scorecardresearch

Daily Horoscope February 3, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Daily Horoscope February 3 2024: അസുഖകരമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ചിലപ്പോൾ വളരെയധികം ഊർജ്ജം വേണ്ടിവരുമെന്ന്, നിങ്ങളേക്കാൾ നന്നായി അറിയാവുന്ന മറ്റാരും കാണില്ല. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

Daily Horoscope February 3 2024: അസുഖകരമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ചിലപ്പോൾ വളരെയധികം ഊർജ്ജം വേണ്ടിവരുമെന്ന്, നിങ്ങളേക്കാൾ നന്നായി അറിയാവുന്ന മറ്റാരും കാണില്ല. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Daily Horoscope | Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
അസുഖകരമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ചിലപ്പോൾ വളരെയധികം ഊർജ്ജം വേണ്ടിവരുമെന്ന്, നിങ്ങളേക്കാൾ നന്നായി അറിയാവുന്ന മറ്റാരും കാണില്ല. എന്നിരുന്നാലും, വിയോജിപ്പുള്ള ഏറ്റുമുട്ടലുകൾ ഇപ്പോൾ വിവേകത്തോടെയും സംയമനത്തോടെയും ഇല്ലാതാക്കണം. ദീർഘകാലമായി നിലനിൽക്കുന്ന ഒരു ധാർമ്മിക ചോദ്യം നിങ്ങൾ കൈകാര്യം ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ കാഴ്ചപ്പാടുകൾ മാറിയതായി തോന്നാം.

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
ഗ്രഹങ്ങള്‍ നിങ്ങളുടെ ജോലി, പങ്കാളിത്തം, പണം എന്നിങ്ങനെ വ്യത്യസ്ത രീതികളില്‍ പ്രധാനമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഇന്ന് പരമ്പരാഗത ദിവസമാണ്. എന്നാല്‍ നിങ്ങള്‍ക്ക് പുതിയ ഓപ്ഷനുകള്‍ പരീക്ഷിക്കാവുന്നതാണ്. അങ്ങനെ നിങ്ങള്‍ക്ക് കുടുംബവും സൗഹൃദപരവുമായ പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കാം.

മിഥുനം രാശി (മെയ് 22 - ജൂൺ 21)
പങ്കാളികൾക്ക് ആവശ്യമായ പിന്തുണയും മാർഗനിർദേശവും നൽകുന്നതിലൂടെ നിങ്ങളുടെ സ്വന്തം വൈകാരിക ക്ഷേമം മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്താൻ അവ്യക്തമായ ഭയങ്ങളെയോ ഭാവനകളെയോ അനുവദിക്കരുത്. ഈ ആഴ്‌ച സംഭവിക്കുന്ന മിക്ക കാര്യങ്ങളും നിങ്ങളുടെ ഭാവനയിൽ യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ വളരെ വലുതായി കാണപ്പെടും.

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
സാവധാനത്തിൽ സഞ്ചരിക്കുന്ന ശനി ഗ്രഹത്തിൻ്റെ തിരിവുകളും വ്യതിചലനങ്ങളും മൂലമാണ് നിലവിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് നിങ്ങൾ വിഷമിക്കാൻ തുടങ്ങുന്നത്. ഒരു പങ്കാളിയുടെ വിശ്വസ്തത ചോദ്യം ചെയ്യപ്പെടാത്തതിനാൽ, നിങ്ങളെ ആശങ്കപ്പെടുത്തേണ്ട കാര്യമില്ല. ഈ വാരാന്ത്യത്തിലെ മുൻഗണന നിങ്ങളുടെ സ്വന്തം താൽപ്പര്യങ്ങൾ ത്യജിക്കരുത്. അത് വിലപ്പെട്ടേക്കില്ല.

