scorecardresearch

Weekly Horoscope Aug 10-Aug 16: വാരഫലം, മൂലം മുതൽ രേവതി വരെ

Weekly Horoscope, August 10- August 16: ഓഗസ്റ്റ് 10 ഞായർ മുതൽ ഓഗസ്റ്റ് 16 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, August 10- August 16: ഓഗസ്റ്റ് 10 ഞായർ മുതൽ ഓഗസ്റ്റ് 16 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

Weekly Horoscope, August 10- August 16

 Weekly Horoscope, August 10- August 16: കൊല്ലവർഷം 1200 ലെ അവസാന ആഴ്ചയാണ് കടന്നുപോകുന്നത്. പിന്നിലേക്ക് തിരിഞ്ഞുനോക്കാനും ശരിതെറ്റുകൾ സ്വയം വിലയിരുത്താനും ഉചിത സന്ദർഭമാണ്. പുതുപ്രതിജ്ഞകൾ കൈക്കൊള്ളാനും സംവത്സര സംക്രമ വാരം പ്രയോജനപ്പെടട്ടെ! ഇന്ത്യൻ എക്സ്പ്രസ്സ് മലയാളം വായനക്കാർക്ക് സമ്പൽസമൃദ്ധമായ, സ്വപ്നങ്ങൾ പൂവണിയുന്ന പുതുവർഷം ആശംസിക്കുന്നു.
 
സൂര്യൻ കർക്കടകം രാശിയിലാണ്. ആയില്യം ഞാറ്റുവേലയിലൂടെ കടന്നുപോവുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ പ്രഥമ മുതൽ അഷ്ടമി വരെ തിഥികളിലാണ്. കുജൻ അഥവാ ചൊവ്വ കന്നിരാശിയിൽ ഉത്രം - അത്തം നക്ഷത്രങ്ങളിലൂടെ നീങ്ങുന്നു. ബുധൻ കർക്കടകം രാശിയിൽ പൂയം നക്ഷത്രത്തിൽ വക്രഗതി സഞ്ചാരം നടത്തുന്നു. ശുക്രൻ മിഥുനം രാശിയിൽ തിരുവാതിര - പുണർതം നക്ഷത്രങ്ങളിലാണ്. 

Advertisment

Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

വ്യാഴം മിഥുനം രാശിയിൽ തിരുവാതിരയിലാണ്. ആഗസ്റ്റ് 13 മുതൽ പുണർതം നക്ഷത്രത്തിൽ സഞ്ചരിക്കും. ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിൽ വക്രത്തിലാണ്. 

രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ പൂരം  നക്ഷത്രത്തിലുമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ  വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

മൂലം

സ്വന്തം ആശയങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നതായി ആരോപണം ഉയരാം.  ബിസിനസ്സ് കാര്യങ്ങൾ പകരക്കാരെ ഏല്പിക്കുന്നത് ഗുണകരമായേക്കില്ല. യാത്രകൾ പ്രയോജനം ചെയ്തേക്കും. പ്രണയത്തിൽ തടസ്സങ്ങളുണ്ടാവാനിടയുണ്ട്. വായ്പകളെ ആശ്രയിക്കെണ്ടെന്ന്  തീരുമാനിച്ചതിനാൽ പൂർവ്വിക സ്വത്തുക്കൾ വിൽക്കാനുള്ള ശ്രമം പുനരാരംഭിക്കുന്നതാണ്. ഭക്ഷണശീലത്തിൽ മാറ്റം വരുത്തുന്നത് നന്നായിരിക്കും. വ്യായാമത്തിന് നേരം കണ്ടെത്തണം. മകളുടെ ജോലിക്കാര്യത്തിന് ഉന്നതന്മാരുടെ ശുപാർശ പ്രയോജനപ്പത്തും.

Advertisment

പൂരാടം

ആദർശം പറയുമെങ്കിലും എല്ലാക്കാര്യങ്ങളിലും കൂടുതൽ പ്രായോഗികത  പുലർത്തും. കൃത്യമായ കാരണം കണ്ടെത്തുന്നതിൽ വിജയിക്കുന്നതാണ്. തൊഴിൽ രംഗത്ത് പരീക്ഷണങ്ങൾ തുടരുന്നതായിരിക്കും. പരസ്യത്തിൻ്റെ വഴി സ്വീകരിക്കുന്നതിലൂടെ ഉപഭോക്താക്കളെ ആകർഷിക്കാൻ സാധിച്ചേക്കും. ജന്മനാട്ടിലെ വസ്തു വിൽക്കുന്നതിൽ തടസ്സങ്ങൾ ആവർത്തിക്കാം. ദാമ്പത്യത്തിൽ സമാധാനം പുലരും. മകൻ്റെ കാര്യത്തിൽ ശുഭതീരുമാനം പ്രതീക്ഷിക്കാം. സാമൂഹ്യ കാര്യങ്ങൾക്ക് സമയം കണ്ടെത്തുന്നതാണ്.

Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

ഉത്രാടം

അമിതമായ ആത്മവിശ്വാസം പുലർത്തും. വിമർശനങ്ങൾ ഉൾക്കൊള്ളാൻ സന്നദ്ധതയുണ്ടാവില്ല. സാങ്കേതിക ജോലികൾ ചെയ്യുന്നവർക്ക് ജോലിഭാരം കൂടാനിടയുണ്ട്. മേലധികാരികളുടെ വിശ്വാസ്യത ആർജ്ജിക്കും. കടം കൊടുത്ത തുകയുടെ കുറച്ചുഭാഗം തിരികെ കിട്ടാം.  കാര്യാലോചനകളിൽ വ്യക്തമായ അഭിപ്രായം പറയുന്നതാണ്. ഗൃഹ / ഇലക്ട്രിക് ഉപകരണങ്ങൾ പ്രതിമാസ വായ്പ വ്യവസ്ഥയിൽ വാങ്ങിയേക്കും. ജീവിതശൈലീ രോഗങ്ങൾക്ക് ചികിൽസ വേണ്ടിവരാം. പഠനകാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താനായേക്കില്ല.

തിരുവോണം

പലകാര്യങ്ങൾ ഏകോപിപ്പിക്കുക ദുഷ്കരമാവും. വേണ്ടപ്പെട്ടവരിൽ നിന്നും മാനസിക/ ശാരീരിക പിന്തുണ കിട്ടിയേക്കില്ല. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതികൾ നേടാൻ താമസം വരാം. ആവർത്തിത ശ്രമങ്ങൾക്കും സാധ്യതയുണ്ട്. വിദേശത്തു കഴിയുന്നവർക്ക് നാട്ടിലെത്താൻ അവധി ലഭിച്ചേക്കും. ഉപജാപങ്ങളേയും ഗൂഢാലോചനകളേയും തിരിച്ചറിയും. സൗഹൃദങ്ങൾ ദൃഢമാകുന്നതാണ്. വാരാദ്യ ദിവസങ്ങളിൽ ഈശ്വരാരാധനയ്ക്ക് സന്ദർഭം ലഭിക്കാം. ചൊവ്വയും ബുധനും വ്യാഴനും മനസ്സന്തോഷം പ്രതീക്ഷിക്കാം. വെള്ളി, ശനി സമ്മിശ്രാനുഭവങ്ങളാവും

അവിട്ടം

തർക്കങ്ങളിലും സംവാദങ്ങളിലും ശോഭിക്കുന്നതാണ്. കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന രീതി ആദരിക്കപ്പെടും. ഔദ്യോഗിക രംഗത്ത് പിരിമുറുക്കം അനുഭവപ്പെടാൻ സാധ്യത കാണുന്നു. വിദ്യാർത്ഥികളുടെ പഠിപ്പിൽ രക്ഷാകർത്താക്കളുടെ ശ്രദ്ധയുണ്ടാവേണ്ട സന്ദർഭമാണ്. ചെയ്തുപോരുന്ന ബിസിനസ്സിൽ പ്രതീക്ഷിച്ച വരുമാനം ഉയരാത്തതിൽ സങ്കടമുണ്ടാവും. ബന്ധുവിൻ്റെ വിവാഹത്തിന് നല്ലൊരുതുക സഹായം നൽകുന്നതാണ്. ജന്മനാട്ടിൽ ഓണം ആഘോഷിക്കാൻ തയ്യാറെടുക്കും. വാരമധ്യത്തിലെ ദിവസങ്ങൾ കൂടുതൽ ഗുണപ്രദമാവും.

ചതയം

ചന്ദ്രൻ ജന്മരാശിയിലൂടെ സഞ്ചരിക്കുകയാൽ വാരാദ്യം മനസ്സന്തോഷം, വിരുന്നൂണ്, പാരിതോഷിക ലബ്ധി ഇവയുണ്ടാവാം. ക്ഷേത്രദർശനാവസരം സിദ്ധിച്ചേക്കും. ബന്ധുസന്ദർശനത്തിലൂടെ പൂർവ്വ സ്മൃതികളിൽ മുഴുകാനാവും. ചൊവ്വയും ബുധനും വ്യാഴവും തൊഴിലിടത്തിൽ പിരിമുറുക്കത്തിന് സാധ്യതയുണ്ട്. ചിലതൊക്കെ കണ്ടില്ല, കേട്ടില്ല എന്നുവെക്കണം. സഹപ്രവർത്തകരുടെ നിർദ്ദേശങ്ങൾ സ്വീകാര്യമായി തോന്നില്ല. ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. വെള്ളി, ശനി ദിവസങ്ങളിൽ പ്രണയാനുഭവങ്ങൾ പുഷ്ടിപ്പെടും. ആത്മവിശ്വാസം വളരുന്നതായിരിക്കും.

