scorecardresearch

രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുൻപേ ബ്ലഡ് ഷുഗർ ഉയരുന്നോ? ഇതാവാം കാരണം

പ്രമേഹരോഗികളായ പലർക്കും ഇത് സ്ഥിരം അനുഭവമാണ്. പലപ്പോഴും ഭക്ഷണമൊന്നും കഴിക്കാതെ തന്നെ ഇത്തരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നു

പ്രമേഹരോഗികളായ പലർക്കും ഇത് സ്ഥിരം അനുഭവമാണ്. പലപ്പോഴും ഭക്ഷണമൊന്നും കഴിക്കാതെ തന്നെ ഇത്തരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നു

author-image
Health Desk
New Update
Blood Sugar

Source: Freepik

രാവിലെ ഉറക്കം ഉണർന്നതേയുള്ളൂ, ഒന്നും കഴിച്ചിട്ടില്ല, എന്നിട്ടും രക്തത്തിലെ പഞ്ചസാര വളരെയധികം ഉയർന്നതായി കാണിക്കുന്നു. പ്രമേഹരോഗികളായ പലർക്കും ഇത് സ്ഥിരം അനുഭവമാണ്. പലപ്പോഴും ഭക്ഷണമൊന്നും കഴിക്കാതെ തന്നെ ഇത്തരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നു. തലേദിവസം രാത്രി നിങ്ങൾ കഴിച്ച ഭക്ഷണമാണ് പ്രശ്നമെന്ന് തോന്നിയേക്കാം. എന്നാൽ, നിങ്ങൾ ഉറങ്ങുമ്പോൾ സംഭവിക്കുന്ന ഒരു കൂട്ടം സ്വാഭാവിക പ്രക്രിയകളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്, ഇത് തടയാൻ കഴിയുമോ?. ആരോഗ്യ വിദഗ്ധരോട് തന്നെ ചോദിക്കാം.

രാവിലെയുള്ള ഈ വർധനവിന്റെ കാരണം എന്താണ്?

Advertisment

രാവിലെ രക്തത്തിലെ പഞ്ചസാരയുടെ സ്വാഭാവിക വർധനവിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നത്. സാധാരണയായി പുലർച്ചെ 2 മണിക്കും 8 മണിക്കും ഇടയിലാണ് ഇത് സംഭവിക്കുന്നതെന്ന് ഡയറ്റീഷ്യൻ കനിക മൽഹോത്ര ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. കോർട്ടിസോൾ, വളർച്ചാ ഹോർമോൺ, ഗ്ലൂക്കഗൺ തുടങ്ങിയ ഹോർമോണുകൾ ശരീരം രാത്രിയിൽ പുറത്തുവിടുന്നു. ഇത് ഗ്ലൂക്കോസിന്റെ ഉത്പാദനവും ഇൻസുലിനോടുള്ള ശരീരത്തിന്റെ പ്രതിരോധവും വർധിപ്പിക്കുന്നു, ഇവ രണ്ടും ടൈപ്പ് 2 പ്രമേഹമുള്ളവരിൽ പ്രശ്‌നകരമാണെന്ന് അവർ പറഞ്ഞു.

Also Read: പ്രമേഹം ഉണ്ടെന്ന് കണ്ടെത്തിയാൽ ചോറ് കഴിക്കുന്നത് കുറയ്ക്കണോ?

അത്തരം സന്ദർഭങ്ങളിൽ, കരൾ ശരീരത്തിന് ഗ്ലൂക്കോസ് നൽകുന്നു, പക്ഷേ അധിക ഗ്ലൂക്കോസിനെ ഇൻസുലിൻ സമതുലിതമാക്കുന്നില്ല. ഭക്ഷണത്തിനോ ശാരീരിക പ്രവർത്തനങ്ങൾക്കോ ശേഷം ഉണ്ടാകുന്ന രക്തത്തിലെ പഞ്ചസാരയുടെ വർധനവിൽ നിന്ന് വ്യത്യസ്തമായി, പ്രഭാതത്തിലെ ഉയർച്ച ഭക്ഷണവുമായി ബന്ധപ്പെട്ടതല്ല, മറിച്ച് ബോഡി ക്ലോക്കിന്റെ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു.

Also Read: ഒന്നിനു പകരം രണ്ട് വാഴപ്പഴം കഴിച്ചാൽ ബ്ലഡ് ഷുഗർ എങ്ങനെ പ്രതികരിക്കും?

Advertisment

പ്രമേഹമുള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഇത് അനുഭവപ്പെടാൻ സാധ്യതയുണ്ടോ?

കനികയുടെ അഭിപ്രായത്തിൽ, “ടൈപ്പ് 1 അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹമുള്ളവരിൽ 50% പേർക്കും പ്രഭാത പ്രതിഭാസം അനുഭവപ്പെടുന്നു.” ബ്ലഡ് ഷുഗർ കുറവുള്ളവർ, ഇൻസുലിൻ റെസിസ്റ്റൻസ് കൂടുതലുള്ളവർ, പ്രായമായവർ, ഉറക്കക്കുറവുള്ള ആളുകൾ എന്നിവരാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത്. 

"പ്രീ ഡയബറ്റിസ് ഉള്ളവരോ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലോ ഉള്ളവരിൽ പോലും അതിരാവിലെ അൽപ്പം ഉയരാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, പ്രമേഹമുള്ളവരിൽ ഇതിന്റെ ഫലം ഏറ്റവും കൂടുതൽ പ്രകടമാകുന്നത് അവരുടെ ശരീരത്തിന് ഹോർമോണൽ ഗ്ലൂക്കോസ് റിലീസിനെ പ്രതിരോധിക്കാൻ ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാനോ ഉപയോഗിക്കാനോ കഴിയാത്തതിനാലാണ്," അവർ പറഞ്ഞു.

Also Read: രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ഈ വെള്ളം 1 ഗ്ലാസ് കുടിക്കൂ, വണ്ണം കുറയ്ക്കാം

ഇത് കൈകാര്യം ചെയ്യാൻ എന്തൊക്കെ ചെയ്യാം?

പ്രമേഹ മരുന്നുകൾ കഴിക്കുന്ന സമയമോ ഇൻസുലിൻ എടുക്കുന്ന സമയമോ ക്രമീകരിക്കുന്നത് പോലുള്ള മാർഗങ്ങൾ സ്വീകരിക്കാമെന്ന് പഠനങ്ങൾ ശുപാർശ ചെയ്യുന്നുവെന്ന് കനിക പറയുന്നു. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളോ ലഘുഭക്ഷണങ്ങളോ ഒഴിവാക്കുക. അത്താഴവും നേരത്തെ കഴിക്കുന്നതും വൈകുന്നേരം ലഘുവായ വ്യായാമവും സഹായിക്കും. ചിലർക്ക്, ഇൻസുലിൻ പമ്പ് അല്ലെങ്കിൽ വ്യത്യസ്ത മരുന്നുകൾ രാവിലെയുള്ള പഞ്ചസാരയുടെ വർധനവ് നന്നായി നിയന്ത്രിക്കാൻ സഹായിച്ചേക്കാം. ഇതിനൊപ്പം ഒരു ആരോഗ്യ വിദഗ്ധന്റെ നിർദേശം തേടുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഈ ഭക്ഷണം പൂർണമായും ഒഴിവാക്കി; മുഖത്തിലെ കൊഴുപ്പ് കുറച്ച് അമ്പരപ്പിച്ച് യുവതി

Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: