/indian-express-malayalam/media/media_files/2024/11/14/lJvZzYL1mRmULn0xbvrw.jpg)
തടിയില്ല എന്ന് കരുതി സന്തോഷിക്കണ്ട, ശ്രദ്ധിച്ചില്ലെങ്കിൽ പ്രമേഹം വരാം, കൊളസ്ട്രോളും
ഇരുപത്തിയാറുകാരിയായ രേഷ്മ (പേര് മാറ്റിയത്) എച്ച്ബിഎ1സി ലെവലുകൾ ആറിലധികമായതിനെ തുടർന്ന് (ഇത് ടൈപ്പ് 2 പ്രമേഹത്തെ സൂചിപ്പിക്കുന്നു) ഒരു പോഷകാഹാര വിദഗ്ധനെ സമീപിച്ചപ്പോൾ ആണ് കളി കാര്യമായി എന്ന് മനസ്സിലായത്. പൂനെയിലെ ഒരു ഐടി പ്രൊഫഷണലായ രേഷ്മയുടെ ശരീരഭാരം നോർമൽ ആയിരുന്നു. ധാരാളം ഭക്ഷണം കഴിക്കുന്ന സ്വഭാവവും രേഷ്മയ്ക്ക് ഇല്ലായിരുന്നു.
'ഏകദേശം 65 കിലോഗ്രാം ആയിരുന്നു രേഷ്മയുടെ ഭാരം, പക്ഷേ അവൾ എന്താണ് കഴിക്കുന്നതെന്ന് ശ്രദ്ധിച്ചിരുന്നില്ല. പുറത്ത് നിന്ന് ഭക്ഷണം ഓർഡർ ചെയ്യും, വൈകി ഉറങ്ങും, പഞ്ചസാര ചേർത്ത് കോൾഡ് കോഫി കുടിച്ച് ദിവസം ആരംഭിക്കും. മണിക്കൂറുകളോളം കമ്പ്യൂട്ടറിൽ ഇരുന്നു ചെയ്യണ്ട ജോലിയാണ്, അതിനാൽ വേണ്ട പോലെ വിശ്രമിക്കുകയോ നടക്കാൻ പോകുകയോ ചെയ്യില്ല,' യുവതീ-യുവാക്കൾക്കിടയിൽ പ്രീ ഡയബറ്റിസും പ്രമേഹവും വർദ്ധിക്കുന്നതായി കണ്ടെത്തുന്നതായി പോഷകാഹാര വിദഗ്ധയും വ്യായാമ ഫിസിയോളജിസ്റ്റുമായ മൈത്രേയി ബോകിൽ പറയുന്നു.
'എന്നാൽ അമിതവണ്ണമില്ലാത്തവരായിരിക്കാം, അവരിൽ ചിലരുടെ കൊളസ്‌ട്രോളിന്റെ അളവും വളരെ ഉയർന്നതാണ്,' അവർ കൂട്ടിച്ചേർത്തു.
ഉദാസീനമായ ജീവിതശൈലി
'കൂടുതൽ നേരം ഇരിക്കുന്നതും, നാരുകൾ, പ്രോട്ടീൻ, പഞ്ചസാര (ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്) കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നതും പേശികളുടെ ഉപരിതലത്തിലെ ഗ്ലൂക്കോസ് റിസപ്റ്ററുകളുടെ സംവേദനക്ഷമത കുറയ്ക്കുകയും ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും, ഇത് ശ്രദ്ധിക്കപ്പെടാതെ പോയാൽ പ്രമേഹത്തിന് കാരണമാകും,' ട്രയാത്‌ലറ്റും മാരത്തൺ ഓട്ടക്കാരനുമായ ബോകിൽ വിശദീകരിക്കുന്നു.
ക്രമരഹിതമായ ഭക്ഷണ സമയം, ശാരീരിക വ്യായാമം, വൈകി ഉറങ്ങൽ, ഇവയെല്ലാം ശരീരത്തെ വേദനിപ്പിക്കുകയും വീക്കം (inflammation) ഉണ്ടാക്കുകയും ചെയ്യുന്നു.
'ഇത് നടുവിലും മുതുകിലും വർദ്ധിച്ച കൊഴുപ്പ്, കഴുത്തിന് ചുറ്റുമുള്ള ചർമ്മം കറുപ്പിക്കുക, സ്ത്രീകളിൽ ക്രമരഹിതമായ അല്ലെങ്കിൽ വേദനാജനകമായ ആർത്തവം, ഊർജ്ജമില്ലായ്മ, മോശം ഉറക്കം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കാൻ തോന്നൽ എന്നിവയ്ക്ക് കാരണമാകും.' മൈത്രേയി കൂട്ടിച്ചേർക്കുന്നു.
സമ്മർദ്ദം എന്ന ഏറ്റവും വലിയ ട്രിഗർ
ദീനനാഥ് മങ്കേഷ്‌കർ ഹോസ്പിറ്റലിലെയും ദേശ്മുഖ് ക്ലിനിക്കിലെ ഗവേഷണ കേന്ദ്രത്തിലെയും എൻഡോക്രൈനോളജി വിഭാഗം മേധാവി ഡോ. വൈശാലി ദേശ്മുഖ്, പ്രമേഹം, രക്താതിമർദ്ദം, PCOS (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം), വന്ധ്യത എന്നിവ ശരീരത്തിലെ ഉയർന്ന കൊഴുപ്പിന്റെ ശതമാനവുമായി ബന്ധപ്പെട്ടിരിക്കുന്നു (വിസറൽ അല്ലെങ്കിൽ ആന്തരിക അവയവങ്ങളുമായി ബന്ധപ്പെട്ട കൊഴുപ്പ്) എന്ന് പറയുന്നു.
'മാനസിക പിരിമുറുക്കം കോർട്ടിസോളിന്റെ വർദ്ധനവിന് കാരണമാകുന്നു - സ്ട്രെസ് ഹോർമോൺ - ഇത് ഇൻസുലിൻ ശരിയായി പ്രവർത്തിക്കുന്നതിൽ നിന്ന് തടയുന്നു. ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരും. വിട്ടു മാറാത്ത രോഗത്തിന്റെയോ വൈറൽ അണുബാധയുടെയോ സമ്മർദ്ദം ഒരാളുടെ പ്രതിരോധശേഷിയെ ബാധിക്കാം. കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിച്ച് സിസ്റ്റം വീണ്ടും പ്രതികരിക്കുകയും നെഗറ്റീവ് ബാലൻസിലേക്ക് പോകുകയും ചെയ്യും,' അവർ കൂട്ടിച്ചേർത്തു.
ചെറിയ പ്രായത്തിലുള്ള രോഗനിർണയം ദീർഘകാല സങ്കീർണതകൾ ഒഴിവാക്കും
പൂനെയിലെ കെഇഎം ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ഡയബറ്റിസ് യൂണിറ്റ് ഡയറക്‌ടറും പ്രശസ്ത ഡയബറ്റോളജിസ്റ്റുമായ ഡോ സി എസ് യാജ്‌നിക് നടത്തിയ സമീപകാല ഗവേഷണത്തിൽ ഇൻസുലിൻ കുറവ് ഇന്ത്യാക്കാരിലെ യുവാക്കളിൽ പ്രമേഹത്തിന് പ്രധാന കാരണമാണെന്ന് കണ്ടെത്തി.
'ഉദാസീനമായ ജീവിതശൈലി, പൊണ്ണത്തടി, തെറ്റായ ഭക്ഷണക്രമം എന്നിവ അറിയപ്പെടുന്ന അപകട ഘടകങ്ങളാണ്. ഗർഭകാലത്തെ പോഷകാഹാരക്കുറവും ഗർഭകാലത്ത് അമ്മയിൽ പ്രമേഹവും ഉണ്ടാകുന്നത് അവരുടെ സന്തതികളിൽ ഭാവിയിൽ പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഞങ്ങളുടെ ഗവേഷണം കാണിക്കുന്നു. ജീവിതത്തിന്റെ ആദ്യകാല പോഷകാഹാരക്കുറവ് ചെറിയ ബീറ്റാ സെൽ പിണ്ഡത്തിനും ഇൻസുലിൻ സ്രവത്തിലെ തകരാറുകൾക്കും ഇടയാക്കും. ഇത് ചെറുപ്പത്തിൽ പ്രീ ഡയബറ്റിസ് അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹമായി പ്രകടമാകാം,' അദ്ദേഹം പറയുന്നു.
താരതമ്യേന പൊണ്ണത്തടി കുറവാണെങ്കിലും ഇന്ത്യക്കാരിൽ പ്രമേഹം ഇത്ര സാധാരണമായിരിക്കുന്നത് എന്തു കൊണ്ടാണെന്ന് മൂന്ന് പതിറ്റാണ്ടിലേറെയായി പഠിച്ചു കൊണ്ടിരിക്കുന്ന ഡോക്ടർ യാജ്‌നിക്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടൈപ്പ് 2 പ്രമേഹം കാണപ്പെടുന്നത് വിട്ടു മാറാത്ത സാമൂഹിക-സാമ്പത്തിക-പോഷകാഹാര പ്രശ്‌നങ്ങൾ നേരിടുന്ന സംസ്ഥാനങ്ങളിലാണെന്ന് കണ്ടെത്തി.
'ചെറുപ്രായത്തിൽ തന്നെയുള്ള രോഗനിർണയം ദീർഘകാല സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കും, അതിനാൽ, പ്രതികൂല ഫലങ്ങൾ കുറയ്ക്കുന്നതിന് ഉചിതമായ ചികിത്സയ്ക്ക് നേരത്തെയുള്ള തിരിച്ചറിയൽ അത്യന്താപേക്ഷിതമാണ്,' ഡോ യാജ്നിക് പറയുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us