പൂരൂരുട്ടാതി

സർഗഭാവന ഉണരുന്നതായിരിക്കും. ഉയർന്ന ക്രിയാത്മകത കലാപ്രവർത്തനത്തെ ശ്രദ്ധേയമാക്കാം. ഉപേക്ഷിക്കാനിരുന്ന ജോലി തൽക്കാലം ഉപേക്ഷിക്കേണ്ടെന്ന് തീരുമാനിച്ചേക്കും. സ്വകാര്യ സംരംഭകർക്ക് നേട്ടങ്ങളുണ്ടാവുന്ന സാഹചര്യമാണുള്ളത്. വരുമാനത്തിൽ വർദ്ധന പ്രതീക്ഷിക്കാം. കടം വാങ്ങി സ്ഥാപനം മെച്ചപ്പെടുത്തുക ഒട്ടും അഭികാമ്യമല്ല. ആ വഴിക്ക് നീങ്ങരുത്. പരസ്യങ്ങളെ അവലംബിക്കുന്നതായിരിക്കും. ഏഴും എട്ടും ഭാവങ്ങളിൽ കേതുവും ചൊവ്വയുമുള്ളതിനാൽ ബന്ധങ്ങളിൽ വിള്ളൽ വരാൻ സാധ്യത കാണുന്നുണ്ട്. പ്രണയം, സൗഹൃദം, ദാമ്പത്യം എന്നിവ ബാധിക്കപ്പെടാം.

Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

ഉത്രട്ടാതി

പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ വൈകുന്നതാണ്. നക്ഷത്രനാഥനായ ശനി നക്ഷത്രത്തിൽ തന്നെ വക്രസഞ്ചാരം നടത്തുകയാൽ സർവ്വകാര്യങ്ങളിലും മാന്ദ്യം ഭവിക്കാം. മുന്നോട്ടുവെച്ച കാൽ പിന്നോട്ടെടുക്കാൻ സാധ്യതയുണ്ട്. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുന്നതായിരിക്കും.
തൊഴിൽ മാറ്റത്തിന്  ഇപ്പോൾ ഗ്രഹാനുകൂല്യമില്ലെന്നത് മറക്കരുത്. വ്യാപാരത്തിൽ ധനവരവ് ഉയരാം. എന്നാൽ അവ വ്യാപാരത്തിൽ തന്നെ തിരിക്കെ ഇടേക്കേണ്ടതായി വന്നേക്കാം. സൗഹൃദം ആത്മവിശ്വാസം ഉയർത്താം. ജീവിതപങ്കാളിയുടെ വാക്കുകൾ തള്ളിക്കളയരുത്. പണയ വസ്തുവിൻ്റെ തിരിച്ചടവ് മുടങ്ങുകയില്ല.

രേവതി

പുതിയ ജോലിയോ പദവിയോ വാഗ്ദാനം ചെയ്യപ്പെടുന്നതാണ്. എന്നാൽ അവ സ്വീകരിക്കുന്നതിൽ രണ്ടുമനസ്സുണ്ടാവും. വിരോധികളുടെ പ്രവർത്തനങ്ങൾ വിജയിച്ചേക്കില്ല. ഗൃഹാന്തരീക്ഷം കലുഷമാവാതിരിക്കാൻ ആത്മസംയമനം അനിവാര്യമാണ്.  പുതിയ കാര്യങ്ങളോട് പുറന്തിരിഞ്ഞുനിൽക്കും. മകൻ്റെ ശാഠ്യത്തിനു വഴങ്ങി ആധുനിക ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങേണ്ടിവരാം.  ധനവരവ് മോശമാവില്ല. ചെലവുകൾ നിയന്ത്രിക്കാൻ ശ്രമം ആവശ്യമാണ്.  ഗൃഹനിർമ്മാണചിന്ത സജീവമായേക്കും. ഓപ്പൺ / വിദൂര സർവ്വകലാശാലയിൽ പ്രവേശനം നേടുന്നതിന് അവസരം രൂപപ്പെടാം.

Read More: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: