scorecardresearch

Daily Horoscope August 04, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Horoscope | Astrology

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
കുട്ടികളും യുവാക്കളുമായുള്ള ബന്ധം മോശമാണെങ്കിൽ, ഭൂതകാലത്തെ മറന്ന് ഇവിടം മുതൽ ലളിതവും സംതൃപ്തവുമായ സമയം കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടുതൽ ടെൻഷനുകൾ ഉണ്ടാകും, പക്ഷേ അതെല്ലാം നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഓർക്കുക, സംയമനം പാലിക്കുന്നത് ആളുകളെ ആകർഷിക്കുന്നു.

Advertisment

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
വളരെക്കാലമായി കുഴിച്ചുമൂടപ്പെട്ട കാര്യങ്ങളിൽ സൂര്യൻ ഇപ്പോൾ പുതിയ വെളിച്ചം വീശാൻ തുടങ്ങുകയാണ്. സമീപകാല കുടുംബ പ്രശ്നങ്ങൾക്ക് ശേഷം നിങ്ങൾ മിടുക്കനാണെങ്കിൽ, മറ്റു പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് രണ്ടു ആഴ്ചകൾ കൂടിയുണ്ട്. പങ്കാളികളോട് അവർ എന്താണ് ചിന്തിക്കുന്നതെന്ന് ചോദിച്ച് തുടങ്ങുക, അവർക്ക് എങ്ങനെ തോന്നുന്നുവെന്ന്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)
മറ്റുള്ളവർ വളരെ വിചിത്രമായി പെരുമാറുന്നത് എന്താണെന്ന് നിങ്ങൾക്ക് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ഒരുപക്ഷെ തെറ്റായ ഇടത്താകും നോക്കുന്നത്. നിങ്ങളുടെ ഗ്രഹങ്ങൾപറയുന്നത് അതിന്റെ ഉത്തരങ്ങൾ മറ്റുള്ളവരെക്കാൾ നിങ്ങൾക്ക് ഉള്ളിൽ തന്നെയാണെന്നാണ്. ചിലപ്പോൾ നിങ്ങളുടെ പ്രവർത്തികൾക്ക് അപ്രതീക്ഷിതമായ ഫലങ്ങൾ പോലും ഉണ്ടായേക്കാം.

Also Read: ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
സൂര്യൻ അതിന്റെ സ്ഥാനവും ഗ്രഹ ബന്ധങ്ങളും ക്രമീകരിക്കുന്നു. ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കാും ഭാവിയെക്കുറിച്ച് പദ്ധതികള്‍ ആവിഷ്കരിക്കാനും അനുയോജ്യമായ സമയമാണ്. പണം ഉപയോഗിക്കുന്ന കാര്യത്തില്‍ രണ്ട് തവണ ചിന്തിക്കുക.

Advertisment

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവര്‍ മനസിലാക്കേണ്ടതുണ്ട്. ആവശ്യമെങ്കിൽ നിങ്ങൾക്ക് ആളുകളെ ആകർഷിക്കാൻ കഴിയും. നിങ്ങൾക്ക് അവരെ കുറച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യാം. പക്ഷേ ഇപ്പോഴും ചില കാര്യങ്ങളില്‍ അവ്യക്തത തുടരുന്നതിനാല്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ അൽപ്പം കൂടി വൈകിപ്പിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
വികാരങ്ങള്‍ സ്വയം അടക്കിപ്പിടിക്കുന്ന രീതിയാണ് നിങ്ങളുടേത്. എന്നിട്ടും ചില സാഹചര്യങ്ങളില്‍ ഇതിന് മാറ്റമുണ്ടാകാം. മറ്റുള്ളവരെ പോലെ വികാരഭരിതരായേക്കാനിടയുണ്ട്. നിങ്ങളുടെ പാഷനുമായി മുന്നോട്ട് പോകാന്‍ അനുയോജ്യമായ സമയമാണ്.  വസ്തുതകള്‍ ഉപയോഗിച്ച് വേണം മറ്റുള്ളവരെ നേരിടാന്‍. 

Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
മറ്റ് പല വ്യക്തികളേയും പോലെ ബുധനാഴ്ചയും വ്യാഴാഴ്ചയും നിങ്ങളുടെ മാനസികാവസ്ഥ മാറാന്‍ സാധ്യതയുണ്ട്. ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങല്‍ കഴിയുന്നത്ര വേഗം ചെയ്യുക. ആഴ്ചയുടെ അവസാനത്തോടെ പങ്കാളികൾ നിങ്ങളുടെ നിർദ്ദേശങ്ങള്‍ തെറ്റിദ്ധരിക്കുന്നതിനുള്ള സാധ്യതയുണ്ട്.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
തൊഴില്‍ മേഖലയില്‍ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. പല വൃശ്ചിക രാശിക്കാർക്കും ജീവിതത്തില്‍ പൂർണ്ണമായ മാറ്റത്തിന് സാധ്യതയുണ്ട്. ദീര്‍ഘകാലമായുള്ള ഒരു അഭിലാഷം പൂര്‍ത്തികരിക്കാന്‍ പോവുകയാണ്.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങൾ പതിവിലും അൽപ്പം കൂടുതൽ വൈകാരികമായിരിക്കും. ജോലിസ്ഥലത്തും വീട്ടിലും മറ്റ് ആളുകളുമായുള്ള ഇടപാടുകളിലും നിങ്ങൾക്ക് നേട്ടമുണ്ടായേക്കും. നിങ്ങളുടെ കഴിവുകള്‍ വിവേകത്തോടെ ഉപയോഗിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ അന്തിമ തീരുമാനത്തിലെത്തിയില്ലെങ്കില്‍ ഒന്നിലും മുന്‍കൈ എടുക്കരുത്.

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളുടെ ഹൃദയത്തിനെ ആഴത്തിൽ സ്പർശിക്കുന്ന ഒരു പുതിയ വികസനം നിങ്ങളെ സന്തോഷിപ്പിക്കും, പക്ഷേ അത് നിങ്ങളെ വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കാം. ഉദാരമായ ഒരു കാര്യം ചെയ്യാൻ നിങ്ങൾ ഒരുങ്ങുകയാണെങ്കിൽ, നിങ്ങളെ അതിൽ നിന്ന് തടയാൻ ആരെയും അനുവദിക്കരുത്. എപ്പോഴും തിളങ്ങി നിൽക്കുന്നുവെന്ന് മറ്റുള്ളവർ ചിന്തിക്കുന്നതിനെ ഭയപ്പെടരുത്, അത് വേണമെങ്കിൽ പുറത്തുകാണിക്കാനുള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
കുടുംബത്തിന്റെ സ്വാധീനങ്ങൾ സൗഹാർദ്ദപരമാണ്, അതിനാൽ സ്വാഗതാർഹമായ ഇടപെടലുകൾ പരമാവധി പ്രയോജനപ്പെടുത്തുകയും മുൻകാല തെറ്റിദ്ധാരണകൾ പരിഹരിക്കുകയും ചെയ്യുക. ഒരു സുഹൃത്തോ സഹപ്രവർത്തകനോ നിങ്ങളോട് സംസാരിക്കാൻ താത്പര്യപ്പെടുന്നുണ്ട്, സംസാരിക്കണോ എന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ, മുന്നോട്ട് പോവുക.

Also Read: ചിങ്ങ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളുടെ വ്യക്തിഗത പദ്ധതികൾ വളരെ തുറന്നതും മറ്റു ഓപ്‌ഷനുള്ളവയുമായി നിലനിർത്തുക. നിങ്ങൾ ഒഴുക്കിനൊപ്പം പോകുക മാത്രമാണ് ചെയ്യേണ്ടതെന്ന് ചിലർ പറയും, എന്നാൽ മറ്റുള്ളവർ യാഥാർഥ്യവുമായി ഒത്തുപോകുന്നില്ലെന്ന് നിങ്ങൾ മനസിലാക്കണം. നിങ്ങളുടെ സ്വകാര്യ ഇടങ്ങളിലേക്ക് നുഴഞ്ഞുകയറുന്നവരെ അഭിനന്ദിക്കരുത്.

Read More: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

Astrology Horoscope daily horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: