scorecardresearch

ചിങ്ങത്തിൽ പുണർതക്കാർക്ക് ദാമ്പത്യം ദൃഢമാകും, പൂയക്കാർക്ക് മനസ്സ് പ്രണയാർദ്രമാവും, ആയില്യക്കാർക്ക് തിരിച്ചടികൾ വരാം

Chingam Astrological Predictions: ചിങ്ങമാസത്തിലെ നക്ഷത്രഫലം പുണർതം മുതൽ ആയില്യം വരെയുള്ള നാളുകാർക്ക് എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Chingam Astrological Predictions: ചിങ്ങമാസത്തിലെ നക്ഷത്രഫലം പുണർതം മുതൽ ആയില്യം വരെയുള്ള നാളുകാർക്ക് എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
chingam punartham

Source: Freepik

പുണർതം

പ്രധാന ചുമതലകൾ ഏറ്റെടുക്കാനും കൃത്യതയോടെ പൂർത്തിയാക്കാനും സാധിക്കുന്നതാണ്. ബാങ്ക് വായ്പയുടെ സഹായത്തോടെ സ്വാശ്രയ ബിസിനസ്സ് വിപുലീകരിക്കാൻ കഴിയും. പുതിയ പ്രൊജക്ടുകൾ സഹപ്രവർത്തകരുടെ നിർദ്ദേശങ്ങൾ കൈക്കൊണ്ട് തയ്യാറാക്കും. ഭാവികാര്യങ്ങളെക്കുറിച്ച് വ്യക്തമായ തീരുമാനങ്ങൾ രൂപപ്പെടുന്നതാണ്. കുടുംബത്തിൽ സമാധാനമുണ്ടാവും. 

Advertisment

ദാമ്പത്യത്തിൽ ഐക്യം ദൃഢമാവും. ഉന്നത വ്യക്തികളുടെ പിന്തുണ ലഭിക്കുന്നതാണ്. മത്സരങ്ങൾ/ അഭിമുഖ പരീക്ഷകൾ എന്നിവയിൽ ശോഭിക്കാനാവും. പുതിയ വാഹനം വാങ്ങാൻ സാധ്യതയുണ്ട്. ഫ്ളാറ്റിൻ്റെ മോടിപിടിപ്പിക്കൽ പൂർത്തിയാവും. ചെറുപ്പക്കാരുടെ വിവാഹ കാര്യത്തിൽ മാതാപിതാക്കൾ ഊർജ്ജിതമായ അന്വേഷണം തുടരും. സാമ്പത്തികമായി സംതൃപ്തിയുണ്ടാവും.

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

പൂയം

നക്ഷത്രാധിപനായ ശനി വക്രസഞ്ചാരത്തിലാകയാൽ മുന്നോട്ടുവെച്ച കാൽ പിറകോട്ടെടുക്കാനിടവരും. പ്രവർത്തന മേഖല  മന്ദഗതിയിലാവാം. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ഓരോ തടസ്സങ്ങൾ പ്രത്യക്ഷപ്പെടും. ഇപ്പോൾ നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നത് കരണീയമല്ല. ഭൂമിവ്യാപാരം ആദായകരമായേക്കും. സകുടുംബം അവധിക്കാല ഉല്ലാസയാത്ര നടത്തുന്നതിന് സാഹചര്യം ഉണ്ടാവും. 

വാക്കുകൾക്ക് ആജ്ഞാശക്തി വരുന്നതാണ്. പാർട്ണർഷിപ്പിൽ ചെറിയ ആദായം ഉണ്ടാവും. ശുക്രൻ ജന്മരാശിയിൽ സഞ്ചരിക്കുകയാൽ മനസ്സ് പ്രണയാർദ്രമാവും. ജാമ്യം നിൽക്കുന്നതിൽ കരുതലുണ്ടാവണം. വിദ്യാഭ്യാസവായ്പ അനുവദിക്കപ്പെടും. അന്യദേശത്തു നിന്നും നാട്ടിലെത്താനാവും. ഫ്ളാറ്റ് വാങ്ങുന്ന കാര്യത്തിൽ കുടുംബത്തിൽ അനൈക്യം തലയെടുക്കുന്നതാണ്.

Advertisment

Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ

ആയില്യം

രണ്ടിൽ ആദിത്യൻ സ്വക്ഷേത്ര ബലവാനായി സഞ്ചരിക്കുന്നു. വിദ്യാഭ്യാസത്തിൽ പുരോഗതിയുണ്ടാവും. തൊഴിലന്വേഷണം പാഴാവില്ല. കൃത്യമായ ആസൂത്രണം ജീവിത പുരോഗതിക്ക് തുണയാകും. കുടുംബത്തിൻ്റെ മനസ്സറിഞ്ഞ് പെരുമാറും. രാഷ്ട്രീയ എതിരാളികളെ നിഷ്പ്രഭമാക്കുംവിധമുള്ള കരുനീക്കങ്ങൾ നടത്താനാവും. ഒമ്പതിലെ ശനിയും എട്ടിലെ രാഹുവും ഭാഗ്യഭ്രംശങ്ങൾ ഉണ്ടാക്കിയേക്കാം. 

Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ

ചില തിരിച്ചടികൾ വന്നുകൂടായ്കയില്ല. അകാരണമായ ഭയം തോന്നുന്നതാണ്. സമയബന്ധിതമായി ദൗത്യങ്ങൾ പൂർത്തിയാക്കാൻ ക്ലേശമുണ്ടാവും. എങ്കിലും ആത്മവിശ്വാസം വേഗം തന്നെ പുലർത്തും. സ്വന്തം തൊഴിലിൽ വരുമാന മാർഗം ഉയർത്താൻ ഭാഗികമായി സാധിക്കും. സ്നേഹബന്ധം ദൃഢമാവുന്നതാണ്.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: