽ, പൊരുത്തം
- മകയിരം നക്ഷത്രക്കാർ പ്രണയലോലരാണ്
- രോഹിണി നക്ഷത്രം; ജാതകം സ്വഭാവം, തൊഴിൽ, പൊരുത്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.