scorecardresearch

ഒന്നിനു പകരം രണ്ട് വാഴപ്പഴം കഴിച്ചാൽ ബ്ലഡ് ഷുഗർ എങ്ങനെ പ്രതികരിക്കും?

ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 27 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, അതിൽ ഏകദേശം 14-15 ഗ്രാം പഞ്ചസാരയാണ്

ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 27 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, അതിൽ ഏകദേശം 14-15 ഗ്രാം പഞ്ചസാരയാണ്

author-image
Health Desk
New Update
Banana

Source: Freepik

നിങ്ങൾ ഒരു വാഴപ്പഴം കഴിക്കുമ്പോൾ അവയിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റുകൾ, പ്രത്യേകിച്ച് ഫ്രക്ടോസ്, ഗ്ലൂക്കോസ്, സുക്രോസ് തുടങ്ങിയ പഞ്ചസാരകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുന്നു. അങ്ങനെയെങ്കിൽ, ഒരു വാഴപ്പഴത്തിന് പകരം രണ്ട് വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും?.

Advertisment

"ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 27 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, അതിൽ ഏകദേശം 14-15 ഗ്രാം പഞ്ചസാരയാണ്. നിങ്ങൾ ഒരു വാഴപ്പഴം കഴിക്കുമ്പോൾ ശരീരം പഞ്ചസാരയെ ദഹിപ്പിക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാവധാനം ഉയർത്തുന്നു. ഇൻസുലിൻ സെൻസിറ്റിവിറ്റി, ഉപാപചയ നിരക്ക് തുടങ്ങിയ വ്യക്തിഗത ഘടകങ്ങളെ അടിസ്ഥാനമാക്കി ഇത് വ്യത്യാസപ്പെടാം," മുംബൈയിലെ ഡോ. മഞ്ജുഷ അഗർവാൾ പറഞ്ഞു.

Also Read: ഈ ഭക്ഷണം പൂർണമായും ഒഴിവാക്കി; മുഖത്തിലെ കൊഴുപ്പ് കുറച്ച് അമ്പരപ്പിച്ച് യുവതി

എന്നാൽ, രണ്ട് വാഴപ്പഴം കഴിക്കുന്നത് കാർബോഹൈഡ്രേറ്റ് ഉപഭോഗം ഇരട്ടിയാക്കുന്നു, ഏകദേശം 54 ഗ്രാം ആയി. ഒരു വാഴപ്പഴവുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടെണ്ണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വർധനവിന് കാരണമാകുമെന്ന് ഡോ.അഗർവാൾ പറഞ്ഞു. ബ്ലഡ് ഷുഗർ വർധിക്കുന്ന നിരക്ക് വാഴപ്പഴത്തിന്റെ പഴുപ്പിനെ ആശ്രയിച്ചിരിക്കുന്നു. കൂടുതൽ പഴുത്ത വാഴപ്പഴത്തിൽ ഉയർന്ന പഞ്ചസാരയുടെ അളവ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിലും ഉയർന്ന തോതിലും വർധിപ്പിക്കാൻ സാധ്യതയുണ്ട്.

Advertisment

Also Read: ഭക്ഷണത്തിനു മുൻപോ ശേഷമോ? ശരീര ഭാരം കുറയ്ക്കാൻ വെള്ളരിക്ക എപ്പോൾ കഴിക്കണം

വാഴപ്പഴത്തിന്റെ ഗ്ലൈസെമിക് സൂചികയും (ജിഐ) നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഡൽഹിയിലെ സികെ ബിർള ഹോസ്പിറ്റലിലെ ഡോ. നരന്ദർ സിംഗ്ല പറഞ്ഞു. “പഴുക്കാത്തതിൽ (പച്ച) സാധാരണയായി 42 ജിഐ ഉണ്ടാകും, അതായത് അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാവധാനത്തിൽ വർധിപ്പിക്കുന്നു. പഴുത്ത വാഴപ്പഴത്തിന് 51 ന് അടുത്ത് ജിഐ ഉണ്ട്. അതേസമയം, നന്നായി പഴുത്ത വാഴപ്പഴത്തിന് 62 അല്ലെങ്കിൽ അതിൽ കൂടുതൽ ജിഐ ഉണ്ടാകും. അതായത് അവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വേഗത്തിൽ വർധിപ്പിക്കും,”ഡോ. സിംഗ്ല പറഞ്ഞു.

എന്താണ് ശ്രദ്ധിക്കേണ്ടത്?

പ്രമേഹരോഗികൾ പോലുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്ന വ്യക്തികൾ വാഴപ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. "കൂടുതൽ പഞ്ചസാര അടങ്ങിയ പഴങ്ങൾ ചെറിയ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും," ഡോ. അഗർവാൾ പറഞ്ഞു.

Also Read: ഈ 10 രോഗങ്ങൾ നിങ്ങൾക്കുണ്ടോ? ഈ 10 ഭക്ഷണങ്ങൾ ഒഴിവാക്കൂ

ഒരു വാഴപ്പഴം കഴിക്കുന്നത് സാധാരണയായി മിക്ക വ്യക്തികൾക്കും സുരക്ഷിതമാണ്. രക്തത്തിലെ പഞ്ചസാരയുടെ മിതമായ വർധനവിന് മാത്രമേ കാരണമാകുന്നുള്ളൂ. വാഴപ്പഴം ആസ്വദിച്ചുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഭാഗിക നിയന്ത്രണം പ്രധാനമാണ്. 

"ഒരു വാഴപ്പഴം മുഴുവൻ ഒരേസമയം കഴിക്കുന്നതിനുപകരം പകുതിയായോ മൂന്നിലൊന്നായോ വിഭജിച്ച് ദിവസം മുഴുവൻ കഴിക്കാം. അമിതമായി പഴുക്കാത്ത വാഴപ്പഴം തിരഞ്ഞെടുക്കുന്നത് ഗ്ലൈസെമിക് ലോഡ് കുറയ്ക്കാൻ സഹായിക്കും. നട്സ്, സീഡ്സുകൾ, യോഗർട്ട് തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങളുമായി വാഴപ്പഴം സംയോജിപ്പിക്കുന്നത് ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും സഹായിക്കും," ഡോ. സിംഗ്ല പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പ്രമേഹമുള്ളവർക്ക് പൈനാപ്പിൾ എത്ര അളവ് കഴിക്കാം?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: