/indian-express-malayalam/media/media_files/2025/01/01/varshaphalam-c-v-govindan-edappal-02-new-2.jpg)
Makam to Thriketta New Year Astrology Predictions: വർഷ ഫലം
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
Horoscope 2025 New Year Astrology Predictions: ഈ കൂറുകാർക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകും. സത്കീർത്തി, വിദ്യാഭ്യാസ രംഗത്ത് തടസ്സങ്ങൾ എന്നിവ ഉണ്ടാകും. മാനസിക പ്രയാസങ്ങൾ ഉണ്ടാകും. കഠിനാദ്ധ്വാനം ചെയ്‌ത് പ്രതിസന്ധികളെ തരണം ചെയ്യും. സാമ്പത്തികജീവിതത്തിൽ ലഘുവായ വെല്ലുവിളികൾ നേരിടേണ്ടി വരും.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഗൃഹ നിർമ്മാണം,ദൂര യാത്രകൾ, കാർഷികാദായം സ്വജന ക്ഷേമം എന്നിവ ഉണ്ടാകും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ മനഃക്ലേശം, ശത്രുപീഡ, അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്‌ത്, സെപ്റ്റംബർ മാസങ്ങളിൽ സന്താന സൗഭാഗ്യം, നേതൃസ്ഥാന ലബ്ദ്ധി,ഭവന നിർമ്മാണം എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ വിനോദയാത്രകൾ, പ്രയത്നഫലം, മനോവിഷമതകൾ എന്നിവ ഉണ്ടാകും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്ര 1/2)
സാമ്പത്തികരംഗത്ത് നേട്ടങ്ങൾ കൈവരിക്കുന്ന വർഷം ആയിരിക്കും. ഭൂമി ഇടപാടുകളിൽ നിന്നും ലാഭം ഉണ്ടാകും. എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കുന്നത് വരെ പരിശ്രമിക്കുന്നതിനുള്ള മനഃസ്ഥിതി ഉണ്ടാകും.ആരോഗ്യരംഗത്ത് പ്രയാസങ്ങൾ ഉണ്ടാകില്ല.ഗൃഹ നിർമാണം, ഭവന നവീകരണം എന്നിവ സാധ്യമാകും.വിവാഹം തുടങ്ങിയ മംഗള കർമങ്ങൾ ഉണ്ടാകും. സാമ്പത്തികജീവിതം മെച്ചപ്പെടും. തൊഴിൽ ആവശ്യങ്ങൾക്കായി വീട്ടിൽ നിന്നും മാറി നിൽക്കേണ്ടിവരുന്ന സാഹചര്യങ്ങൾ ഉണ്ടാകും.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ചിലവുകൾ നിയന്ത്രിക്കുന്നതിലും ആഡംബരം ഒഴിവാക്കുന്നതിലും വിജയിക്കും.സാമ്പത്തികമായും സാമൂഹികമായും നല്ല നില കൈവരിക്കും.ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കീർത്തി,കുടുംബ പുഷ്ടി,നേതൃപദവികൾ എന്നിവ ഉണ്ടാകും.ജൂലൈ, ആഗസ്‌ത്, സെപ്റ്റംബർ മാസങ്ങളിൽ ലഘുവായ ദേഹാസ്വസ്ഥതകൾ,ബഹുജന സമ്മിതി,ഗൃഹ സുഖം,ഭൂമിലാഭം,സന്താന സൗഭാഗ്യം എന്നിവ ഉണ്ടാകും.ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കച്ചവട രംഗത്ത് കാര്യമായ പുരോഗതി ഉണ്ടാകും.ഉത്തരവാദിത്വങ്ങൾ വിജയകരമായി പൂർത്തീകരിക്കുവാൻ സാധിക്കും.
തുലാക്കൂറ് (ചിത്ര 1/2, ചോതി, വിശാഖം 3/4)
ശ്രദ്ധയോടും ഉത്തരവാദിത്വത്തോടും കൂടി പ്രവർത്തിച്ച് വിജയം കൈവരിക്കാൻ സാധിക്കുന്ന വർഷമാണ്.കുടുംബ ജീവിതത്തിൽ പ്രയാസങ്ങൾ ഉണ്ടാകും. വിവാഹന്വേഷകർക്ക് അനുകൂല ബന്ധം ലഭിക്കും. ആരോഗ്യരംഗം മികച്ചതായിരിക്കും.പുതിയ ആശയങ്ങൾ വിജയം കൈവരിക്കുവാൻ സഹായിക്കും. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൂർണ്ണ സഹകരണം ലഭിക്കും. സാമ്പത്തിക മേഖലയിൽ പ്രതീക്ഷിച്ചതിലും നല്ല ഫലങ്ങൾ ലഭിക്കും.സാമ്പത്തിക മേഖലയിലും വ്യാപാര രംഗത്തും നേട്ടങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിദ്യാലാഭം, ആഗ്രഹസിദ്ധി,മനഃക്ലേശം എന്നിവ ഉണ്ടാകും.ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കീർത്തി, അപ്രതീക്ഷിതമായ ചിലവുകൾ,പുതിയ തൊഴിൽ മേഖലകൾ എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്‌ത്, സെപ്റ്റംബർ മാസങ്ങളിൽ ഗൃഹ ഐശ്വര്യം, പരീക്ഷാവിജയം,വാഹനലാഭം എന്നിവയും ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ പുണ്യപ്രവൃത്തികൾ, ഇഷ്ടജനാനുകൂല്യം,ദ്രവ്യലാഭം എന്നിവ ഉണ്ടാകും.
വൃശ്ചികക്കൂറ്‍ (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മാനസിക പ്രയാസങ്ങളും കാര്യ വിഘ്നങ്ങളും ഉണ്ടാകും.ആഗ്രഹ സഫലീകരണം ഉണ്ടാകും.കുടുംബ രംഗത്ത് തർക്കങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതത്തിലും പ്രതിസന്ധികൾ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ അല്പം ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. ഔദ്യോഗിക ജീവിതത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കും. തൊഴിൽ മേഖലയിൽ നിരവധി പുതിയ അവസരങ്ങൾ ഉണ്ടാകും.സാമ്പത്തികരംഗത്ത് ഏറ്റകുറച്ചിലുകൾ ഉണ്ടാകും.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കലാകാരന്മാർക്കും സാഹിത്യപ്രവർത്തകർക്കും പ്രശസ്തി ഉണ്ടാകും.ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കർമ്മലബ്ധി, വിദേശയാത്രകൾ, ബന്ധുജനക്ലേശം എന്നിവ ഉണ്ടാകും. ജൂലൈ, ആഗസ്‌ത്, സെപ്റ്റംബർ മാസങ്ങളിൽ മേലുദ്യോഗസ്ഥന്മാരുടെയും ഗുരുജനങ്ങളുടെയും അപ്രീതി ഉണ്ടാകാനിടയുണ്ട്.സന്താന ശ്രേയസ്സ്,ദ്രവ്യപുഷ്ടി എന്നിവ ഉണ്ടാകും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കർമ്മപുഷ്ടി,സാമ്പത്തിക പുരോഗതി,ദൈവാനുകൂല്യം എന്നിവ ഉണ്ടാകും.
Read More
- Horoscope 2025 Prediction: വർഷഫലം: അശ്വതി മുതൽ ആയില്യംവരെ
- 2025 New Year Astrology Predictions: വർഷഫലം: മകം മുതൽ തൃക്കേട്ടവരെ
- Mercury Transit 2025: ജനുവരിയിൽ ബുധന്റെ രാശിമാറ്റം: ഗുണം ആർക്കൊക്കെ?
- Monthly Horoscope January 2025: ജനുവരി മാസത്തെ സമ്പൂർണ നക്ഷത്ര ഫലം
- Monthly Horoscope for Dhanu: ധനു മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
- സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, Dec 29-Jan 04
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.