scorecardresearch

Weekly Horoscope Aug 03-Aug 09: വാരഫലം, മൂലം മുതൽ രേവതി വരെ

Weekly Horoscope, August 03- August 09: ഓഗസ്റ്റ് 03 ഞായർ മുതൽ ഓഗസ്റ്റ് 09 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, August 03- August 09: ഓഗസ്റ്റ് 03 ഞായർ മുതൽ ഓഗസ്റ്റ് 09 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope

ആദിത്യൻ കർക്കടകം രാശിയിൽ ആയില്യം ഞാറ്റുവേലയിലാണ്. ചന്ദ്രൻ പൂർണ്ണമായും വെളുത്തപക്ഷത്തിൽ സഞ്ചരിക്കുന്നു. ആഗസ്റ്റ് 9 ന്/ കർക്കടകം 24ന് ശനിയാഴ്ച വെളുത്തവാവ്/പൗർണ്ണമി ആയിരിക്കും.

Advertisment

ചൊവ്വ കന്നിരാശിയിൽ ഉത്രം നക്ഷത്രത്തിലാണ്. ബുധൻ കർക്കടകം രാശിയിൽ വക്രഗതിയിൽ പൂയം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ബുധന്   മൗഢ്യാവസ്ഥയുമുണ്ട്.  ശുക്രൻ മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിൽ തുടരുന്നു. 

ശനി മീനം രാശിയിൽ ഉത്രട്ടാതിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. വ്യാഴം മിഥുനം രാശിയിൽ തിരുവാതിരയിലൂടെ കടന്നുപോകുന്നു. ശുക്രനും ഗുരുവും മിഥുനം രാശിയിൽ തിരുവാതിരയിലാണ് എന്നത് പ്രസ്താവ്യം.

രാഹു കുംഭം  രാശിയിൽ പൂരൂരുട്ടാതി രണ്ടാം പാദത്തിലും കേതു ചിങ്ങം രാശിയിൽ പൂരം ഒന്നാം പാദത്തിലും ആയി പിൻഗതിയിൽ തുടരുന്നുണ്ട്.

Advertisment

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതിവരെയുള്ള നക്ഷത്രങ്ങളുടെ ഒരാഴ്ചക്കാലത്തെ ഫലം ഇവിടെ അപഗ്രഥിക്കുന്നു.

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

മൂലം

കാര്യനിർവഹണം സുഗമമായിത്തീരും.  ഏകോപനത്തിലെ മിടുക്കും മികവും അഭിനന്ദിക്കപ്പെടുന്നതാണ്. സഹപ്രവർത്തകരെ ചുമതലകളിൽ സഹായിക്കാൻ സന്നദ്ധരാവുന്നതാണ്. അതിഥിയാവാനും ആതിഥേയനാവാനും അവസരം വരും. പുതിയ കാര്യങ്ങളെ പ്രോൽസാഹിപ്പിക്കും. പാരിതോഷികങ്ങൾ ലഭിക്കുന്നതാണ്. നിക്ഷേപങ്ങൾ വിദഗ്ദ്ധോപദേശ പ്രകാരം ചെയ്യണം. പാർട്ണർഷിപ്പ് ബിസിനസ്സിൽ വളർച്ചയുണ്ടാവും. പ്രണയശൈഥില്യത്തെ അതിജീവിക്കുവാൻ സാധിക്കുന്നതാണ്. പ്രവാസികൾക്ക് നാട്ടിൽ നിന്നും ശുഭവാർത്ത കേൾക്കാൻ കഴിയും.

Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

പൂരാടം

സാങ്കേതികമായ വൈദഗ്ദ്ധ്യം ഉള്ളവർക്ക് കൂടുതൽ അവസരങ്ങളുണ്ടാവും. ഉദ്യോഗത്തിൽ നിന്നും വിരമിച്ചവർക്ക് സൗകര്യപ്രദമായ തൊഴിൽ കൈവരും. സമാജങ്ങൾ / സംഘടനകൾ ഇവയിൽ പ്രവർത്തിക്കുന്നവർക്ക് ജോലിഭാരമേറുന്നതാണ്. ഉദ്യോഗസ്ഥർക്ക് അധികച്ചുമതലകൾ ഏറ്റെടുക്കേണ്ടിവരും. പഠനത്തിൽ അലസത അനുഭവപ്പെടുന്നതാണ്. കടം കൊടുത്ത പണം ഭാഗികമായി തിരികെ കിട്ടാം. പൊതുപ്രവർത്തനം പുഷ്പമെത്തയല്ലെന്ന് മനസ്സിലാക്കും. ഉപാസനകൾക്ക് നേരം കണ്ടെത്തുന്നതാണ്. വാരാദ്യത്തിന് മെച്ചം കുറയും. ചൊവ്വയും ബുധനും ഗുണപ്രദങ്ങൾ'

ഉത്രാടം

തൊഴിൽപരമായ ആശങ്കകൾക്ക് അവസാനമാകും. ഉന്മേഷഭാവം പ്രവർത്തനത്തെ സക്രിയമാക്കും. ഭൂമി വ്യാപാരത്തിൽ ലാഭമുണ്ടാവുന്നതാണ്. പണം മുൻകൂർ നൽകി ചെയ്യുന്ന ഏർപ്പാടുകളിൽ മിതത്വം വരുത്തണം. ഉന്നതസ്ഥാനീയരുടെ പിന്തുണ പ്രതീക്ഷിച്ചത്ര ഉണ്ടായേക്കില്ല. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയരുത്. കലഹങ്ങൾക്ക് തീർപ്പുണ്ടാവുന്നതാണ്. വാരാദ്യം സാമ്പത്തിക ഗുണം പ്രതീക്ഷിക്കാം. സുഖഭക്ഷണം, വിനോദം, വിശ്രമം ഇവ ഭവിക്കുന്നതാണ്. കൈവായ്പകൾ മടക്കിക്കിട്ടും. വാരമധ്യത്തിൽ ചെലവു കൂടുന്നതാണ്. അലച്ചിലുണ്ടാവും.

Also Read: Daily Horoscope August 02, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

തിരുവോണം

കർമ്മമേഖലയിൽ തൃപ്തിക്കുറവുണ്ടാവും. ചെയ്തുപോരുന്ന തൊഴിൽ ഉപേക്ഷിച്ചാലോ എന്നാലോചിക്കും. എന്നാൽ സാഹസങ്ങൾ ഇപ്പോൾ പരാജയപ്പെടാം.  അതിനാൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളരുത്. ബന്ധുകലഹം തീർക്കാൻ മുഖ്യപങ്ക്  വഹിക്കുന്നതാണ്. സുഹൃത്തുക്കളുടെ നിർദ്ദേശങ്ങൾ സ്വീകാര്യമാവും. വിരുന്നിൽ പങ്കെടുക്കുന്നതാണ്. വാരാന്ത്യത്തിൽ സാമ്പത്തികാശ്വാസം വന്നെത്തും. കുടുംബത്തിൻ്റെ പിന്തുണ കരുത്താകും. ദൈവാനുകൂല്യം തനിക്കുണ്ടെന്ന് വിശ്വസിക്കും.

അവിട്ടം

കുംഭക്കൂറുകാർക്ക് കൂടുതൽ പ്രവർത്തിക്കേണ്ടി വരുന്ന വാരമാണ്. ആത്മവിശ്വാസത്തോടെ കർമ്മരംഗത്ത് തുടരാൻ കഴിയും. സർക്കാരിൽ നിന്നും ലൈസൻസ്/ രേഖകൾ  ലഭിക്കാം. മേലധികാരി പ്രീതിപ്പെടും. എന്നാൽ ദാമ്പത്യത്തിൽ സ്വൈരക്കേടുണ്ടാവും. തീരുമാനങ്ങളിൽ അനൈക്യം പ്രകടമാവുന്നതാണ്. മകരക്കൂറുകാർക്ക് കിട്ടാക്കടങ്ങൾ കിട്ടുവാൻ വഴിതെളിയും. ജോലിഭാരം കുറയാനിടയില്ല. ബന്ധുവിനെ സഹായിക്കും.
 വാണിജ്യ മേഖലയിൽ പ്രവേശിക്കുന്ന കാര്യത്തിൽ തീരുമാനം തിടുക്കപ്പെട്ട് കൈക്കൊള്ളാതിരിക്കുക നല്ലത്. പ്രണയത്തിൽ ഗ്ലാനി ഭവിക്കും.

Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

ചതയം

ഉദ്യോഗസ്ഥർക്ക് ഗുണമുള്ള കാലമാണ്. സഹപ്രവർത്തകർക്കിടയിൽ സ്വാധീനം വർദ്ധിക്കും. നിർദ്ദേശങ്ങൾ സ്വീകാര്യമാവും. ന്യായമായ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതാണ്. സദ്ചിന്താഗതി വളരുവാൻ സാഹചര്യമൊരുങ്ങും. പൊതുക്കാര്യങ്ങളിൽ ഇടപെടാനിടയുണ്ടാവും. 
ചെറുപ്പക്കാരുടെ വാക്കുകൾ അംഗീകരിക്കുന്നതാണ്. ചെറുയാത്രകൾ ആവശ്യമാവും. ജാമ്യം നിൽക്കുമ്പോൾ ജാഗ്രത കൈവിടരുത്. ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാൻ കഴിയും. പ്രണയികൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാവാൻ സാധ്യത കാണുന്നു.

പൂരൂരുട്ടാതി
പല കാര്യങ്ങളിലും അനാവശ്യമായ തിടുക്കം കാണിക്കുന്നത് ദോഷകരമാവും. മിഥ്യാധാരണകൾ വരാം. പ്രൈവറ്റ് സ്ഥാപനത്തിലെ ജോലിയിൽ മടുപ്പുണ്ടായേക്കും. രാഹു ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുന്നതിനാൽ എല്ലാക്കാര്യത്തിലും ജാഗ്രതയുണ്ടാവേണ്ട സന്ദർഭമാണ്. ചന്ദ്രസഞ്ചാരം അനുകൂലമായതിനാൽ കുറച്ചൊക്കെ മനസ്സുഖമുണ്ടാവും. ബന്ധുസമാഗമം സന്തോഷമേകുന്നതാണ്. സാമ്പത്തിക സ്വസ്ഥത ഭവിക്കും. വായ്പ ഗഡു സമയബന്ധിതമായി അടച്ചുതീർക്കാൻ സാധിക്കും. അനുരഞ്ജനത്തിൻ്റെ പാത സ്വീകരിക്കുന്നത് ദാമ്പത്യ സ്വസ്ഥതയ്ക്ക് കാരണമാകും.

ഉത്രട്ടാതി

അഷ്ടമരാശിക്കൂറ് കഴിയുന്നതിനാൽ തടസ്സങ്ങളകലും. പുതിയ ദൗത്യങ്ങൾ സധൈര്യം ഏറ്റെടുക്കുന്നതാണ്. മത്സരങ്ങളിൽ / അഭിമുഖങ്ങളിൽ ആത്മവിശ്വാസത്തോടെ പങ്കെടുക്കുവാൻ കഴിഞ്ഞേക്കും. കുടുംബ ജീവിതത്തിൽ ചില അലോസരങ്ങൾ വരാനിടയുണ്ട്. വാക്കുകൾ പരുഷങ്ങളാവാതിരിക്കാൻ ശ്രദ്ധിക്കണം. പ്രവാസികളെ തേടി നാട്ടിൽ നിന്നും ശുഭവാർത്തയെത്തും. വീടുപണി ഏതാണ്ട് അവസാന ഘട്ടത്തിലെത്താം. ശത്രുക്കളുടെ പ്രവർത്തനങ്ങൾ മുൻകൂട്ടി മനസ്സിലാക്കും. വ്യഥാസഞ്ചാരത്തിനും ഫലശൂന്യതയും സാധ്യതയാണ്.

രേവതി

ആർജ്ജവശീലം കൊണ്ട് സ്നേഹിതരുടെ വിശ്വാസമാർജ്ജിക്കും. പ്രൈവറ്റ് ജോലിയിൽ സാമാന്യം തൃപ്തി തോന്നും. ഏജൻസി ഏർപ്പാടുകൾ വിപുലീകരിക്കാൻ ശ്രമം നടത്തിയേക്കും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത പുലർത്താൻ കഴിയും. ഭൂമിയെ സംബന്ധിച്ച വ്യവഹാരം കോടതിക്ക് പുറത്ത് ഒത്തുതീർക്കാൻ ധാരണയാവും. ഊഹക്കച്ചവടത്തിൽ നിന്നും നാമമാത്രമായ ആദായം കൈവരും. ഏഴാം ഭാവത്തിൽ ചൊവ്വയുള്ളതിനാൽ അനുരാഗത്തിൽ തടസ്സങ്ങൾ വന്നേക്കാം. ഉത്സവാഘോഷങ്ങൾക്കായി വസ്ത്രാഭരണങ്ങൾ വാങ്ങാൻ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതാണ്.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: