scorecardresearch

ചിങ്ങത്തിൽ അത്തക്കാർക്ക് ചെലവുകൾ വന്നെത്തും, ചിത്തിരക്കാർക്ക് യാത്രാക്ലേശം, ചോതിക്കാർക്ക് സ്ഥാനക്കയറ്റം

Chingam Astrological Predictions: ചിങ്ങമാസത്തിലെ നക്ഷത്രഫലം അത്തം മുതൽ ചോതി വരെയുള്ള നാളുകാർക്ക് എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Chingam Astrological Predictions: ചിങ്ങമാസത്തിലെ നക്ഷത്രഫലം അത്തം മുതൽ ചോതി വരെയുള്ള നാളുകാർക്ക് എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
chingam atham

Source: Freepik

അത്തം

ആദിത്യനും കേതുവും പന്ത്രണ്ടിലും ബുധശുക്രന്മാർ പതിനൊന്നിലും ചൊവ്വ ജന്മനക്ഷത്രത്തിലും സഞ്ചരിക്കുകയാൽ പലതരം ചെലവുകൾ വന്നെത്തും. അവയിൽ ആഢംബര വസ്തുക്കൾ വാങ്ങുക മൂലമുള്ള വ്യയവും ഉണ്ടാവുന്നതാണ്. ക്ഷോഭവും അനാവശ്യമായ തിടുക്കവും നിയന്ത്രിക്കണം. പുതിയ സൗഹൃദങ്ങൾ ഉണ്ടാവും. ബന്ധുബലം വർദ്ധിക്കും. 

Advertisment

തൊഴിലിൽ പുതിയ വഴിത്താര സൃഷ്ടിക്കുന്നതാണ്. എന്നാൽ നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നത് കരണീയമല്ല. സമൂഹത്തിൽ ബഹുമാനിക്കപ്പെടും. കലാപ്രവർത്തനം അഭംഗുരമായി മുന്നേറുന്നതാണ്. ഉദ്യോഗസ്ഥർക്ക് കൂടുതൽ നേരം തൊഴിലിടത്തിൽ ചെലവഴിക്കേണ്ടി വന്നേക്കും. പ്രണയികൾക്ക് സന്തോഷം കുറയാം. ദാമ്പത്യത്തിൽ അനുരഞ്ജനപ്പാത അനുവർത്തിക്കണ്. സാഹസകർമ്മങ്ങൾ ഒഴിവാക്കേണ്ടതുണ്ട്.

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

ചിത്തിര

തുലാക്കൂറുകാർക്ക് നേട്ടങ്ങൾക്കാവും മുൻതൂക്കം. പതിനൊന്നിലെ ആദിത്യൻ തൊഴിൽരംഗത്ത് വിജയിക്കാൻ വഴിയൊരുക്കും.  ഉന്നതരുടെ പിന്തുണ കരുത്താകും. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. ആഗ്രഹിച്ച ജോലിയിൽ പ്രവേശിക്കാൻ തടസ്സങ്ങളുണ്ടാവില്ല. ഒമ്പതിലെ വ്യാഴം ഭാഗ്യപുഷ്ടിയുണ്ടാക്കും. പ്രൊമോഷൻ, ഇൻക്രിമെൻ്റ്, ബോണസ് എന്നിവ സാധ്യതകളായി പറയാം. 

വിദ്യാർത്ഥികൾക്ക്  പഠനത്തിൽ മുഴുശ്രദ്ധയും അർപ്പിക്കാനാവും. പ്രണയികൾക്ക് ആഹ്ളാദിക്കാൻ സന്ദർഭം ഒത്തുവരും. വിവാഹ കാര്യത്തിലെ അനിശ്ചിതത്വം നീങ്ങുന്നതാണ്.  കുടുംബത്തിൻ്റെ സഹകരണം ജീവിത യാത്രയിൽ വിലപ്പെട്ടതായി അനുഭവപ്പെടും.  ഭൂമി വിൽക്കാൻ തടസ്സങ്ങളുണ്ടാവും.  യാത്രാക്ലേശത്തിന് സാധ്യത കാണുന്നു. ശത്രുഭയം ഉണ്ടാവാം. ചെലവുകൾ ദുർവ്യയമാവാനിടയുണ്ട്.

Also Read:സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ

ചോതി

Advertisment

തൊഴിൽ രംഗത്ത് പുരോഗതി പ്രകടമാവും. മനസ്സിൻ്റെ ചാഞ്ചാട്ടം മാറുന്നതാണ്.  നിലവിലെ ജോലിയിൽ തുടരാൻ തീരുമാനിച്ചേക്കും. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം, ഇൻക്രിമെൻ്റ് ഇത്യാദികൾക്ക് സാധ്യതയുണ്ട്. ഭാഗ്യപരീക്ഷണങ്ങളിൽ വിജയമുണ്ടാവും . ചിട്ടി, നറുക്കെടുപ്പ്, ഇൻഷ്വറൻസ് ഇവകളിൽ നിന്നും ചെറിയ ആദായമെങ്കിലും പ്രതീക്ഷിക്കാം. 

Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ

വിവിധ കലാമേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ അവസരങ്ങൾ തുറന്നുകിട്ടാനിടയുണ്ട്. ഭൂമിവില്പനയിൽ തടസ്സമുണ്ടായേക്കാം. സഹോദരരുമായി കലഹമുണ്ടാക്കാതെ കഴിക്കണം. മക്കളുടെ ഭാവികാര്യങ്ങളിൽ ശ്രദ്ധാപൂർവ്വം തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതുണ്ട്. ഗവേഷണത്തിനായി യാത്ര ചെയ്യേണ്ടതായി വരുന്നതാണ്.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: