scorecardresearch

ചിങ്ങത്തിൽ പുതിയ വീടെന്ന സ്വപ്നം സഫലമാവുക ഏതൊക്കെ നാളുകാർക്ക്?

ചിങ്ങമാസത്തിലെ നക്ഷത്രഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

ചിങ്ങമാസത്തിലെ നക്ഷത്രഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
new home

Source: Freepik

ഭരണി

പഞ്ചമഭാവത്തിൽ ആദിത്യൻ സ്വക്ഷേത്ര ബലവാനാവുകയാൽ ബുദ്ധിശക്തിയാൽ നേട്ടങ്ങളുണ്ടാവും. സമ്പാദ്യം ഉയരുന്നതായിരിക്കും. തൊഴിലിൽ അഭ്യുദയം ഉണ്ടാവുന്ന കാലമാണ്. പ്രൊജക്ടുകൾക്ക് സ്വീകാര്യത കിട്ടും. നിഗമനങ്ങളും നിരീക്ഷണങ്ങളും ശരിയെന്ന് തെളിയിക്കപ്പെടും. കണക്കുകൂട്ടലുകൾ ശരിയായ് വരാം. മക്കൾക്ക് നാനാതരത്തിൽ ശ്രേയസ്സുണ്ടാവുന്നതാണ്. ജന്മനാട്ടിലേക്ക് പോകാനും പിതൃമാതൃ ബന്ധുക്കളെ സന്ദർശിക്കാനും സാഹചര്യം ഉരുത്തിരിയും. ഭൂമി/ വസ്തു/ ഗൃഹം ഇവ സംബന്ധിച്ച ചില തീരുമാനങ്ങൾ കൈക്കൊള്ളാനിടയുണ്ട്. എതിർക്കുന്നവരെ തമസ്കരിക്കാനുള്ള മനശ്ശക്തി നേടുന്നതാണ്. പഠിപ്പിൽ ഉന്നമനം ഉണ്ടാവും. ചെറിയ ആരോഗ്യപ്രശ്നങ്ങൾ വലയ്ക്കാം. ഏഴരശ്ശനി തടസ്സങ്ങളുടെ രൂപം കൈക്കൊള്ളാം.

Advertisment

കാർത്തിക

നിലവിലെ സാഹചര്യങ്ങൾ തുടരുന്നതാണ്. വലിയ മാറ്റം തൊഴിൽ രംഗത്ത് പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ പ്രൈവറ്റ് സ്ഥാപനത്തിൽ ഉത്സവ സീസൺ പ്രമാണിച്ച് താത്കാലിക ജോലി / ദിവസ വേതന ജോലി ലഭ്യമാവും.  സംരംഭകർക്ക് ചില നേട്ടങ്ങൾ വന്നെത്തും.  ബാങ്കിൽ നിന്നും വായ്പ ലഭിക്കുവാനിടയുണ്ട്. കടബാധ്യത പരിഹരിക്കാൻ വഴി തെളിയുന്നതാണ്. പുതുസൗഹൃദങ്ങൾ ഉദയം ചെയ്യും.  ബന്ധുഭവനം സന്ദർശിച്ച് രോഗികൾക്ക് ആശ്വാസം പകരും. ജന്മനാട്ടിൽ വരാൻ അമിത തുക നൽകി ടിക്കറ്റെടുക്കുവാൻ നിർബന്ധിതരാവും. മകൻ്റെ ശാഠ്യത്തിന് വഴങ്ങി ഇരുചക്ര വാഹനം വാങ്ങാൻ ഒരുങ്ങും. ചിരകാലാഭിലാഷിതമായ ഗൃഹനിർമ്മാണം സംബന്ധിച്ച ചർച്ചകൾ കുടുംബത്തിൽ സജീവമായേക്കും.

