/indian-express-malayalam/media/media_files/2025/09/02/chingam-rohini-2025-09-02-11-26-42.jpg)
Source: Freepik
രോഹിണി
ആദിത്യൻ നാലാം ഭാവത്തിൽ സ്വക്ഷേത്രത്തിൽ സഞ്ചരിക്കുകയാൽ മനസ്സിന് ദൗർബല്യം ഉണ്ടാവില്ല. എല്ലാവശങ്ങളും ആലോചിച്ച് നല്ല തീരുമാനങ്ങൾ കൈക്കൊള്ളാനാവും. തിരുത്തേണ്ടവ തിരുത്താനുള്ള ആർജ്ജവം കൈവരുന്നതാണ്. തൊഴിലിൽ നിന്നുള്ള ആദായം വിപുലമാവും. സ്വന്തം ഫ്ളാറ്റിൽ താമസമാരംഭിക്കാൻ കഴിഞ്ഞേക്കും. നാട്ടിലെ പൂർവ്വിക സ്വത്ത് വിറ്റ തുകയുപയോഗിച്ച് കടം വീട്ടുന്നതായിരിക്കും.
മത്സരാധിഷ്ഠിതമായ വലിയ കരാർ പണികൾ നേടുന്നതാണ്. കുടുംബത്തിലെ സ്ത്രീകളുടെ ആവശ്യങ്ങൾക്ക് പൂർണ്ണപിന്തുണ നൽകുന്നതായിരിക്കും. മാർക്കറ്റിംഗ് മേഖലയിൽ ഉണർവുണ്ടാവുന്നതാണ്. ബന്ധുവിൻ്റെ രോഗാവസ്ഥയറിഞ്ഞ് ചികിൽസയ്ക്ക് ഏർപ്പാടാക്കും. അനുരാഗത്തിൽ കയ്പുരസം അനുഭവപ്പെടാം.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
മകയിരം
കാര്യതടസ്സവും ക്ലേശങ്ങളും കഴിഞ്ഞകാല കഥകളായി മാറുന്നതാണ്. ഗുണാനുഭവങ്ങളുടെ പുതിയ സൂര്യോദയം അനുഭവത്തിൽ വരും. ഔദ്യോഗികമായി അനുകൂലമായ അന്തരീക്ഷമാവും. സ്വാധീനത വർദ്ധിക്കുന്നതാണ്. തൊഴിൽ തേടുന്നവർക്ക് കാത്തിരുന്ന അവസരങ്ങൾ മുന്നിലെത്തും. ബിസിനസ്സിൽ കൂടുതൽ കരുത്താർജ്ജിക്കും. രാഷ്ട്രീയത്തിലും പൊതുപ്രവർത്തനത്തിലും മുന്നേറ്റമുണ്ടാവും.
Also Read:സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
ഗൃഹനിർമ്മാണം പൂർത്തിയാക്കി കേറിത്താമസം സാധ്യമായേക്കും. ഉയർന്നതരം ഇലക്ട്രോണിക് ഉല്പന്നങ്ങൾ മാസവായ്പ വ്യവസ്ഥയിൽ സ്വന്തമാക്കുന്നതാണ്. പ്രണയികൾക്ക് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാൻ സാഹചര്യം സംജാതമാകും. ജീവിതശൈലീ രോഗങ്ങളുടെ കാര്യത്തിൽ കരുതൽ ആവശ്യമാണ്.
തിരുവാതിര
മൂന്നാംഭാവത്തിൽ സഞ്ചരിക്കുന്ന ആദിത്യൻ വേണ്ടുവോളം ആത്മവിശ്വാസം പകരും. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെയും സഹപ്രവർത്തകരുടെയും മുഴുപിന്തുണയും ലഭിക്കുന്നതാണ്. പുതിയ കാര്യങ്ങൾ അറിയാനും പ്രാവർത്തികമാക്കാനും ഊർജ്ജം ലഭിച്ചേക്കും. പ്രൈവറ്റ് സ്ഥാപനത്തിൽ നിയമനം കിട്ടും. വിദേശത്ത് ജോലി/ പഠനം എന്നിവയ്ക്കുള്ള തടസ്സം നീങ്ങുന്നതാണ്.
Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
കണ്ടകശ്ശനിക്കാലമെങ്കിലും സ്വാശ്രയ തൊഴിലിൽ മുന്നോട്ടു പോക്ക് സാധ്യമാവും. ജന്മരാശിയിലും രണ്ടിലും ഒക്കെയായി സഞ്ചരിക്കുന്ന ശുക്രൻ സുഖഭോഗങ്ങൾക്ക് കാരണമാകും. രാഷ്ട്രീയ കാര്യങ്ങളിൽ നിന്നും അകലം പാലിക്കുകയാവും ഉചിതം. അനുരാഗം പുഷ്ടിപ്പെടും. വിവാഹ തീരുമാനം കൈക്കൊള്ളുവാൻ ധൈര്യം വരും. വീട്ടുവാടക ഉയർത്തപ്പെടും. വിശ്രമിക്കാൻ സമയം കുറയുന്നതാണ്.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.