/indian-express-malayalam/media/media_files/2025/09/11/family-problems-2025-09-11-14-43-01.jpg)
Source: Freepik
പുണർതം
പ്രധാന ചുമതലകൾ ഏറ്റെടുക്കാനും കൃത്യതയോടെ പൂർത്തിയാക്കാനും സാധിക്കുന്നതാണ്. ബാങ്ക് വായ്പയുടെ സഹായത്തോടെ സ്വാശ്രയ ബിസിനസ്സ് വിപുലീകരിക്കാൻ കഴിയും. പുതിയ പ്രൊജക്ടുകൾ സഹപ്രവർത്തകരുടെ നിർദ്ദേശങ്ങൾ കൈക്കൊണ്ട് തയ്യാറാക്കും. ഭാവികാര്യങ്ങളെക്കുറിച്ച് വ്യക്തമായ തീരുമാനങ്ങൾ രൂപപ്പെടുന്നതാണ്. കുടുംബത്തിൽ സമാധാനമുണ്ടാവും. ദാമ്പത്യത്തിൽ ഐക്യം ദൃഢമാവും. ഉന്നത വ്യക്തികളുടെ പിന്തുണ ലഭിക്കുന്നതാണ്. മത്സരങ്ങൾ/ അഭിമുഖ പരീക്ഷകൾ എന്നിവയിൽ ശോഭിക്കാനാവും. പുതിയ വാഹനം വാങ്ങാൻ സാധ്യതയുണ്ട്. ഫ്ളാറ്റിൻ്റെ മോടിപിടിപ്പിക്കൽ പൂർത്തിയാവും. ചെറുപ്പക്കാരുടെ വിവാഹ കാര്യത്തിൽ മാതാപിതാക്കൾ ഊർജ്ജിതമായ അന്വേഷണം തുടരും. സാമ്പത്തികമായി സംതൃപ്തിയുണ്ടാവും.
പൂയം
നക്ഷത്രാധിപനായ ശനി വക്രസഞ്ചാരത്തിലാകയാൽ മുന്നോട്ടുവെച്ച കാൽ പിറകോട്ടെടുക്കാനിടവരും. പ്രവർത്തന മേഖല മന്ദഗതിയിലാവാം. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ഓരോ തടസ്സങ്ങൾ പ്രത്യക്ഷപ്പെടും. ഇപ്പോൾ നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നത് കരണീയമല്ല. ഭൂമിവ്യാപാരം ആദായകരമായേക്കും. സകുടുംബം അവധിക്കാല ഉല്ലാസയാത്ര നടത്തുന്നതിന് സാഹചര്യം ഉണ്ടാവും. വാക്കുകൾക്ക് ആജ്ഞാശക്തി വരുന്നതാണ്. പാർട്ണർഷിപ്പിൽ ചെറിയ ആദായം ഉണ്ടാവും. ശുക്രൻ ജന്മരാശിയിൽ സഞ്ചരിക്കുകയാൽ മനസ്സ് പ്രണയാർദ്രമാവും. ജാമ്യം നിൽക്കുന്നതിൽ കരുതലുണ്ടാവണം. വിദ്യാഭ്യാസവായ്പ അനുവദിക്കപ്പെടും. അന്യദേശത്തു നിന്നും നാട്ടിലെത്താനാവും. ഫ്ളാറ്റ് വാങ്ങുന്ന കാര്യത്തിൽ കുടുംബത്തിൽ അനൈക്യം തലയെടുക്കുന്നതാണ്.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
ആയില്യം
രണ്ടിൽ ആദിത്യൻ സ്വക്ഷേത്ര ബലവാനായി സഞ്ചരിക്കുന്നു. വിദ്യാഭ്യാസത്തിൽ പുരോഗതിയുണ്ടാവും. തൊഴിലന്വേഷണം പാഴാവില്ല. കൃത്യമായ ആസൂത്രണം ജീവിത പുരോഗതിക്ക് തുണയാകും. കുടുംബത്തിൻ്റെ മനസ്സറിഞ്ഞ് പെരുമാറും.രാഷ്ട്രീയ എതിരാളികളെ നിഷ്പ്രഭമാക്കുംവിധമുള്ള കരുനീക്കങ്ങൾ നടത്താനാവും. ഒമ്പതിലെ ശനിയും എട്ടിലെ രാഹുവും ഭാഗ്യഭ്രംശങ്ങൾ ഉണ്ടാക്കിയേക്കാം. ചില തിരിച്ചടികൾ വന്നുകൂടായ്കയില്ല. അകാരണമായ ഭയം തോന്നുന്നതാണ്. സമയബന്ധിതമായി ദൗത്യങ്ങൾ പൂർത്തിയാക്കാൻ ക്ലേശമുണ്ടാവും. എങ്കിലും ആത്മവിശ്വാസം വേഗം തന്നെ പുലർത്തും. സ്വന്തം തൊഴിലിൽ വരുമാന മാർഗം ഉയർത്താൻ ഭാഗികമായി സാധിക്കും. സ്നേഹബന്ധം ദൃഢമാവുന്നതാണ്.
ചിത്തിര
തുലാക്കൂറുകാർക്ക് നേട്ടങ്ങൾക്കാവും മുൻതൂക്കം. പതിനൊന്നിലെ ആദിത്യൻ തൊഴിൽരംഗത്ത് വിജയിക്കാൻ വഴിയൊരുക്കും. ഉന്നതരുടെ പിന്തുണ കരുത്താകും. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. ആഗ്രഹിച്ച ജോലിയിൽ പ്രവേശിക്കാൻ തടസ്സങ്ങളുണ്ടാവില്ല. ഒമ്പതിലെ വ്യാഴം ഭാഗ്യപുഷ്ടിയുണ്ടാക്കും. പ്രൊമോഷൻ, ഇൻക്രിമെൻ്റ്, ബോണസ് എന്നിവ സാധ്യതകളായി പറയാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മുഴുശ്രദ്ധയും അർപ്പിക്കാനാവും. പ്രണയികൾക്ക് ആഹ്ളാദിക്കാൻ സന്ദർഭം ഒത്തുവരും. വിവാഹ കാര്യത്തിലെ അനിശ്ചിതത്വം നീങ്ങുന്നതാണ്. കുടുംബത്തിൻ്റെ സഹകരണം ജീവിത യാത്രയിൽ വിലപ്പെട്ടതായി അനുഭവപ്പെടും. ഭൂമി വിൽക്കാൻ തടസ്സങ്ങളുണ്ടാവും. യാത്രാക്ലേശത്തിന് സാധ്യത കാണുന്നു. ശത്രുഭയം ഉണ്ടാവാം. ചെലവുകൾ ദുർവ്യയമാവാനിടയുണ്ട്.
Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
അനിഴം
പത്താം ഭാവത്തിലെ ആദിത്യനും പതിനൊന്നിലെ ചൊവ്വയും പ്രവർത്തന മേഖലയിൽ വിജയം കൊണ്ടുവരും. തൊഴിലന്വേഷകർ നിരാശപ്പെടേണ്ടി വരില്ല. ആശാവഹമായ പുരോഗതി ബിസിനസ്സിൽ ദൃശ്യമാവുന്നതാണ്. ഉദ്യോഗസ്ഥരുടെ നിലപാടുകൾ സഹപ്രവർത്തകർക്ക് സ്വീകാര്യമാവും. കുടുംബത്തിൽ അംഗീകാരം ലഭിക്കും. എതിർക്കുന്നവരെ തമസ്കരിക്കും. ഉത്സവാഘോഷങ്ങളിൽ തൃപ്തിയുണ്ടാവും. മക്കളുടെ കാര്യത്തിൽ ശ്രദ്ധയുണ്ടാവണം. അവരുടെ ശാഠ്യങ്ങൾ സ്വസ്ഥത ഇല്ലാതാക്കാം. ഊഹക്കച്ചവടത്തിൽ ചെറിയ നഷ്ടം വരാം. ബന്ധുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കും. കടബാധ്യതകൾ കൂടാതിരിക്കാൻ സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്. വ്യാപാര യാത്രകൾ ഫലപ്രദമാവും. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ തീരുമാനം നീളാം.
പൂരാടം
ഗ്രഹങ്ങളുടെ അനുകൂലസ്ഥിതിയാൽ ജീവിതത്തിൽ പുരോഗതിയുണ്ടാവും. കഷ്ടസ്ഥിതിയിൽ നിന്നും സന്തോഷ സാഹചര്യങ്ങളിലേക്ക് ഉയർത്തപ്പെടുന്നതാണ്. ജോലിയിൽ അഭ്യുദയം സ്വാഭാവികമാവും. തൊഴിൽ തേടിയുള്ള അലച്ചിൽ അവസാനിക്കും. ബിസിനസ്സ് രംഗം സക്രിയമാവുന്നതാണ്. ധനപരമായ സമ്മർദ്ദങ്ങൾ കുറഞ്ഞു തുടങ്ങും. പ്രണയജീവിതം സാഫല്യത്തിലേക്ക് കടക്കാം. അവിവാഹിതർക്ക് വിവാഹം സിദ്ധിക്കുന്നതാണ്. പിതാവിന് തൊഴിൽ / കല എന്നിവയിൽ ഉയർച്ച കൈവരും. പൊതുപ്രവർത്തനത്തിൽ ആദരിക്കപ്പെടും. ഗൃഹനിർമ്മാണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതാണ്. ഭാഗ്യാനുഭവങ്ങൾ ശ്രേയസ്സിനിടയേകും. കുടുംബ ജീവിതം സുഖകരമായി തുടരാനാവും. ഭൗതിക ചര്യകൾക്കൊപ്പം ആത്മീയ ഉണർവ്വും പ്രതീക്ഷിക്കാം.
Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
പൂരൂരുട്ടാതി
ജന്മനക്ഷത്രത്തിൽ രാഹു സഞ്ചരിക്കുന്നതും രണ്ടാം നക്ഷത്രത്തിൽ ശനി സഞ്ചരിക്കുന്നതും പലവിധത്തിലുള്ള സമ്മർദ്ദങ്ങൾക്ക് കാരണമാകാം. കൂട്ടുകച്ചവടത്തിൽ സന്ദിഗ്ദ്ധതയുണ്ടാവും. തീരുമാനങ്ങൾ തെറ്റുന്നതിൽ ആശങ്കയുയരും. കുടുംബത്തിൽ ചിലപ്പോൾ ഒറ്റപ്പെട്ടെന്നു വന്നേക്കാം. വിദ്യാർത്ഥികളെ പഠനവൈകല്യം ബാധിക്കാനിടയുണ്ട്. പഴയ കടബാധ്യതകൾ വീട്ടേണ്ട സാഹചര്യം ഉരുത്തിരിഞ്ഞേക്കും. അല്പലാഭങ്ങളും നൈമിഷിക സന്തോഷങ്ങളും കൂടുതൽ മനോഹരമായി തോന്നുന്ന കാലമാണ്. അന്യദേശത്ത് തൊഴിൽ സാധ്യതയുണ്ടാവും. പ്രതികാരബുദ്ധി ഉപേക്ഷിക്കണം. വാക്കുകളിൽ ജാഗ്രത കുറയരുത്. അപ്രതീക്ഷിത സഹായങ്ങൾ പ്രതീക്ഷിക്കാം. പുതിയ തലമുറയെ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്. ആദ്ധ്യാത്മികചര്യ സമാധാനമേകുന്നതാണ്.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.