scorecardresearch

Daily Horoscope August 23, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Daily Horoscope | Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
ബന്ധങ്ങളിൽ ഉണ്ടായിരുന്ന കലഹങ്ങളും അസ്വസ്ഥതകളും ഇന്നലെ വരെ നിങ്ങളെ അലട്ടിയേക്കാം. എന്നാൽ ഇന്ന് നിങ്ങളുടെ മനസ്സ് കരുത്ത് കണ്ടെത്തും. ഏറെ സ്വകാര്യമായ വിഷങ്ങൾ ഇപ്പോൾ മാറ്റിവെച്ച്, ജീവിതത്തിന്റെ ദിനചര്യ കാര്യങ്ങൾ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കുക. ഇന്ന് നിങ്ങൾക്ക് മുന്നോട്ട് പോകാനുള്ള വഴികൾ തെളിയുന്നു.

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മേയ് 21)
ഇന്നത്തെ ചന്ദ്രസ്ഥാനങ്ങൾ, വിശ്രമത്തിനും സജീവതയ്ക്കും ഒരുപോലെ ക്ഷണിക്കുന്നു. മനസ്സിന് പ്രിയപ്പെട്ട ഹോബികളിലും താൽപര്യങ്ങളിലുമാണ് സന്തോഷം കണ്ടെത്താൻ കഴിയുക. ചെറുതായി തോന്നുന്ന കാര്യങ്ങൾ പോലും മനസ്സിന് വലിയ ആശ്വാസവും സന്തോഷവും പകരുന്ന ദിനമാണ് ഇത്.

മിഥുനം രാശി (മേയ് 22 - ജൂൺ 21)
ഇന്ന് വലിയ ആഘോഷങ്ങൾക്കോ ആവേശകരമായ സംഭവങ്ങൾക്കോ സമയമല്ല. വീട്ടിലെ ചെറിയ ജോലികൾ, കാണാതെ പോകുന്ന ഉത്തരവാദിത്തങ്ങൾ എന്നിവ നിറവേറ്റാൻ അനുയോജ്യമായ ദിവസം. എന്നാൽ വൈകുന്നേരത്തോടെ സന്തോഷം പകരുന്ന ഒരു സൗഹൃദമോ ചെറിയ വിനോദവുമോ മനസ്സിനെ ഉല്ലാസത്തോടെ നിറക്കും.

Also Read: ഓഗസ്റ്റിൽ പുണർതക്കാർക്ക് കാര്യസാധ്യം, പൂയക്കാർക്ക് അലച്ചിൽ, ആയില്യക്കാർക്ക് ചെലവ് കൂടും

Advertisment

കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
വികാരങ്ങൾ അടക്കി വയ്ക്കുന്ന സ്വഭാവം പലപ്പോഴും നിങ്ങളെ അലട്ടാറുണ്ട്. ഇന്ന് അതിനെ തുറന്ന് പങ്കുവെക്കാനുള്ള ധൈര്യം നേടുക. കുടുംബത്തോടോ അടുത്ത സുഹൃത്തുകളോടോ സംസാരിക്കുമ്പോൾ മനസ്സിലെ ഭാരങ്ങൾ കുറയും. ഇങ്ങനെ പങ്കുവയ്ക്കുന്നത് തന്നെ പുതിയൊരു ആശ്വാസം നൽകും.

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
മുന്നറിയിപ്പുകളെ അവഗണിക്കുന്ന സ്വഭാവം ഇപ്പോൾ നിങ്ങളെ തെറ്റായ വഴിയിലേക്ക് നയിച്ചേക്കാം. എന്നാൽ അന്തർബോധവും സ്വപ്നങ്ങളും നിങ്ങൾക്ക് നൽകുന്ന സൂക്ഷ്മസന്ദേശങ്ങൾ ശ്രദ്ധിച്ചാൽ, കാര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറും. ജീവിതം നിങ്ങൾക്കായി തുറക്കുന്ന പുതിയ വഴികൾ കാണാൻ ശ്രമിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
കുടുംബത്തിൽ ഇപ്പോൾ നിങ്ങളുടെ വാക്കിന് ശക്തിയുണ്ട്. നിങ്ങൾക്ക് വീട്ടിലെ കാര്യങ്ങളിൽ നിയന്ത്രണം പുലർത്താം. സാമ്പത്തിക സമ്മർദങ്ങൾ അലട്ടിയാലും, കുടുംബ-സ്വത്ത് സംബന്ധിച്ച വലിയ തീരുമാനങ്ങൾ അടുത്ത ആഴ്ച അവസാനം വരെ മാറ്റിവെക്കുന്നതാണ് നല്ലത്. സഹനത്തോടെയും നിയന്ത്രണത്തോടെയും മുന്നോട്ട് നീങ്ങുക.

Also Read: വർഷഫലം; അശ്വതി മുതൽ രേവതി വരെ

തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
ഗ്രഹനിലകൾ ഇന്ന് നിങ്ങളെ പിന്തുണയ്ക്കുന്നു. ദിവസേനയുള്ള ജോലികൾ കൂടുതൽ എളുപ്പവും ആസ്വാദ്യകരവുമായിരിക്കും. ശുക്രന്റെ അനുഗ്രഹം കൊണ്ട് മനസ്സ് സമാധാനവും സൗഹൃദവും നിറയും. പക്ഷേ, സൗഹൃദത്തിനും ആത്മബന്ധങ്ങൾക്കും തുടക്കം കുറിക്കാൻ ആദ്യ പടി വയ്ക്കേണ്ടത് നിങ്ങളാണ്.

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
ഇന്ന് പ്രായോഗിക ജോലികൾക്കും ചെറിയ കൂട്ടായ്മകൾക്കും അനുയോജ്യമായ ദിനം. സ്വന്തം കൈകൊണ്ട് ചെയ്യുന്ന പ്രവർത്തനങ്ങൾ മനസ്സിന് നിറവേകും. കൂടാതെ, പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങൾ സഫലമാക്കാൻ ചെയ്യുന്ന ചെറിയ സഹായങ്ങളും ബന്ധങ്ങളിൽ മധുരം പകരും.

ധനു രാശി (നവംബർ 23 - ഡിസംബർ 22)
ചെറിയ പ്രശ്നങ്ങൾ കൊണ്ട് നിരാശരാകാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക. രഹസ്യമായോ മറച്ചുവെച്ചോ കിടക്കുന്ന വിഷമങ്ങൾ ഇന്നാണ് നേരിടേണ്ടത്. ആവശ്യമുണ്ടെങ്കിൽ വിദഗ്ധരുടെ സഹായം തേടുക, കാരണം എല്ലാം തനിച്ച് കൈകാര്യം ചെയ്യുന്നത് നിങ്ങളെ ക്ഷീണിപ്പിക്കും.

Also Read: ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

മകരം രാശി (ഡിസംബർ 23 - ജനുവരി 20)
ജീവിതത്തിൽ വരുന്ന വെല്ലുവിളികളെ പേടിക്കാതെ സ്വീകരിക്കുക. കാരണം, ഇന്ന് കാണുന്ന ബുദ്ധിമുട്ടുകൾ തന്നെയാണ് നാളെയുടെ നേട്ടങ്ങൾക്ക് അടിത്തറയാകുന്നത്. ഓയ്‌സ്റ്ററിനുള്ളിലെ മുത്തുപോലെ, പ്രശ്നങ്ങൾക്കുള്ളിൽ തന്നെ അവസരങ്ങൾ ഒളിഞ്ഞിരിക്കുന്നു.

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
സാമ്പത്തിക കാര്യങ്ങൾക്കും ചെറുതായാലും നിക്ഷേപങ്ങൾക്കും ശ്രദ്ധ ചെലവഴിക്കുക. സാമൂഹിക സംഗമങ്ങളിൽ പരമ്പരാഗതവും നിയന്ത്രിതവുമായ അവസരങ്ങൾ ആണ് കൂടുതൽ സന്തോഷം നൽകുക. സാഹസിക തീരുമാനങ്ങളും വേഗത്തിലുള്ള മാറ്റങ്ങളും ഒഴിവാക്കുക.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
ഇന്ന് വലിയ കൂട്ടായ്മകളിൽ പങ്കെടുക്കുക. ചെറിയതും അടുപ്പമുള്ളതുമായ സംഗമങ്ങളെക്കാൾ അത് നിങ്ങൾക്ക് സന്തോഷം നൽകും. പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങൾ ഇതിനകം എടുത്തിരിക്കണം. വ്യക്തിപരമായ സംഭാഷണങ്ങളിൽ വ്യക്തതയും ലളിതത്വവും പുലർത്തുക. നിങ്ങളുടെ തുറന്ന സമീപനം ബന്ധങ്ങളെ കൂടുതൽ സന്തോഷകരവും സ്ഥിരവുമാക്കും.

Read More:സെപ്റ്റംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

Astrology Horoscope daily horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: