scorecardresearch

2025 New Year Astrology Predictions: വർഷഫലം: മൂലം മുതൽ രേവതിവരെ

Horoscope 2025 Predictions: മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പുതുവര്‍ഷ ഫലം എങ്ങിനെയെന്ന് സി.വി.ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

Horoscope 2025 Predictions: മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ പുതുവര്‍ഷ ഫലം എങ്ങിനെയെന്ന് സി.വി.ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

author-image
C V Govindan Edappal
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Makam to Thriketta New Year Astrology Predictions: വർഷ ഫലം

ധനുക്കൂറ്‍ (മൂലം,പൂരാടം,ഉത്രാടം1/4)

ഗുണ ഫലങ്ങൾ ഉണ്ടാകുന്ന വർഷം ആയിരിക്കും.സന്താന ശ്രേയസ്സ്, പ്രസിദ്ധി, ഉയർന്ന പദവികൾ എന്നിവ ഉണ്ടാകും.പ്രയത്നഫലം അനുഭവിക്കും.മംഗള കർമ്മങ്ങളുടെ നേതൃസ്ഥാനം വഹിക്കും. പുതിയ തൊഴിൽ രംഗത്ത് പ്രവേശിക്കും. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിലും അഭിമുഖങ്ങളിലും ഉന്നത വിജയം സാധ്യമാകും.ആരോഗ്യരംഗത്ത് വിഷമതകൾ ഉണ്ടാകും. കഠിനാദ്ധ്വാനത്തിന്റെ ഫലം അനുഭവിക്കും. ഉയർന്ന പദവികൾ, വരുമാന വർദ്ധനവ് എന്നിവ പ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുവാൻ സാധിക്കും.  മാതാപിതാക്കൾക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ മാനസിക പ്രയാസങ്ങൾ സൃഷ്ടിക്കും.

Advertisment

ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ കുടുംബ സുഖം,പ്രസിദ്ധി,കാര്യ ലാഭം എന്നിവഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ മനസ്സിനും ശരീരത്തിനും സുഖം, ദ്രവ്യ പുഷ്ടി,കീർത്തി എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്‌ത്‌, സെപ്റ്റംബർ മാസങ്ങളിൽ സന്താനയോഗം, ലഘുവായ ശാരീരിക പ്രയാസങ്ങൾ, കാര്യവിഘ്നങ്ങൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സന്തുഷ്ടമായ കുടുംബ ജീവിതം,കൃഷി,വ്യാപാരം എന്നിവ തൃപ്തികരം ആയിരിക്കും.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം1/2)

ഈ കൂറുകാർക്ക് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന വർഷമായിരിക്കും. എങ്കിലും ചെറിയ രീതിയിലുള്ള പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. അവയെ കൗശലപൂർവം തരണം ചെയ്യുവാൻ സാധിക്കും. കൃത്യമായി സമയബന്ധിതമായി കാര്യങ്ങൾ ചെയ്ത് തീര്‍ക്കുവാൻ സാധിക്കും. സാമ്പത്തിക ചെലവുകൾ വർദ്ധിക്കും.കർമ്മ രംഗത്ത് ഉയർച്ച ഉണ്ടാകും.കച്ചവടം അഭിവൃദ്ധിപ്പെടും.

ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ സാമ്പത്തിക നഷ്ടങ്ങൾ, തൊഴിൽ രംഗത്ത് അനുകൂലമായ സ്ഥലം മാറ്റം,ഇഷ്ടജന വിരഹം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ കുടുംബ സമാധാനം,ഭാഗ്യാനുഭവം, വ്യാപാര പുരോഗതി എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്‌ത്‌, സെപ്റ്റംബർ മാസങ്ങളിൽ രാഷ്ട്രീയ വിജയം, സമ്പത്ത്,സാഹസികമായ പ്രവൃത്തികൾ എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ വസ്ത്രാഭരണാദി ലാഭം,തൊഴിൽ വിജയം,ധാർമ്മിക പ്രവൃത്തികൾ എന്നിവ ഉണ്ടാകും.

Advertisment

കുംഭക്കൂറ് (അവിട്ടം1/2,ചതയം, പൂരുരുട്ടാതി3/4)

വർഷാരംഭത്തിൽ പ്രയാസങ്ങൾ ഉണ്ടാകും. അനാവശ്യ ചിലവുകൾ ഒഴിവാക്കിയും നല്ല ബന്ധങ്ങൾ സൃഷ്ടിച്ചും പ്രയാസങ്ങളെ മറികടക്കാൻ കഴിയും. ഭൂമി ഇടപാടുകളിൽ നിന്നും തിരിച്ചടികൾ ഉണ്ടാകാനിടയുണ്ട്. ആരോഗ്യ രംഗം മികച്ചതായിരിക്കും. തൊഴിൽ മേഖലയിൽ വിജയം കൈവരിക്കും. ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ ഉണ്ടാകും. സമ്പാദ്യം വളർത്തിയെടുക്കും.

ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ കർമ്മ രംഗത്ത് എതിർപ്പുകൾ,ലഘുവായ ദേഹാസ്വസ്ഥതകൾ,സന്താന സൗഭാഗ്യം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ കലഹങ്ങളിലും വാദപ്രതിവാദങ്ങളും ഇടപെടുന്നത് ഒഴിവാക്കണം. ഗൃഹനിർമ്മാണം,ഉയർച്ച,ദുഃഖാനുഭവങ്ങൾ എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്‌ത്‌, സെപ്റ്റംബർ മാസങ്ങളിൽ തൊഴിൽ രംഗത്ത് മാറ്റം,മനഃസന്തോഷം,സാമ്പത്തിക ലാഭം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കർമ്മരംഗത്ത് സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും ഉണ്ടാകും.മനഃക്ലേശം,അപ്രതീക്ഷിതമായ ധനനഷ്ടം എന്നിവ ഉണ്ടാകും.

മീനക്കൂറ്‍ (പൂരുരുട്ടാതി1/4,ഉത്രട്ടാതി,രേവതി)

സ്വന്തം പ്രയത്നത്തിലൂടെ വിജയം കൈവരിക്കാൻ സാധിക്കുന്ന വർഷമാണ്.വ്യാപാര മേഖലയിൽ പുതിയ ആശയങ്ങൾ രൂപീകരിച്ചു ഫലപ്രദമായി നടപ്പിൽ വരുത്തുവാൻ കഴിയും.എല്ലാ രംഗങ്ങളിലും വിജയം ഉണ്ടാകും.ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടാകും. ദേഹാസ്വസ്ഥതകൾ പ്രയാസങ്ങൾ സൃഷ്ടിക്കും.നല്ല ദൈനംദിന ശീലങ്ങൾ വളർത്തിയെടുക്കാൻ കഴിയും.സന്തോഷകരമായ കുടുംബ ജീവിതം നയിക്കാൻ സാധിക്കും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും.

ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ അനാവശ്യ ചിലവുകളും കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ,കർമ്മരംഗത്ത് ഉയർച്ച,മാനസികമായ ഉണർവ്വ് എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്‌ത്‌, സെപ്റ്റംബർ മാസങ്ങളിൽ മനോവ്യഥകൾ, പ്രശസ്തി,ധനലാഭം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സാഹസികമായ പ്രവൃത്തികൾ,പ്രശസ്തി, അപ്രതീക്ഷിതമായ ധനനഷ്ടം എന്നിവ ഉണ്ടാകും.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: