/indian-express-malayalam/media/media_files/2025/08/20/august-punartham-ga-01-2025-08-20-09-03-08.jpg)
പുണർതം
തൊഴിലിടത്തിൽ കൂടുതൽ സമയം ചെലവഴിക്കേണ്ട സാഹചര്യം ഉണ്ടാവുന്നതാണ്. അധികാരികളുടെ നിർദ്ദേശങ്ങൾ അപ്രായോഗികമായി അനുഭവപ്പെടും. എന്നാൽ ചൂണ്ടിക്കാണിക്കാനാൻ മടിക്കും. വിദ്യാർത്ഥികൾ അലസരാവുന്നതാണ്. കുടുംബ പ്രശ്നങ്ങൾ തലവേദന സൃഷ്ടിക്കാനിടയുണ്ട്. വേതന വർദ്ധനവിനുള്ള അപേക്ഷയ്ക്ക് കൃത്യമായ മറുപടി ലഭിക്കണമെന്നില്ല.
/indian-express-malayalam/media/media_files/2025/08/20/august-punartham-ga-02-2025-08-20-09-03-08.jpg)
പുണർതം
വാഹനം വാങ്ങാൻ ഇപ്പോൾ ഗ്രഹാനുകൂല്യം ഇല്ല എന്നറിയണം. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കാര്യസാധ്യം സുഗമമാവും. പാരമ്പര്യമായി ചെയ്തുപോരുന്ന തൊഴിലുകളിൽ വിജയിക്കാൻ കഴിയുന്നതാണ്. അന്യനാട്ടിൽ കഴിയുന്നവർക്ക് കുടുംബത്തിനൊപ്പം ചേരാനായേക്കും. സ്വതന്ത്രമായി ചെയ്യുന്ന ബിസിനസ്സിൽ വരുമാനം വർദ്ധിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/08/20/august-punartham-ga-03-2025-08-20-09-03-08.jpg)
പൂയം
ജന്മത്തിലും രണ്ടിലുമായി ആദിത്യൻ സഞ്ചരിക്കുകയാൽ കർമ്മമേഖലയിൽ സമ്മർദ്ദങ്ങളുണ്ടാവും. കാര്യവിജയത്തിന് പരാശ്രയത്വം വേണ്ടി വരുന്നതാണ്. ചെറുപ്പക്കാരുടെ തൊഴിൽ അന്വേഷണം തടസ്സപ്പെടാം. അലച്ചിൽ, വഴിനടത്ത ഇവയുണ്ടാവുന്നതാണ്. പൊതു പ്രവർത്തനത്തിൽ വെല്ലുവിളികൾ ഉയർന്നേക്കും. സുഹൃത്തുക്കളുടെ പിന്തുണ ആശ്വാസമേകും.
/indian-express-malayalam/media/media_files/2025/08/20/august-punartham-ga-04-2025-08-20-09-03-08.jpg)
പൂയം
സർക്കാരിൽ നിന്നും അനുകൂലമായ നടപടികൾ പ്രതീക്ഷിക്കാം. ഊഹക്കച്ചവടത്തിൽ നേട്ടങ്ങൾ നാമമാത്രമായിരിക്കും. ബിസിനസ്സ് സ്ഥാപനത്തിന് ശാഖ തുടങ്ങാനുള്ള ശ്രമം നീണ്ടുപോയേക്കാം. ഗൃഹനിർമ്മാണത്തിന് ധനം കണ്ടെത്തുവാൻ കഴിയുന്നതാണ്. ഓൺലൈൻ ബിസിനസ്സിലും മുന്നോട്ട് പോകുവാനാവും. ആരോഗ്യ കാര്യത്തിൽ അലംഭാവമരുത്.
/indian-express-malayalam/media/media_files/2025/08/20/august-punartham-ga-05-2025-08-20-09-03-08.jpg)
ആയില്യം
ആദിത്യൻ, വ്യാഴം, രാഹു തുടങ്ങിയ ഗ്രഹങ്ങൾ അനിഷ്ടസ്ഥിതി തുടരുകയാൽ ലക്ഷ്യം നേടുക എളുപ്പമാവില്ല. അധികാരികൾ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിച്ചേക്കും. ആവശ്യങ്ങൾ ബധിരകർണ്ണങ്ങളിലാവും പതിക്കുക. വരവിലും ചെലവ് അധികരിക്കുന്നതാണ്. ആഢംബരം നിയന്ത്രിക്കാൻ കഴിഞ്ഞേക്കില്ല. വഴിനടത്തയും അലച്ചിലുമേറുന്നതാണ്. പ്രണയികൾ ഭാവി സംബന്ധിച്ച തീരുമാനം കൈക്കൊള്ളും.
/indian-express-malayalam/media/media_files/2025/08/20/august-punartham-ga-06-2025-08-20-09-03-08.jpg)
ആയില്യം
സഹോദരനിൽ നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കാം. വിദേശത്തുകഴിയുന്ന വർക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാൻ നാട്ടിലെത്താനാവും. കരാർ പണികൾ, ചെറുസംരംഭം ഇവ ലാഭകരമാവുന്നതാണ്. നവീന ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വന്തമാക്കും. എതിർപ്പുകളെ പരാജയപ്പെടുത്താൻ കഴിഞ്ഞേക്കും. ആരോഗ്യപരമായി കരുതലുണ്ടാവണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.