/indian-express-malayalam/media/media_files/2025/09/03/chingam-vishakam-2025-09-03-16-32-02.jpg)
Source: Freepik
വിശാഖം
ധാരാളം അവസരങ്ങൾ സംജാതമാകുന്ന കാലഘട്ടമാണ്. ഉദ്യോഗത്തിലുള്ളവർക്ക് അധികാരമുള്ള ചുമതലകൾ കിട്ടാം. തൊഴിൽ രംഗത്തും വ്യക്തിജീവിതത്തിലും സമ്മർദ്ദം കുറയുന്നതാണ്. വാഗ്ദാനങ്ങൾ ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞേക്കും. ജോലിയിൽ നിന്നും വിരമിച്ചവർക്കും തുടർ അവസരങ്ങൾ തേടി വരാം. പന്ത്രണ്ടിലെ ചൊവ്വ പ്രവാസ സാധ്യതകൾ സൃഷ്ടിച്ചേക്കും.
മകളുടെ ഒപ്പം ജോലിസ്ഥലത്തിനടുത്ത് താമസം മാറാനിടയുണ്ട്. മകൻ്റെ പഠിപ്പിൽ ഉൽക്കണ്ഠകൾ ഉണ്ടാവാം. രാഹുവിൻ്റെ പഞ്ചമസ്ഥിതി ചില മാനസിക ക്ലേശങ്ങൾ സൃഷ്ടിക്കും. വീടു പണിയിൽ മന്ദഗതി ഉണ്ടാവുന്നതാണ്. ബന്ധുക്കളിൽ നിന്നും ധനസഹായം പ്രതീക്ഷിക്കാം. ജീവിത പങ്കാളിയുടെ ആരോഗ്യ കാര്യത്തിൽ കരുതൽ വേണം.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
അനിഴം
പത്താം ഭാവത്തിലെ ആദിത്യനും പതിനൊന്നിലെ ചൊവ്വയും പ്രവർത്തന മേഖലയിൽ വിജയം കൊണ്ടുവരും. തൊഴിലന്വേഷകർ നിരാശപ്പെടേണ്ടി വരില്ല. ആശാവഹമായ പുരോഗതി ബിസിനസ്സിൽ ദൃശ്യമാവുന്നതാണ്. ഉദ്യോഗസ്ഥരുടെ നിലപാടുകൾ സഹപ്രവർത്തകർക്ക് സ്വീകാര്യമാവും. കുടുംബത്തിൽ അംഗീകാരം ലഭിക്കും. എതിർക്കുന്നവരെ തമസ്കരിക്കും. ഉത്സവാഘോഷങ്ങളിൽ തൃപ്തിയുണ്ടാവും.
മക്കളുടെ കാര്യത്തിൽ ശ്രദ്ധയുണ്ടാവണം. അവരുടെ ശാഠ്യങ്ങൾ സ്വസ്ഥത ഇല്ലാതാക്കാം. ഊഹക്കച്ചവടത്തിൽ ചെറിയ നഷ്ടം വരാം. ബന്ധുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കും. കടബാധ്യതകൾ കൂടാതിരിക്കാൻ സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്. വ്യാപാര യാത്രകൾ ഫലപ്രദമാവും. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ തീരുമാനം നീളാം.
Also Read:സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
തൃക്കേട്ട
പത്താം ഭാവത്തിൽ സ്വക്ഷേത്രബലവാനായ ആദിത്യൻ്റെ സഞ്ചാരം കർമ്മപുഷ്ടിയെ കാണിക്കുന്നു. തൊഴിൽ തേടുന്നവർക്ക് പുതുജോലിയിൽ പ്രവേശിക്കാനാവും. പതിനൊന്നിലെ ചൊവ്വ കർമ്മം ലാഭകരമാവും എന്നും വ്യക്തമാക്കുന്നു. ശത്രുവിജയം സാധ്യമാവുന്നതാണ്. ഭൂമി വിൽക്കാനും നല്ല ലാഭം കിട്ടാനും സാധ്യത കാണുന്നു. സഹോദരാനുകൂല്യവും വന്നെത്തുന്ന കാലമാണ്.
Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
പ്രണയപുഷ്പം വിടർന്ന് സൗരഭ്യം ചൊരിയാൻ സാധ്യതയുണ്ട്. വ്യാഴാനുകൂല്യമില്ലാത്തതിനാൽ ചില കഷ്ടനഷ്ടങ്ങളും കൂടി വന്നേക്കാം. നാലാം ഭാവത്തിലെ രാഹുസ്ഥിതി സുഹൃത്തുക്കളുടെ കാര്യത്തിൽ കരുതൽ പുലർത്തണം എന്നതിൻ്റെ സൂചനയാണ്. യാത്രകൾ പുതിയ അനുഭവങ്ങൾ സൃഷ്ടിക്കും. ഓഫീസോ വീടോ വാഹനമോ മോടിപിടിപ്പിക്കാൻ പണച്ചെലവുണ്ടാവുന്നതാണ്.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.