/indian-express-malayalam/media/media_files/2025/08/28/august-revathy-ga-06-2025-08-28-12-16-09.jpg)
പൂരൂരുട്ടാതി
ബൗദ്ധികമായ ഉണർവ്വോടുകൂടി പ്രവർത്തിക്കും. പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടുന്നതാണ്. ചുമതലകൾ സത്യസന്ധതയോടെ നിർവഹിക്കും. പുതിയ ജോലിക്കായുള്ള ശ്രമം ഫലം കാണുന്നതാണ്. വിദേശത്ത് ഗവേഷണത്തിന് അപേക്ഷിക്കും. സാമ്പത്തിക പിരിമുറുക്കത്തിന് തത്കാലം അയവുണ്ടാവും. പൂർവ്വിക സ്വത്തുക്കൾ സംബന്ധിച്ച വ്യവഹാരത്തിൽ നിന്നും പിന്മാറിയേക്കും.
/indian-express-malayalam/media/media_files/2025/08/28/august-revathy-ga-05-2025-08-28-12-16-09.jpg)
പൂരൂരുട്ടാതി
പുതിയ സംരംഭങ്ങളുടെ സാങ്കേതിക കാര്യങ്ങൾ മനസ്സിലാക്കാനായി പരിശ്രമം തുടരുന്നതാണ്. ആഗസ്റ്റ് പകുതിക്കുശേഷം അലച്ചിലും കർമ്മരംഗത്ത് ഉന്മേഷക്കുറവും വരാം. ആരോഗ്യപ്രശ്നങ്ങൾക്ക് ഉടൻ വൈദ്യസഹായം തേടേണ്ടതുണ്ട്. കാര്യാലോചനകളിൽ ഉറച്ച നിലപാട് സ്വീകരിക്കുന്നതിനാൽ ശത്രുക്കൾ സംഘടിക്കാം.
/indian-express-malayalam/media/media_files/2025/08/28/august-revathy-ga-04-2025-08-28-12-16-09.jpg)
ഉത്രട്ടാതി
ആദിത്യൻ അഞ്ചിലും ആറിലും സഞ്ചരിക്കുകയാൽ വാഗ്ദാനങ്ങൾ പാലിക്കാൻ വിളംബമുണ്ടാവും. മേലധികാരികളുടെ നിർദ്ദേശങ്ങളിൽ ചിലതെങ്കിലും പ്രാവർത്തികമാക്കാൻ കഴിഞ്ഞേക്കില്ല. ഉപജാപങ്ങളെ നേരായ വഴികളിലൂടെ നേരിടുന്നതാണ്. പൊതുപ്രവർത്തകർക്ക് എതിർപ്പേറും. ജന്മനാട്ടിലെ ക്ഷേത്ര ജീർണ്ണോദ്ധാരണത്തിന് സക്രിയമായ പങ്കുവഹിക്കുന്നതാണ്. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകാര്യമാവും.
/indian-express-malayalam/media/media_files/2025/08/28/august-revathy-ga-03-2025-08-28-12-16-09.jpg)
ഉത്രട്ടാതി
മകളുടെ വിവാഹകാര്യത്തിൽ തീരുമാനം നീളാനിടയുണ്ട്. കുടുംബ സമേതം വിനോദയാത്രകൾ ആസൂത്രണം ചെയ്യും. സാമൂഹ്യമാധ്യമങ്ങളിൽ പങ്കിടുന്ന അഭിപ്രായങ്ങൾക്ക് സ്വീകാര്യത ലഭിച്ചേക്കാം. സുഹൃദ്ബന്ധങ്ങൾ ദൃഢമാവും. പ്രണയകാര്യത്തിൽ വീട്ടുകാരുടെ നിലപാട് എന്താവുമെന്ന ചിന്ത ഉറക്കം കെടുത്തിയേക്കാം.
/indian-express-malayalam/media/media_files/2025/08/28/august-revathy-ga-02-2025-08-28-12-16-09.jpg)
രേവതി
കാര്യനിർവഹണത്തിലെ സഹജമായിട്ടുള്ള കുശലതയും ചടുലതയും അല്പം മങ്ങാനിടയുണ്ട്. പരാശ്രയത്വം ഏറും. സ്വന്തം ബിസിനസ്സിൻ്റെ വളർച്ച അല്പം മന്ദഗതിയിലാവും. കൂടുതൽ മുതൽമുടക്കുന്നതിൽ ജാഗ്രത വേണം. വായ്പയുടെ തിരിച്ചടവിന് ക്ലേശിക്കുന്നതാണ്. ഏഴിലെ ചൊവ്വയുടെ സഞ്ചാരം ദാമ്പത്യത്തെ ക്ലേശിപ്പിക്കാം. പ്രണയികൾക്കിടയിൽ ഹൃദയൈക്യം കുറയും.
/indian-express-malayalam/media/media_files/2025/08/28/august-revathy-ga-01-2025-08-28-12-16-09.jpg)
രേവതി
പരീക്ഷക്കുള്ള തയ്യാറെടുപ്പിൽ വിദ്യാർത്ഥികൾക്ക് ആലസ്യം ഉണ്ടാവാം. മാസത്തിൻ്റെ രണ്ടാം പകുതിക്കുമേൽ ഉദ്യോഗസ്ഥർ മേലധികാരികളുടെ വിശ്വാസ്യത നേടുന്നതായിരിക്കും. ഗൃഹനിർമ്മാണത്തിൽ ത്വരിതഗതി പ്രതീക്ഷിക്കാം. സഹോദരരിൽ നിന്നും ധനലാഭം ഉണ്ടായേക്കും. മാതാപിതാക്കൾക്ക് മകളുടെ ജോലിസ്ഥലത്തേക്ക് താമസം മാറ്റേണ്ടി വരാം. പുതുതലമുറയുടെ സഹവാസം ബാല്യകാലസ്മൃതികളിലേക്ക് നയിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.