Advertisment

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ പിന്‍വാങ്ങുന്നത് നല്ലതാണ്. നിങ്ങളുടെ ജീവിതത്തില്‍ ഇപ്പോള്‍ ഏറ്റവും നന്നായിരിക്കുന്നത് എന്താണെന്ന് കണ്ടെത്തുക. മറ്റെവിടെയെങ്കിലും നിങ്ങളുടെ ഊര്‍ജ്ജം ഉപയോഗിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് നിങ്ങളുടെ നിലവിലെ നിലയെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങളുടെ വിശ്വസ്തതയും ഭക്തിയും ചോദ്യം ചെയ്യപ്പെടുന്നില്ല, എന്നാൽ ആരെയും നിരാശരാക്കാതെ തന്നെ നിങ്ങൾക്ക് സ്വയം സ്വതന്ത്രനാകാൻ കഴിയുമെന്ന് നിങ്ങൾ മനസ്സിലാക്കണം. നിങ്ങൾ ലക്ഷ്യമിടുന്നത് ആശ്രിതത്വത്തേക്കാൾ പരസ്പര വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ബന്ധമാണ്. അതൊരു ഉദാത്തമായ ആദർശമായിരിക്കണം.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ഒരു മാറ്റത്തിനായി, ദീർഘകാല രൂപരേഖയിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കാം, അത്ര വേഗതയിലൊന്നും നിങ്ങൾ മുന്നേറുന്നതായി കാണപ്പെടുന്നില്ലെങ്കിലും സാഹചര്യങ്ങൾ അധികം താമസിയാതെ മാറുമെന്നാണെനിക്കു പറയുവാനുള്ളത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സാഹചര്യങ്ങൾ മാറുന്നതുവരെ നിങ്ങൾക്ക് കാത്തിരിക്കാമെന്നാണിത്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങളുടെ മനോനിലകൾ സാമാന്യമായി ഉന്നതമാണ്, വ്യാഴത്തിന്റെ ഉദാരവും ഹൃദ്യവുമായ അനുഗ്രഹങ്ങളുള്ളിടത്തോളോം അത് നിലനിൽക്കുകയും ചെയ്യും. എങ്കിലും സാധാരണമായ പതിവുകൾക്കും നിങ്ങളുടെ വളരെ സവിശേഷമായ ആഗ്രഹങ്ങൾക്കും യോജിച്ച രീതിയിലുള്ള ഒരു പ്രവർത്തനരീതി രൂപീകരിച്ചില്ലെങ്കിൽ, തളർച്ച അനുഭവപ്പെടാം.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
വിചിത്രമായ എന്തോ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമുണ്ട്, എന്നാൽ തെറ്റ് എന്താണെന്ന് നിങ്ങൾക്ക് വിരൽ ചൂണ്ടാൻ കഴിയില്ല. വാസ്തവത്തിൽ, ഇത് നിങ്ങളുടെ ഗ്രഹനിലയിലെ നിഗൂഢ മേഖലകളെ ചുറ്റിപ്പറ്റിയുള്ള ഗ്രഹ പ്രവർത്തനമാണ്, അത് നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. ജീവിതം വീണ്ടും ശാന്തമാകുന്നതുവരെ കാത്തിരിക്കുക, ഒരുപക്ഷേ അടുത്ത ആഴ്ച വരെ.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളുടെ ശാന്തമായ ഭാഗത്തെ അടുത്ത പങ്കാളികൾ വിലമതിക്കുന്നുണ്ട്, അതു ഭാഗ്യമാണ്. ചന്ദ്രൻ അല്പം അർത്ഥപൂർണ്ണത പ്രകടമാക്കുന്നതിനാൽ, നിങ്ങൾ കൂടുതൽ സാമൂഹികമാകണം. പുതിയ ഒരാൾ, നിങ്ങൾക്ക് വളരെയധികം മെച്ചപ്പെട്ട അനുഭവങ്ങൾ സമ്മാനിക്കാം, നിങ്ങളതറിയുന്നില്ല. കൂടാതെ നിങ്ങൾ എല്ലായ്‌പ്പോഴും ശരിയായിരുന്നുവെന്ന് ഒടുവിൽ നിങ്ങൾ കണ്ടെത്തും.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങളുടെ അവകാശങ്ങൾ എന്ന് വിശ്വസിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി പോരാടാൻ, ഇപ്പോൾ നിങ്ങൾക്ക് അർഹതയുണ്ട്. കുടുംബാംഗങ്ങൾക്കായി നിങ്ങൾ ചെയ്‌ത എല്ലാത്തിനും, വീട് മെച്ചപ്പെടുത്തുന്നതിന് നിങ്ങൾ നടത്തിയ എല്ലാ ശ്രമങ്ങൾക്കും ഉള്ള അംഗീകാരമാണ് ഇപ്പോൾ നിങ്ങൾക്കുള്ളത്. എന്നിരുന്നാലും, പങ്കാളികൾക്ക് തങ്ങൾ ശരിയാണെന്ന് ഒരേപോലെ ബോധ്യപ്പെട്ടേക്കാമെന്ന് നിങ്ങൾ വാശിപിടിക്കരുത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത് നിങ്ങളുടെ കുടിശ്ശിക അടയ്ക്കുക, മുൻകാല പ്രതിബദ്ധതകളെ മാനിക്കുക, ശരിയാണെന്ന് നിങ്ങൾക്കറിയാവുന്നത് ചെയ്യുക എന്നിവയാണ്. ഇഷ്ടമില്ലാത്തെ എന്തെങ്കിലും ചെയ്യാനുള്ള സമ്മർദ്ദത്തെ ചെറുക്കുന്നതിനു പകരം നിങ്ങൾക്കൊരു പരീക്ഷണത്തിനുള്ള അവസരമാക്കാം.നിങ്ങൾ പല തരത്തിൽ അച്ചടക്കമുള്ള വ്യക്തിയാണ്, പലരും വിശ്വസിക്കുന്നതിനേക്കാൾ വളരെ കൂടുതലാണ്, നിങ്ങളുടെ വിജയത്തിൻ്റെ താക്കോൽ അതിലാണ്.

Check out More Horoscope Stories Here 

Astrology Horoscope daily horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: