/indian-express-malayalam/media/media_files/2025/09/10/kerala-nature-2025-09-10-13-12-19.jpg)
Source: Freepik
പൂരൂരുട്ടാതി
ജന്മനക്ഷത്രത്തിൽ രാഹു സഞ്ചരിക്കുന്നതും രണ്ടാം നക്ഷത്രത്തിൽ ശനി സഞ്ചരിക്കുന്നതും പലവിധത്തിലുള്ള സമ്മർദ്ദങ്ങൾക്ക് കാരണമാകാം. കൂട്ടുകച്ചവടത്തിൽ സന്ദിഗ്ദ്ധതയുണ്ടാവും. തീരുമാനങ്ങൾ തെറ്റുന്നതിൽ ആശങ്കയുയരും. കുടുംബത്തിൽ ചിലപ്പോൾ ഒറ്റപ്പെട്ടെന്നു വന്നേക്കാം. വിദ്യാർത്ഥികളെ പഠനവൈകല്യം ബാധിക്കാനിടയുണ്ട്.
പഴയ കടബാധ്യതകൾ വീട്ടേണ്ട സാഹചര്യം ഉരുത്തിരിഞ്ഞേക്കും. അല്പലാഭങ്ങളും നൈമിഷിക സന്തോഷങ്ങളും കൂടുതൽ മനോഹരമായി തോന്നുന്ന കാലമാണ്. അന്യദേശത്ത് തൊഴിൽ സാധ്യതയുണ്ടാവും. പ്രതികാരബുദ്ധി ഉപേക്ഷിക്കണം. വാക്കുകളിൽ ജാഗ്രത കുറയരുത്. അപ്രതീക്ഷിത സഹായങ്ങൾ പ്രതീക്ഷിക്കാം. പുതിയ തലമുറയെ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്. ആദ്ധ്യാത്മികചര്യ സമാധാനമേകുന്നതാണ്.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
ഉത്രട്ടാതി
ആദിത്യൻ ആറാം ഭാവത്തിൽ പ്രാബല്യത്തോടെ നിൽക്കുകയാൽ കാര്യതടസ്സങ്ങൾ അകലുന്നതാണ്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടേക്കും. സ്ഥാനക്കയറ്റം / ശമ്പള വർദ്ധനവ് ഇവ നല്ല സാധ്യതകളാണ്. സംഘടനകളിൽ നേതൃപദത്തിലെത്തും. അഭിപ്രായ ധീരത ശത്രുക്കളെ സൃഷ്ടിച്ചേക്കാം. എന്നാൽ അതിൽ കൂസുകയില്ല. വ്യാപാരത്തിൽ തരക്കേടില്ലാത്ത ലാഭം പ്രതീക്ഷിക്കാം. സമൂഹത്തിൽ സ്വാധീനമേറും.
Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
ഫ്ളാറ്റ് വാങ്ങിക്കുന്നതിന് തയ്യാറെടുക്കും. ഊഹക്കച്ചവടത്തിൽ നഷ്ടം വരാനിടയുണ്ട്. സാഹസിക യാത്രകൾക്ക് മുതിരരുത്. ഏഴാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുന്നത് പ്രണയം/ ദാമ്പത്യം എന്നിവകളെ ബാധിക്കാനിടയുണ്ട്. തെറ്റിദ്ധാരണ ബന്ധങ്ങളെ കലുഷമാക്കാം. ആശയം വിനിമയം ചെയ്യുന്നതിൽ സുതാര്യത പുലർത്താൻ ശ്രദ്ധയുണ്ടാവണം.
രേവതി
മാസമദ്ധ്യം മുതൽ ഒരുമാസം നക്ഷത്രാധിപനായ ബുധന് മൗഢ്യം വരുന്നുണ്ട്. ആലോചിക്കാതെ തീരുമാനങ്ങൾ കൈക്കൊള്ളരുത്. എങ്കിലും അഭിലാഷങ്ങൾ സഫലമാവുന്ന കാലമാണ്. ഉന്നതരുടെ ബന്ധം ഉയർച്ചക്ക് വഴിതുറക്കാം. വരുമാനമാർഗത്തിലെ തടസ്സങ്ങൾ മാറിക്കിട്ടിയേക്കും. മത്സരങ്ങളിൽ വിജയിക്കുവാൻ കഴിയുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് പ്രൊമോഷൻ ലഭിക്കാം.
Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
ബിസിനസ്സ് ആശയങ്ങൾ സാക്ഷാൽകരിക്കാൻ അന്വേഷണം തുടരുന്നതാണ്. വലിയ സാമ്പത്തിക മുടക്കുകൾക്ക് തത്കാലം മുതിരാതിരിക്കുക. രാഹുവും ശനിയും ചൊവ്വയും അനിഷ്ടഭാവങ്ങളിലാണ് എന്നത് മറക്കരുത്. കുടുംബത്തിനൊപ്പം യാത്രകൾക്ക് അവസരമുണ്ടാവും. മക്കളുടെ കാര്യത്തിൽ ശുഭവാർത്ത വന്നുചേരുന്നതാണ്. സുഹൃൽ സമാഗമം സന്തോഷമേകും.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.