/indian-express-malayalam/media/media_files/2025/09/03/chingam-makam-2025-09-03-16-22-32.jpg)
Source: Freepik
മകം
ആദിത്യൻ ജന്മരാശിയിൽ കേതുവിനൊപ്പം സഞ്ചരിക്കുകയാൽ പലതരം സമ്മർദ്ദങ്ങളുണ്ടാവും. ചെറിയ കാര്യങ്ങൾ നേടാൻ സമയ / ഊർജ്ജ വ്യയം ഉണ്ടാവുന്നതാണ്. കൃത്യനിഷ്ഠ പലപ്പോഴും പാളിപ്പോവും. വ്യാഴം പതിനൊന്നാൽ സഞ്ചരിക്കുകയാൽ സാമ്പത്തിക കാര്യങ്ങളിൽ ഗുണം കുറയില്ല. ധനസ്രോതസ്സുകൾ തുറന്നു കിട്ടും. സ്വകാര്യ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കുവാനാവും.
ഉദ്യോഗസ്ഥരെ കാര്യതടസ്സങ്ങൾ വലയ്ക്കും. ഉത്സവാഘോഷങ്ങൾ മുൻനിർത്തി ബിസിനസ്സിൽ കൂടുതൽ ഉല്പന്നങ്ങൾ സമാഹരിക്കാൻ സാധിക്കുന്നതാണ്. ദാമ്പത്യത്തിൽ കലഹങ്ങൾ തലപൊക്കും. പിണക്കങ്ങൾ രാജിയായേക്കില്ല. പ്രണയികൾക്കും ഇച്ഛാഭംഗം സാധ്യതയാണ്. യാത്രകൾ ഗുണകരമാവുന്നതാണ്.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
പൂരം
ജന്മരാശിയിൽ ആദിത്യനും ജന്മനക്ഷത്രത്തിൽ കേതുവും രണ്ടാമെടത്തിൽ ചൊവ്വയും സഞ്ചരിക്കുകയാൽ പതിനൊന്നാം വ്യാഴത്തിൻ്റെ ഗുണാനുഭവങ്ങൾ കുറയാം. ന്യായമായവ നേടാൻ സമ്മർദ്ദം വേണ്ടതായി വന്നേക്കും. ധനവരവ് തടസ്സപ്പെടുന്നതാണ്. അദ്ധ്വാനഭാരം അധികരിക്കും. പുതിയ തൊഴിലിൽ പ്രവേശിക്കാനാവും. അഷ്ടമശനി ആരോഗ്യത്തെ ബാധിക്കാനിടയുള്ളതിനാൽ കരുതൽ വേണം.
ഏഴിലെ രാഹു ജീവിത പങ്കാളിക്ക് ക്ലേശങ്ങളേകും. ചെറുപ്പക്കാരുടെ വിവാഹ കാര്യത്തിൽ അച്ഛനമ്മമാർ അന്വേഷണം തുടരേണ്ടതുണ്ട്. അനുരാഗപാതയിൽ കല്ലും മുള്ളും നിറയുന്നതാണ്. പ്രവാസം നയിക്കുന്നവർക്ക് നാട്ടിലെത്താനാവും. ജന്മനാട്ടിൽ ഗൃഹം നിർമ്മിക്കുക എന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് കൂടുതലടുക്കും.
Also Read:സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
ഉത്രം
നേട്ടങ്ങളും കോട്ടങ്ങളും മാറിമാറി കടന്നുവരാം. നക്ഷത്രനാഥനായ ആദിത്യന് സ്വക്ഷേത്രബലം വരുന്നത് ആത്മവിശ്വാസമുണ്ടാക്കും. മാസാദ്യം മുഴുവൻ ജന്മനക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുന്നതിനാൽ ക്ഷോഭം ഉയരാനിടയുണ്ട്. രക്തസമ്മർദ്ദം പോലുള്ള രോഗങ്ങൾക്ക് ചികിൽസ വേണ്ടിവരാം. ചിങ്ങക്കൂറുകാർക്ക് ജോലിയിൽ ഉയർച്ച, ബിസിനസ്സിലൂടെ സാമ്പത്തികോന്നതി എന്നിവ സാധ്യതകൾ.
Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
മുൻപ് ശ്രമിച്ചിട്ടും പരാജയപ്പെട്ടവ ഇപ്പോൾ അനായാസം നേടാനിടയുണ്ട്. ധനാഗമം സുഗമമായേക്കും. കന്നിക്കൂറുകാർക്ക് യാത്രകൾ കൂടുന്നതാണ്. ന്യായമായ കാര്യങ്ങൾ നേടാൻ സമ്മർദ്ദം ചെലുത്തേണ്ടി വരും. വീടുപണിയിൽ മന്ദഗതി ഭവിക്കാം. ദാമ്പത്യത്തിൽ ശീതസമരം രൂപപ്പെടും. കലാപ്രവർത്തകർക്ക് സ്വീകാര്യത കൈവരുന്നതാണ്. ബന്ധുസമാഗമങ്ങൾക്ക് നേതൃത്വം വഹിക്കും.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.