/indian-express-malayalam/media/media_files/hz1nSeriQtzlFNQ6O7E6.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
സൂര്യൻ ഇപ്പോഴും നിങ്ങളുടെ സാമൂഹിക ബന്ധങ്ങളെ ശക്തിപ്പെടുത്താൻ പ്രേരിപ്പിക്കുന്നു. എന്നാൽ, ഒരുമാസം വരെ നീണ്ടു നിൽക്കുന്ന ഒറ്റപ്പെടലിന്റെ ഘട്ടത്തിലേക്ക് നിങ്ങൾ കടക്കുന്നു. ഇത് ദോഷകരമല്ല, മറിച്ച് ചില സമയങ്ങളിൽ നിങ്ങൾക്ക് തനിച്ചായിരിക്കാൻ തന്നെ തോന്നും.
ഇടവം രാശി (ഏപ്രിൽ 21 - മേയ് 21)
വീടുമാറ്റമോ വലിയൊരു സ്ഥലം മാറ്റമോ അടുത്ത ആറുമാസം വൈകിയേക്കാം. ഇപ്പോൾ തന്നെ നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് ചില അടിസ്ഥാന കാര്യങ്ങൾ പരിഹരിക്കണം. ചിലപ്പോൾ ഇത് ബന്ധത്തിലെ ശക്തിപ്പെടുത്തലായിരിക്കാം, ചിലപ്പോൾ വീട്ടിലെ വലിയ ഒരു പ്രശ്നമായിരിക്കാം. നിങ്ങൾക്ക് ഏത് ആവശ്യമാണ് എന്ന് വ്യക്തമാക്കുക.
മിഥുനം രാശി (മേയ് 22 - ജൂൺ 21)
ഇപ്പോൾ ആരും നിങ്ങളോട് ഏറ്റുമുട്ടുന്നത് നല്ലതല്ല. കാരണം, നിങ്ങൾ യുദ്ധോത്സുകമായ മനോഭാവത്തിലാണ്. ആരെങ്കിലും വെല്ലുവിളിച്ചാൽ, നിങ്ങൾക്കും അതേ ശക്തിയോടെ മറുപടി നൽകും. കാരണമില്ലാതെ വഴങ്ങാൻ നിങ്ങൾ ഒരിക്കലും തയ്യാറല്ല.
കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
പണമിടപാടുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇപ്പോൾ താൽക്കാലികമായി അവസാനിച്ചു. ഇനി നിങ്ങളുടെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്കും വേണം, ഉദാഹരണത്തിന്, അവധിക്കാല യാത്ര പോലുള്ളവ. നിങ്ങളുടെ ഭാവി സാധ്യതകൾ വിദൂരബന്ധങ്ങളിലൂടെയോ വിദേശയാത്രകളിലൂടെയോ തുറക്കാനാണ് സാധ്യത.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
ഇപ്പോൾ നിങ്ങൾക്ക് മുന്നോട്ടുപോകാനുള്ള മികച്ച അവസരമാണ്. വ്യക്തിപരമായ വിഷയങ്ങളെ കുറച്ച് മാറ്റിവെച്ച് സാമ്പത്തിക കാര്യങ്ങളിലേക്ക് ശ്രദ്ധ കൊടുക്കുക. ചില വാങ്ങലുകൾ വേണ്ടിവന്നാലും, ഇപ്പോൾ സംഗ്രഹിക്കുന്നതാണ് നിങ്ങളെ കൂടുതൽ സന്തോഷിപ്പിക്കുക.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
ദൂരെയായി പോയ ചിലരെ വീണ്ടും ബന്ധിപ്പിക്കുക എന്നതാണ് നിങ്ങളുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. ജോലിസ്ഥലത്തെ ചെറിയ പ്രശ്നങ്ങൾ കുറച്ച് സൗകര്യപ്രദമായ സമീപനത്തിലൂടെ മാറ്റിവയ്ക്കാം. പങ്കാളി ഇപ്പോഴത്തെ സാഹചര്യങ്ങളിൽ അല്പം അസ്വസ്ഥനായേക്കാം, അത് ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമാക്കുക.
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
ജ്യോതിഷികൾ പലപ്പോഴും നിങ്ങളെ അലസരെന്ന് വിളിക്കാറുണ്ട്. എന്നാൽ അത് തെറ്റിദ്ധാരണയാണ്. നിങ്ങൾക്കിഷ്ടമല്ലാത്ത, നിങ്ങളുടെ മാന്യതയ്ക്ക് വിരുദ്ധമായ ജോലികളോട് നിങ്ങൾക്ക സ്വാഭാവികമായി വിരോധം തോന്നുന്നു. നിങ്ങളുടെ കഴിവുകൾ പാഴാക്കുന്നത് നിങ്ങൾ അവസാനിപ്പിക്കണം.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
ബന്ധങ്ങൾ പലപ്പോഴും ലളിതമല്ല, പ്രത്യേകിച്ച് പങ്കാളിത്തങ്ങൾ. ഇപ്പോൾ കുടുംബ ബന്ധങ്ങളെ ലളിതമാക്കാനും അനാവശ്യമായ കാര്യങ്ങൾ മാറ്റാനും സമയമായി. എന്നാൽ, ഒരു പങ്കാളിക്ക് തങ്ങളുടെ വഴികൾ തിരുത്താൻ സമയം എടുക്കേണ്ടി വരാം, അതുവരെ ക്ഷമിച്ചു കാത്തിരിക്കണം.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
വീടുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾ താമസിച്ചേക്കാം. എങ്കിലും കുടുംബത്തോടോ ഒരുമിച്ച് താമസിക്കുന്നവരോടോ അടുത്ത ബന്ധം വളർത്തിയാൽ, പല പ്രശ്നങ്ങളും സ്വാഭാവികമായി മാറും. കുടുംബബന്ധങ്ങൾ ഇപ്പോൾ നിങ്ങളെ ഏറ്റവും ശക്തരാക്കും.
Also Read: ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
നിങ്ങളുടെ പദ്ധതികളും ആശയങ്ങളും മുന്നോട്ട് കൊണ്ടുപോകുക. ഇന്ന് മറ്റുള്ളവരോട് സംസാരിച്ചാൽ, അവർ നല്ലൊരു ശ്രോതാക്കളായിരിക്കും. അത് നിങ്ങളുടെ മനസിൽ ഉള്ള വികാരങ്ങൾ തുറന്ന് പറയാൻ പ്രോത്സാഹിപ്പിക്കും. എന്നാൽ, മറ്റുള്ളവർക്ക് വിഷമമാകുന്ന കാര്യങ്ങൾ പുറത്തുപറയാതെ സൂക്ഷിക്കുക.
Also Read:വാരഫലം, മകം മുതൽ തൃക്കേട്ടവരെ
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
ശനി നിങ്ങളുടെ ജീവിതത്തിൽ സ്ഥിരമായി സ്വാധീനം ചെലുത്തുന്ന ഘട്ടത്തിലാണ്. ഇത് ചിലപ്പോൾ സാമ്പത്തിക ആശങ്കകൾ വരുത്തിയാലും, ദീർഘകാല സുരക്ഷയും സ്ഥിരതയും സമ്മാനിക്കുന്നതാണ്. കരുതലും സ്ഥിരതയുമുള്ള പദ്ധതികളിലൂടെ നിങ്ങൾ വിജയം നേടും.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
ഇപ്പോൾ പേടിയോ അലസതയോ കാണിക്കരുത്. നിങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള നല്ല അവസരം മുന്നിലുണ്ട്. ഇത് വീണ്ടും വരാൻ നാല് ആഴ്ച വേണ്ടിവരും. മറ്റുള്ളവരെ ആകർഷിക്കുന്ന കഴിവ് ഉപയോഗിച്ച് വിജയം നേടുക.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us