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

മകയിരം

കാര്യതടസ്സവും ക്ലേശങ്ങളും കഴിഞ്ഞകാല കഥകളായി മാറുന്നതാണ്. ഗുണാനുഭവങ്ങളുടെ പുതിയ സൂര്യോദയം അനുഭവത്തിൽ വരും.  ഔദ്യോഗികമായി അനുകൂലമായ അന്തരീക്ഷമാവും. സ്വാധീനത വർദ്ധിക്കുന്നതാണ്.  തൊഴിൽ തേടുന്നവർക്ക് കാത്തിരുന്ന അവസരങ്ങൾ മുന്നിലെത്തും. ബിസിനസ്സിൽ കൂടുതൽ കരുത്താർജ്ജിക്കും. രാഷ്ട്രീയത്തിലും പൊതുപ്രവർത്തനത്തിലും മുന്നേറ്റമുണ്ടാവും.  ഗൃഹനിർമ്മാണം പൂർത്തിയാക്കി കേറിത്താമസം സാധ്യമായേക്കും.  ഉയർന്നതരം ഇലക്ട്രോണിക് ഉല്പന്നങ്ങൾ മാസവായ്പ വ്യവസ്ഥയിൽ സ്വന്തമാക്കുന്നതാണ്. പ്രണയികൾക്ക് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാൻ സാഹചര്യം സംജാതമാകും. ജീവിതശൈലീ രോഗങ്ങളുടെ കാര്യത്തിൽ കരുതൽ ആവശ്യമാണ്.

Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ

പൂരം

ജന്മരാശിയിൽ ആദിത്യനും ജന്മനക്ഷത്രത്തിൽ കേതുവും രണ്ടാമെടത്തിൽ ചൊവ്വയും സഞ്ചരിക്കുകയാൽ പതിനൊന്നാം വ്യാഴത്തിൻ്റെ ഗുണാനുഭവങ്ങൾ കുറയാം. ന്യായമായവ നേടാൻ സമ്മർദ്ദം വേണ്ടതായി വന്നേക്കും. ധനവരവ് തടസ്സപ്പെടുന്നതാണ്. അദ്ധ്വാനഭാരം അധികരിക്കും. പുതിയ തൊഴിലിൽ പ്രവേശിക്കാനാവും. അഷ്ടമശനി ആരോഗ്യത്തെ ബാധിക്കാനിടയുള്ളതിനാൽ കരുതൽ വേണം. ഏഴിലെ രാഹു ജീവിത പങ്കാളിക്ക് ക്ലേശങ്ങളേകും. ചെറുപ്പക്കാരുടെ വിവാഹ കാര്യത്തിൽ അച്ഛനമ്മമാർ അന്വേഷണം തുടരേണ്ടതുണ്ട്. അനുരാഗപാതയിൽ കല്ലും മുള്ളും നിറയുന്നതാണ്. പ്രവാസം നയിക്കുന്നവർക്ക് നാട്ടിലെത്താനാവും. ജന്മനാട്ടിൽ ഗൃഹം നിർമ്മിക്കുക എന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് കൂടുതലടുക്കും.

Advertisment

Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ

പൂരാടം

ഗ്രഹങ്ങളുടെ അനുകൂലസ്ഥിതിയാൽ ജീവിതത്തിൽ പുരോഗതിയുണ്ടാവും. കഷ്ടസ്ഥിതിയിൽ നിന്നും സന്തോഷ സാഹചര്യങ്ങളിലേക്ക് ഉയർത്തപ്പെടുന്നതാണ്. ജോലിയിൽ അഭ്യുദയം സ്വാഭാവികമാവും. തൊഴിൽ തേടിയുള്ള അലച്ചിൽ അവസാനിക്കും. ബിസിനസ്സ് രംഗം സക്രിയമാവുന്നതാണ്. ധനപരമായ സമ്മർദ്ദങ്ങൾ കുറഞ്ഞു തുടങ്ങും. പ്രണയജീവിതം സാഫല്യത്തിലേക്ക് കടക്കാം. അവിവാഹിതർക്ക് വിവാഹം സിദ്ധിക്കുന്നതാണ്. പിതാവിന് തൊഴിൽ / കല എന്നിവയിൽ ഉയർച്ച കൈവരും. പൊതുപ്രവർത്തനത്തിൽ ആദരിക്കപ്പെടും. ഗൃഹനിർമ്മാണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതാണ്. ഭാഗ്യാനുഭവങ്ങൾ ശ്രേയസ്സിനിടയേകും. കുടുംബ ജീവിതം സുഖകരമായി തുടരാനാവും. ഭൗതിക ചര്യകൾക്കൊപ്പം ആത്മീയ ഉണർവ്വും പ്രതീക്ഷിക്കാം.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: